Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
1. The Lord did not force all the other nations to leave Israel's land. He wanted to test the Israelites. None of the Israelites living at this time had fought in the wars to take the land of Canaan. So the Lord let those other nations stay in their country. (The Lord did this to teach the Israelites who had not fought in those wars.) Here are the names of the nations the Lord left in the land:
2. യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേല്മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ വെച്ചിരുന്ന ജാതികളാവിതു
2.
3. ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാല് ഹെര്മ്മോന് പര്വ്വതംമുതല് ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന് പര്വ്വതത്തില് പാര്ത്തിരുന്ന ഹിവ്യരും തന്നേ.
3. the five rulers of the Philistines, all of the Canaanites, the people of Sidon, and the Hivites who lived in the Lebanon mountains from Mount Baal Hermon to Lebo Hamath.
4. മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള് അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന് ആയിരുന്നു ഇവരെ വെച്ചിരുന്നതു.
4. The Lord left those nations in the land to test the Israelites. He wanted to see if the Israelites would obey the Lord's commands that he had given to their ancestors through Moses.
5. കനാന്യര്, ഹിത്യര്, അമോര്യ്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിവരുടെ ഇടയില് യിസ്രായേല്മക്കള് പാര്ത്തു.
5. The Israelites lived with the Canaanites, Hittites, Amorites, Perizzites, Hivites, and Jebusites.
6. അവരുടെ പുത്രിമാരെ തങ്ങള്ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
6. The Israelites began to marry the daughters of those people. They allowed their own daughters to marry the sons of those people. The Israelites also began to worship their gods.
7. ഇങ്ങനെ യിസ്രായേല്മക്കള് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
7. The Lord saw that the Israelites did evil things. They forgot about the Lord their God and served the false gods Baal and Asherah.
8. അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന് അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന് രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്മക്കള് കൂശന് രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
8. The Lord was angry with the Israelites, so he allowed King Cushan Rishathaim of Aram Naharaim to defeat the Israelites and to rule over them. The Israelites were under that king's rule for eight years.
9. എന്നാല് യിസ്രായേല്മക്കള് യഹോവയോടു നിലവിളിച്ചപ്പോള് യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന് ഒത്നിയേലിനെ യിസ്രായേല്മക്കള്ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന് അവരെ രക്ഷിച്ചു.
9. But the Israelites cried to the Lord for help, and the Lord sent a man named Othniel to save them. He was the son of Kenaz, who was Caleb's younger brother. Othniel saved the Israelites.
10. അവന്റെ മേല് യഹോവയുടെ ആത്മാവു വന്നു; അവന് യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന് രിശാഥയീമിനെ അവന്റെ കയ്യില് ഏല്പിച്ചു; അവന് കൂശന് രീശാഥയീമിനെ ജയിച്ചു.
10. The Spirit of the Lord filled Othniel, and he became a judge for the Israelites. He led the Israelites to war. The Lord helped Othniel defeat King Cushan Rishathaim of Aram.
11. ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
11. So the land was at peace for 40 years, until Othniel son of Kenaz died.
12. കെനസിന്റെ മകനായ ഒത്നീയേല് മരിച്ചശേഷം യിസ്രായേല്മക്കള് വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
12. Again the Lord saw the Israelites do evil things. So the Lord gave King Eglon of Moab power to defeat the Israelites.
13. അവന് അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര് ഈന്തപട്ടണവും കൈവശമാക്കി.
13. Eglon got help from the Ammonites and the Amalekites. They joined him and attacked the Israelites. Eglon and his army defeated the Israelites and forced them to leave the City of Palm Trees (Jericho).
14. അങ്ങനെ യിസ്രായേല് മക്കള് മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു.
14. King Eglon of Moab ruled over the Israelites for 18 years.
15. യിസ്രായേല് മക്കള് യഹോയോടു നിലവിളിച്ചപ്പോള് യഹോവ അവര്ക്കും ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേല്മക്കള് മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.
15. The Israelites cried to the Lord for help, so he sent a man named Ehud son of Gera to save them. Ehud was from the tribe of Benjamin and was trained to fight with his left hand. The Israelites sent Ehud with a gift to King Eglon of Moab.
16. എന്നാല് ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളില് വലത്തെ തുടെക്കു കെട്ടി.
16. Ehud made himself a sword with two sharp edges that was about 12 inches long. He tied the sword to his right thigh and hid it under his uniform.
17. അവന് മോവാബ് രാജാവായ എഗ്ളോന്റെ അടുക്കല് കാഴ്ച കൊണ്ടു ചെന്നു; എഗ്ളോന് ഏറ്റവും സ്ഥൂലിച്ചവന് ആയിരുന്നു.
17. So Ehud brought the gift to King Eglon of Moab. Eglon was a very fat man.
18. കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന് അയച്ചുകളഞ്ഞു.
18. After offering the gift, Ehud left the palace with the men who had carried the gift.
19. എന്നാല് അവന് ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കല്നിന്നു മടങ്ങിച്ചെന്നുരാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവന് പറഞ്ഞു; ഉടനെ അടുക്കല് നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
19. When Ehud reached the statues near Gilgal, he turned and went back to King Eglon and said, 'King, I have a secret message for you.' The king told him to be quiet and then sent all of the servants out of the room.
20. ഏഹൂദ് അടുത്തുചെന്നു. എന്നാല് അവന് തന്റെ ഗ്രീഷ്മഗൃഹത്തില് തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാന് ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവന് ആസനത്തില്നിന്നു എഴുന്നേറ്റു.
20. Ehud went to King Eglon. The king was sitting all alone in the upper room of his palace. Then Ehud said, 'I have a message from God for you.' The king stood up from his throne. He was very close to Ehud.
21. എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയില് നിന്നു ചുരിക ഊരി അവന്റെ വയറ്റില് കുത്തിക്കടത്തി.
21. As the king was getting up from his throne, Ehud reached with his left hand and took out the sword that was tied to his right thigh. Then he pushed the sword into the king's belly.
22. അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റില്നിന്നു ചുരിക അവന് വലിച്ചെടുക്കായ്കയാല് മേദസ്സു അലകിന്മേല് പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
22. The sword went into Eglon's belly so far that even the handle sank in and the fat closed around it. The point of the blade came out his back. Ehud left the sword inside Eglon.
23. പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതില് അടെച്ചുപൂട്ടി.
23. Then Ehud went out of the private room, closed the doors to the upper room, and locked the king inside.
24. അവന് പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ളോന്റെ ഭൃത്യന്മാര് വന്നു; അവര് നോക്കി മാളികയുടെ വാതില് പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്അവന് ഗ്രീഷ്മഗൃഹത്തില് വിസര്ജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവര് പറഞ്ഞു.
24. Ehud then left the main room, and the servants went back in. The servants found the doors to the upper room locked, so they said, 'The king must be relieving himself in his private toilet.'
25. അവര് കാത്തിരുന്നു വിഷമിച്ചു; അവന് മുറിയുടെ വാതില് തുറക്കായ്കകൊണ്ടു അവര് താക്കോല് എടുത്തു തുറന്നു;
25. The servants waited for a long time, but the king never opened the doors to the upper room. Finally the servants got worried. They got the key and unlocked the doors. When the servants entered, they saw their king lying dead on the floor.
26. തമ്പുരാന് നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാല് അവര് കാത്തിരുന്നതിന്നിടയില് ഏഹൂദ് ഔടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയില് ചെന്നുചേര്ന്നു.
26. While the servants were waiting for the king, Ehud had time to escape. He passed by the statues and went toward the place named Seirah.
27. അവിടെ എത്തിയശേഷം അവന് എഫ്രയീംപര്വ്വതത്തില് കാഹളം ഊതി; യിസ്രായേല്മക്കള് അവനോടുകൂടെ പര്വ്വതത്തില്നിന്നു ഇറങ്ങി അവന് അവര്ക്കും നായകനായി.
27. When Ehud came to Seirah, he blew a trumpet there in the hill country of Ephraim. The Israelites heard the trumpet and went down from the hills with Ehud leading them.
28. അവന് അവരോടുഎന്റെ പിന്നാലെ വരുവിന് ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര് അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്ദ്ദാന്റെ കടവുകള് പിടിച്ചു; ആരെയും കടപ്പാന് സമ്മതിച്ചതുമില്ല.
28. He said to the Israelites, 'Follow me! The Lord has helped us defeat our enemies, the Moabites.' So the Israelites followed Ehud. They went down with him to take control of the places where people could easily cross the Jordan River into the land of Moab. The Israelites did not allow any one to go across the Jordan River.
29. അവര് ആ സമയം മോവാബ്യരില് ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര് എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
29. They killed about 10,000 strong and brave men from Moab. Not one Moabite man escaped.
30. ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു..
30. So on that day the Israelites began to rule over the Moabites, and there was peace in the land for 80 years.
31. അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗര് എഴുന്നേറ്റു; അവന് ഒരു മുടിങ്കോല്കൊണ്ടു ഫെലിസ്ത്യരില് അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
31. After Ehud saved the Israelites, another man saved Israel. That man's name was Shamgar son of Anath. Shamgar used an ox goad to kill 600 Philistine men.