Judges - ന്യായാധിപന്മാർ 4 | View All

1. ഏഹൂദ് മരിച്ചശേഷം യിസ്രായേല്മക്കള് വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

1. And the children of Israel began again to do wickedly in the sight of the LORD, when Ahud was dead.

2. യഹോവ അവരെ ഹാസോരില്വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തില് പാര്ത്തിരുന്ന സീസെരാ ആയിരുന്നു.

2. And the LORD sold them into the hands of Jabin king of Canaan, that reigned in Hazor, whose captain of war was Sisara, which dwelt in Haroseth of the gentiles.

3. അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന് യിസ്രായേല്മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്മക്കള് യഹോവയോടു നിലവിളിച്ചു.

3. And the children of Israel cried unto the LORD: for he had nine hundredth chariots of iron, he oppressed the children of Israel with power twenty year.

4. ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില് ന്യായപാലനം ചെയ്തു.

4. And Debora a Prophetess, the wife of Lapidoth judged Israel the same time,

5. അവള് എഫ്രയീംപര്വ്വതത്തില് രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില് പാര്ത്തിരുന്നു; യിസ്രായേല്മക്കള് ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല് ചെല്ലുക പതിവായിരുന്നു.

5. and dwelt under the palm tree of Debora, between Ramath and Bethell, in mount Ephraim. And the children of Israel came to her for judgement.

6. അവള് അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്പര്വ്വതത്തില് ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില് പതിനായിരം പേരെ കൂട്ടിക്കൊള്ക;

6. And she sent and called Barak the son of Abinoam, out of Kedes Nephthalim, and said unto him. The LORD God of Israel commandeth thee, that thou go and draw to mount Thabor and take with thee ten thousand men, of the children of Nephthalim and of the children of Zabulon.

7. ഞാന് യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന് തോട്ടിന്നരികെ നിന്റെ അടുക്കല് കൊണ്ടുവന്നു നിന്റെ കയ്യില് ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.

7. And I will bring unto the river Kison Sisara, the Captain of war unto Jabin, with his chariots, and his people, and will deliver them into thine hands.

8. ബാരാക് അവളോടുനീ എന്നോടു കൂടെ വരുന്നെങ്കില് ഞാന് പോകാം; നീ വരുന്നില്ല എങ്കില് ഞാന് പോകയില്ല എന്നു പറഞ്ഞു.

8. And Barak said unto her, if thou wilt go with me, I will go: But and if thou wilt not go with me, then I will not go.

9. അതിന്നു അവള്ഞാന് നിന്നോടുകൂടെ പോരാം; എന്നാല് നീ പേകുന്ന യാത്രയാല് ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യില് ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.

9. And she answered, I will surely go with thee, but then the praise shall not be thine in the way which thou goest, for the LORD shall deliver Sisara into the hands of a woman. And she arose and went with Barak to Kedes.

10. ബാരാക് സെബൂലൂനെയും നഫ്താലിയെയും കേദെശില് വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേര് കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
എബ്രായർ 11:32

10. And Barak called Zabulon and Nephthalim to Kedes. And he went up afoot with ten thousand men: and Debora went with him.

11. എന്നാല് കേന്യനായ ഹേബെര് മോശെയുടെ അളിയന് ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.

11. But Heber the kenite was removed out of Kin, which was of the children of Hobab the father-in-law of Moses, and pitched his tent until he was come unto the Oak of Zaanaim, by Kedes.

12. അബീനോവാബിന്റെ മകനായ ബാരാക് താബോര്പര്വ്വതത്തില് കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.

12. And then it was shewed unto Sisara how that Barak the son of Abinoam was gone up to mount Thabor.

13. സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തില്നിന്നു കീശോന് തോട്ടിന്നരികെ വിളിച്ചുകൂട്ടി.

13. And Sisara called for all his chariots, even nine hundred chariots of iron, and for all the people that he had, from Haroseth of the gentiles unto the river of Kison.

14. അപ്പോള് ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്പര്വ്വതത്തില് നിന്നു ഇറങ്ങിച്ചെന്നു,

14. Then said Debora unto Barak: up, for this is the day in which the LORD hath delivered Sisara into thine hands: for the LORD is gone out before thee. And so Barak went down from mount Thabor, and ten thousand men after him.

15. യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പില് വാളിന്റെ വായ്ത്തലയാല് തോല്പിച്ചു; സീസെരാ രഥത്തില്നിന്നു ഇറങ്ങി കാല്നടയായി ഔടിപ്പോയി.

15. But the LORD trounced(discomfited) Sisara and all his chariots and all his host with the edge of the sword, before Barak. And Sisara lighted down off his chariot and fled afoot.

16. ബാരാക് രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല് വീണു; ഒരുത്തനും ശേഷിച്ചില്ല.

16. But Barak followed after the chariots and after the host, even unto Haroseth of the gentiles. And all the host of Sisara fell upon the edge of the sword, that there was not a man left.

17. എന്നാല് സീസെരാ കാല്നടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഔടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോര് രാജാവായ യാബീനും തമ്മില് സമാധാനം ആയിരുന്നു.

17. Howbeit, Sisara fled afoot to the tent of Jael the wife of Haber the kenite: for there was peace between Jabin the king of Hazor, and the household of Haber the Kenite.

18. യായേല് സീസെരയെ എതിരേറ്റുചെന്നു അവനോടുഇങ്ങോട്ടു കയറിക്കൊള്ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന് അവളുടെ അടുക്കല് കൂടാരത്തില് കയറിച്ചെന്നു; അവള് അവനെ ഒരു പരവതാനികൊണ്ടു മൂടി.

18. And Jael went out against Sisara and said unto him: turn in my lord, turn into me and fear not. And he turned into her tent: and she covered him with a mantle.

19. അവന് അവളോടുഎനിക്കു ദാഹിക്കുന്നു; കുടിപ്പാന് കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവള് പാല്തുരുത്തി തുറന്നു അവന്നു കുടിപ്പാന് കൊടുത്തു; പിന്നെയും അവനെ മൂടി.

19. And he said unto her, give me a little water to drink, for I am thirsty. And she opened a bottle of milk and gave him drink and covered him.

20. അവന് അവളോടുനീ കൂടാരവാതില്ക്കല് നില്ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല് ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.

20. And he said unto her, stand in the door of thy tent, and if any man come and ask thee, or enquire of thee whether there be any man here, say nay.

21. എന്നാല് ഹേബെരിന്റെ ഭാര്യ യായേല് കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില് ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല് ചെന്നു കുറ്റി അവന്റെ ചെന്നിയില് തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന് ബോധംകെട്ടു മരിച്ചുപോയി.

21. Then Jael Haber's wife took a nail of the tent, and an hammer in her hand, and went softly unto him, and smote the nail thorow the temples of his head into the ground, as he slumbered being weary: And so he died.

22. ബാരാക് സീസെരയെ തിരഞ്ഞു ചെല്ലുമ്പോള് യായേല് അവനെ എതിരേറ്റു അവനോടുവരിക, നീ അന്വേഷിക്കുന്ന ആളെ ഞാന് കാണിച്ചുതരാം എന്നു പറഞ്ഞു. അവന് അവളുടെ അടുക്കല് ചെന്നപ്പോള് സീസെരാ ചെന്നിയില് കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.

22. And behold as Barak followed after Sisara, Jael came out against him, and said unto him: come and I will shew thee the man whom thou seekest. And when he came into her tent: Behold, Sisara lay dead, and the nail thorow his temples.

23. ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേല്മക്കള്ക്കു കീഴടക്കി.

23. And so God brought Jabin the king of Canaan into subjection that day, before the children of Israel.

24. യിസ്രായേല്മക്കള് കനാന്യരാജാവായ യാബീനെ നിര്മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേലക്കുമേല് ഭാരമായിത്തീര്ന്നു.

24. And the hand of the children of Israel prospered and was sore upon Jabin the king of Canaan, until they had brought him to nought.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |