Judges - ന്യായാധിപന്മാർ 6 | View All

1. യിസ്രായേല്മക്കള് പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തുയഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യില് ഏല്പിച്ചു.

1. The Israelites did evil in the LORD's sight, so the LORD turned them over to Midian for seven years.

2. മിദ്യാന് യിസ്രായേലിന് മേല് ആധിക്യം പ്രാപിച്ചു; യിസ്രായേല്മക്കള് മിദ്യാന്യരുടെ നിമിത്തം പര്വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്ഗ്ഗങ്ങളും ശരണമാക്കി.

2. The Midianites overwhelmed Israel. Because of Midian the Israelites made shelters for themselves in the hills, as well as caves and strongholds.

3. യിസ്രായേല് വിതെച്ചിരിക്കുമ്പോള് മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.

3. Whenever the Israelites planted their crops, the Midianites, Amalekites, and the people from the east would attack them.

4. അവര് അവര്ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.

4. They invaded the land and devoured its crops all the way to Gaza. They left nothing for the Israelites to eat, and they took away the sheep, oxen, and donkeys.

5. അവര് തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര് ദേശത്തു കടന്നു നാശം ചെയ്യും.

5. When they invaded with their cattle and tents, they were as thick as locusts. Neither they nor their camels could be counted. They came to devour the land.

6. ഇങ്ങനെ മിദ്യാന്യരാല് യിസ്രായേല് ഏറ്റവും ക്ഷയിച്ചു; യിസ്രായേല്മക്കള് യഹോവയോടു നിലവിളിച്ചു.

6. Israel was so severely weakened by Midian that the Israelites cried out to the LORD for help.

7. യിസ്രായേല്മക്കള് മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്

7. When the Israelites cried out to the LORD for help because of Midian,

8. യഹോവ ഒരു പ്രവാചകനെ യിസ്രായേല്മക്കളുടെ അടുക്കല് അയച്ചു; അവന് അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്നിന്നു നിങ്ങളെ കൊണ്ടുവന്നു;

8. he sent a prophet to the Israelites. He said to them, 'This is what the LORD God of Israel says: 'I brought you up from Egypt and took you out of that place of slavery.

9. മിസ്രയീമ്യരുടെ കയ്യില്നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യില്നിന്നും ഞാന് നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പില് നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങള്ക്കു തന്നു.

9. I rescued you from Egypt's power and from the power of all who oppressed you. I drove them out before you and gave their land to you.

10. യഹോവയായ ഞാന് നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങള് പാര്ക്കുംന്നദേശത്തുള്ള അമോര്യ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാന് നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല.

10. I said to you, 'I am the LORD your God! Do not worship the gods of the Amorites, in whose land you are now living!' But you have disobeyed me.''

11. അനന്തരം യഹോവയുടെ ഒരു ദൂതന് വന്നു ഒഫ്രയില് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന് കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോന് കോതമ്പു മിദ്യാന്യരുടെ കയ്യില് പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.

11. The LORD's angelic messenger came and sat down under the oak tree in Ophrah owned by Joash the Abiezrite. He arrived while Joash's son Gideon was threshing wheat in a winepress so he could hide it from the Midianites.

12. യഹോവയുടെ ദൂതന് അവന്നു പ്രത്യക്ഷനായിഅല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.

12. The LORD's messenger appeared and said to him, 'The LORD is with you, courageous warrior!'

13. ഗിദെയോന് അവനോടുഅയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കില് നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമില്നിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാര് നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങള് ഒക്കെയും എവിടെ? ഇപ്പോള് യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യില് ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

13. Gideon said to him, 'Pardon me, but if the LORD is with us, why has such disaster overtaken us? Where are all his miraculous deeds our ancestors told us about? They said, 'Did the LORD not bring us up from Egypt?' But now the LORD has abandoned us and handed us over to Midian.'

14. അപ്പോള് യഹോവ അവനെ നോക്കിനിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.

14. Then the LORD himself turned to him and said, 'You have the strength. Deliver Israel from the power of the Midianites! Have I not sent you?'

15. അവന് അവനോടുഅയ്യോ, കര്ത്താവേ, ഞാന് യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയില് എന്റെ കുലം എളിയതും എന്റെ കുടുംബത്തില്വെച്ചു ഞാന് ചെറിയവനും അല്ലോ എന്നു പറഞ്ഞു.

15. Gideon said to him, 'But Lord, how can I deliver Israel? Just look! My clan is the weakest in Manasseh, and I am the youngest in my family.'

16. യഹോവ അവനോടുഞാന് നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.

16. The LORD said to him, 'Ah, but I will be with you! You will strike down the whole Midianite army.'

17. അതിന്നു അവന് നിനക്കു എന്നോടു കൃപയുണ്ടെങ്കില് എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ.

17. Gideon said to him, 'If you really are pleased with me, then give me a sign as proof that it is really you speaking with me.

18. ഞാന് പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വേക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാന് താമസിക്കാം എന്നു അവന് അരുളിച്ചെയ്തു

18. Do not leave this place until I come back with a gift and present it to you.' The LORD said, 'I will stay here until you come back.'

19. അങ്ങനെ ഗിദെയോന് ചെന്നു ഒരു കോലാട്ടിന് കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയില്വെച്ചു ചാറു ഒരു കിണ്ണത്തില് പകര്ന്നു കരുവേലകത്തിന് കീഴെ കൊണ്ടുവന്നു അവന്റെ മുമ്പില് വെച്ചു.

19. Gideon went and prepared a young goat, along with unleavened bread made from an ephah of flour. He put the meat in a basket and the broth in a pot. He brought the food to him under the oak tree and presented it to him.

20. അപ്പോള് ദൈവത്തിന്റെ ദൂതന് അവനോടുമാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേല് വെച്ചു ചാറു അതിന്മേല് ഒഴിക്ക എന്നു കല്പിച്ചു; അവന് അങ്ങനെ ചെയ്തു.

20. God's messenger said to him, 'Put the meat and unleavened bread on this rock, and pour out the broth.' Gideon did as instructed.

21. യഹോവയുടെ ദൂതന് കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയില്നിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതന് അവന്റെ കണ്ണിന്നു മറഞ്ഞു.

21. The LORD's messenger touched the meat and the unleavened bread with the tip of his staff. Fire flared up from the rock and consumed the meat and unleavened bread. The LORD's messenger then disappeared.

22. അവന് യഹോവയുടെ ദൂതന് എന്നു ഗിദെയോന് കണ്ടപ്പോള്അയ്യോ, ദൈവമായ യഹോവേ, ഞാന് യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.

22. When Gideon realized that it was the LORD's messenger, he said, 'Oh no! Master, LORD! I have seen the LORD's messenger face to face!'

23. യഹോവ അവനോടുനിനക്കു സമാധാനംഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.

23. The LORD said to him, 'You are safe! Do not be afraid! You are not going to die!'

24. ഗിദെയോന് അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യര്ക്കുംള്ള ഒഫ്രയില് ഉണ്ടു.

24. Gideon built an altar for the LORD there, and named it 'The LORD is on friendly terms with me.' To this day it is still there in Ophrah of the Abiezrites.

25. അന്നു രാത്രി യഹോവ അവനോടു കല്പിച്ചതുനിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിന് ബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക.

25. That night the LORD said to him, 'Take the bull from your father's herd, as well as a second bull, one that is seven years old. Pull down your father's Baal altar and cut down the nearby Asherah pole.

26. ഈ ദുര്ഗ്ഗത്തിന്റെ മുകളില് നിന്റെ ദൈവമായ യഹോവേക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക.

26. Then build an altar for the LORD your God on the top of this stronghold according to the proper pattern. Take the second bull and offer it as a burnt sacrifice on the wood from the Asherah pole that you cut down.'

27. ഗിദെയോന് തന്റെ വേലക്കാരില് പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാല് അവന് തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകല്സമയത്തു അതു ചെയ്യാതെ രാത്രിയില് ചെയ്തു.

27. So Gideon took ten of his servants and did just as the LORD had told him. He was too afraid of his father's family and the men of the city to do it in broad daylight, so he waited until nighttime.

28. പട്ടണക്കാര് രാവിലെ എഴുന്നേറ്റപ്പോള് ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കല് ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.

28. When the men of the city got up the next morning, they saw the Baal altar pulled down, the nearby Asherah pole cut down, and the second bull sacrificed on the newly built altar.

29. ഇതു ചെയ്തതു ആരെന്നു അവര് തമ്മില് തമ്മില് ചോദിച്ചു, അന്വേഷണം കഴിച്ചപ്പോള് യോവാശിന്റെ മകനായ ഗിദെയോന് ആകുന്നു ചെയ്തതു എന്നു കേട്ടു.

29. They said to one another, 'Who did this?' They investigated the matter thoroughly and concluded that Gideon son of Joash had done it.

30. പട്ടണക്കാര് യോവാശിനോടുനിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവന് മരിക്കേണം; അവന് ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

30. The men of the city said to Joash, 'Bring out your son, so we can execute him! He pulled down the Baal altar and cut down the nearby Asherah pole.'

31. യോവാശ് തന്റെ ചുറ്റും നിലക്കുന്ന എല്ലാവരോടും പറഞ്ഞതുബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവന് ഇന്നു രാവിലെ തന്നേ മരിക്കേണം; അവന് ഒരു ദൈവം എങ്കില് തന്റെ ബലിപീഠം ഒരുത്തന് ഇടിച്ചുകളഞ്ഞതുകൊണ്ടു താന് തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ.

31. But Joash said to all those who confronted him, 'Must you fight Baal's battles? Must you rescue him? Whoever takes up his cause will die by morning! If he really is a god, let him fight his own battles! After all, it was his altar that was pulled down.'

32. ഇവന് അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല് ബാല് ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാല് എന്നു പേരിട്ടു.

32. That very day Gideon's father named him Jerub-Baal, because he had said, 'Let Baal fight with him, for it was his altar that was pulled down.'

33. അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര് എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേല്താഴ്വരയില് പാളയം ഇറങ്ങി.

33. All the Midianites, Amalekites, and the people from the east assembled. They crossed the Jordan River and camped in the Jezreel Valley.

34. അപ്പോള് യഹോവയുടെ ആത്മാവു ഗിദെയോന്റെമേല് വന്നു, അവന് കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല് വിളിച്ചുകൂട്ടി.

34. The LORD's spirit took control of Gideon. He blew a trumpet, summoning the Abiezrites to follow him.

35. അവന് മനശ്ശെയില് എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കല് വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേര്ന്നു.

35. He sent messengers throughout Manasseh and summoned them to follow him as well. He also sent messengers throughout Asher, Zebulun, and Naphtali, and they came up to meet him.

36. അപ്പോള് ഗിദെയോന് ദൈവത്തോടുനീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാല് രക്ഷിക്കുമെങ്കില് ഇതാ,

36. Gideon said to God, 'If you really intend to use me to deliver Israel, as you promised, then give me a sign as proof.

37. ഞാന് രോമമുള്ള ഒരു ആട്ടിന് തോല് കളത്തില് നിവര്ത്തിടുന്നു; മഞ്ഞു തോലിന്മേല് മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താല് നീ അരുളിച്ചെയ്തതു പോലെ യിസ്രായേലിനെ എന്റെ കയ്യാല് രക്ഷിക്കുമെന്നു ഞാന് അറിയും എന്നു പറഞ്ഞു.

37. Look, I am putting a wool fleece on the threshing floor. If there is dew only on the fleece, and the ground around it is dry, then I will be sure that you will use me to deliver Israel, as you promised.'

38. അങ്ങനെ തന്നേ സംഭവിച്ചു; അവന് പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോല് പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.

38. The LORD did as he asked. When he got up the next morning, he squeezed the fleece, and enough dew dripped from it to fill a bowl.

39. ഗിദെയോന് പിന്നെയും ദൈവത്തോടുനിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാന് ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോല്കൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോല് മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാന് അരുളേണമേ എന്നു പറഞ്ഞു.

39. Gideon said to God, 'Please do not get angry at me, when I ask for just one more sign. Please allow me one more test with the fleece. This time make only the fleece dry, while the ground around it is covered with dew.'

40. അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോല് മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.

40. That night God did as he asked. Only the fleece was dry and the ground around it was covered with dew.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |