Judges - ന്യായാധിപന്മാർ 7 | View All

1. അനന്തരം ഗിദെയോന് എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്ക്കും വടക്കു മോരേകുന്നിന്നരികെ താഴ്വരയില് ആയിരുന്നു.

1. Jerub-Baal (Gideon) got up early the next morning, all his troops right there with him. They set up camp at Harod's Spring. The camp of Midian was in the plain, north of them near the Hill of Moreh.

2. യഹോവ ഗിദെയോനോടുനിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേല് എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാന് മിദ്യാന്യരെ ഇവരുടെ കയ്യില് ഏല്പിക്കയില്ല.

2. GOD said to Gideon, 'You have too large an army with you. I can't turn Midian over to them like this--they'll take all the credit, saying, 'I did it all myself,' and forget about me.

3. ആകയാല് നീ ചെന്നു ആര്ക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കില് അവന് ഗിലെയാദ് പര്വ്വതത്തില്നിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തില് പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തില് ഇരുപത്തീരായിരം പേര് മടങ്ങിപ്പോയി; പതിനായിരംപേര് ശേഷിച്ചു.

3. Make a public announcement: 'Anyone afraid, anyone who has any qualms at all, may leave Mount Gilead now and go home.'' Twenty-two companies headed for home. Ten companies were left.

4. യഹോവ പിന്നെയും ഗിദെയോനോടുജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാന് അവരെ പരിശോധിച്ചുതരാം; ഇവന് നിന്നോടുകൂടെ പോരട്ടെ എന്നു ഞാന് കല്പിക്കുന്നവന് പോരട്ടെ; ഇവന് നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന് കല്പിക്കുന്നവന് പോരേണ്ടാ എന്നു കല്പിച്ചു.

4. GOD said to Gideon: 'There are still too many. Take them down to the stream and I'll make a final cut. When I say, 'This one goes with you,' he'll go. When I say, 'This one doesn't go,' he won't go.'

5. അങ്ങനെ അവന് ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടുപട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നിക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാന് മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിര്ത്തുക എന്നു കല്പിച്ചു.

5. So Gideon took the troops down to the stream. GOD said to Gideon: 'Everyone who laps with his tongue, the way a dog laps, set on one side. And everyone who kneels to drink, drinking with his face to the water, set to the other side.'

6. കൈ വായക്കു വെച്ചു നക്കിക്കുടിച്ചവര് ആകെ മുന്നൂറുപേര് ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാന് മുട്ടുകുത്തി കുനിഞ്ഞു.

6. Three hundred lapped with their tongues from their cupped hands. All the rest knelt to drink.

7. യഹോവ ഗിദെയോനോടുനക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാന് നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യില് ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.

7. GOD said to Gideon: 'I'll use the three hundred men who lapped at the stream to save you and give Midian into your hands. All the rest may go home.'

8. അങ്ങനെ അവര് ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന് വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിര്ത്തുകയും ചെയ്തു. എന്നാല് മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയില് ആയിരുന്നു.

8. After Gideon took all their provisions and trumpets, he sent all the Israelites home. He took up his position with the three hundred. The camp of Midian stretched out below him in the valley.

9. അന്നു രാത്രി യഹോവ അവനോടു കല്പിച്ചതുഎഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന് അതു നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു.

9. That night, GOD told Gideon: 'Get up and go down to the camp. I've given it to you.

10. ഇറങ്ങിച്ചെല്ലുവാന് നിനക്കു പേടിയുണ്ടെങ്കില് നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.

10. If you have any doubts about going down, go down with Purah your armor bearer;

11. എന്നാല് അവര് സംസാരിക്കുന്നതു എന്തെന്നു നീ കേള്ക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാന് നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തില് ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.

11. when you hear what they're saying, you'll be bold and confident.' He and his armor bearer Purah went down near the place where sentries were posted.

12. എന്നാല് മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയില് കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്ക്കരയിലെ മണല്പോലെ അസംഖ്യം ആയിരുന്നു.

12. Midian and Amalek, all the easterners, were spread out on the plain like a swarm of locusts. And their camels! Past counting, like grains of sand on the seashore!

13. ഗിദെയോന് ചെല്ലുമ്പോള് ഒരുത്തന് മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നുഞാന് ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവന്

13. Gideon arrived just in time to hear a man tell his friend a dream. He said, 'I had this dream: A loaf of barley bread tumbled into the Midianite camp. It came to the tent and hit it so hard it collapsed. The tent fell!'

14. ഇതു യോവാശിന്റെ മകനായ ഗിദെയോന് എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

14. His friend said, 'This has to be the sword of Gideon son of Joash, the Israelite! God has turned Midian--the whole camp!--over to him.'

15. ഗിദെയോന് സ്വപ്നവും പൊരുളും കേട്ടപ്പോള് നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തില് മടങ്ങിച്ചെന്നുഎഴുന്നേല്പിന് , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

15. When Gideon heard the telling of the dream and its interpretation, he went to his knees before God in prayer. Then he went back to the Israelite camp and said, 'Get up and get going! GOD has just given us the Midianite army!'

16. അനന്തരം അവന് ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യില് ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.

16. He divided the three hundred men into three companies. He gave each man a trumpet and an empty jar, with a torch in the jar.

17. ഞാന് ചെയ്യുന്നതു നോക്കി അതുപോലെ ചെയ്വിന് ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോള് ഞാന് ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിന് ,

17. He said, 'Watch me and do what I do. When I get to the edge of the camp, do exactly what I do.

18. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോള് നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതിയഹോവേക്കും ഗിദെയോന്നും വേണ്ടി എന്നു പറവിന് .

18. When I and those with me blow the trumpets, you also, all around the camp, blow your trumpets and shout, 'For GOD and for Gideon!''

19. മദ്ധ്യയാമത്തിന്റെ ആരംഭത്തില് അവര് കാവല് മാറി നിര്ത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യില് ഉണ്ടായിരുന്ന കുടങ്ങള് ഉടെച്ചു.

19. Gideon and his hundred men got to the edge of the camp at the beginning of the middle watch, just after the sentries had been posted. They blew the trumpets, at the same time smashing the jars they carried.

20. മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള് ഉടെച്ചു; ഇടത്തു കയ്യില് പന്തവും വലത്തു കയ്യില് ഊതുവാന് കാഹളവും പിടിച്ചുയഹോവേക്കും ഗിദെയോന്നും വേണ്ടി വാള് എന്നു ആര്ത്തു.

20. All three companies blew the trumpets and broke the jars. They held the torches in their left hands and the trumpets in their right hands, ready to blow, and shouted, 'A sword for GOD and for Gideon!'

21. അവര് പാളയത്തിന്റെ ചുറ്റും ഔരോരുത്തന് താന്താന്റെ നിലയില് തന്നേ നിന്നു; പാളയമെല്ലാം പാച്ചല് തുടങ്ങി; അവര് നിലവിളിച്ചുകൊണ്ടു ഔടിപ്പോയി.

21. They were stationed all around the camp, each man at his post. The whole Midianite camp jumped to its feet. They yelled and fled.

22. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള് യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള് താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്-മെഹോലയുടെ അതിര്വരെയും ഔടിപ്പോയി.

22. When the three hundred blew the trumpets, GOD aimed each Midianite's sword against his companion, all over the camp. They ran for their lives--to Beth Shittah, toward Zererah, to the border of Abel Meholah near Tabbath.

23. യിസ്രായേല്യര് നഫ്താലിയില്നിന്നും ആശേരില്നിന്നും മനശ്ശെയില്നിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന് തുടര്ന്നു.

23. Israelites rallied from Naphtali, from Asher, and from all over Manasseh. They had Midian on the run.

24. ഗിദെയോന് എഫ്രയീംമലനാട്ടില് എല്ലാടവും ദൂതന്മാരെ അയച്ചുമിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോര്ദ്ദാനെയും അവര്ക്കും മുമ്പെ കൈവശമാക്കിക്കൊള്വിന് എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യര് ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോര്ദ്ദാനും കൈവശമാക്കി.

24. Gideon then sent messengers through all the hill country of Ephraim, urging them, 'Come down against Midian! Capture the fords of the Jordan at Beth Barah.'

25. ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര് പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്ന്നു, ഔരേബിന്റെയും സേബിന്റെയും തല യോര്ദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കല് കൊണ്ടുവന്നു.

25. So all the men of Ephraim rallied and captured the fords of the Jordan at Beth Barah. They also captured the two Midianite commanders Oreb (Raven) and Zeeb (Wolf). They killed Oreb at Raven Rock; Zeeb they killed at Wolf Winepress. And they pressed the pursuit of Midian. They brought the heads of Oreb and Zeeb to Gideon across the Jordan.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |