Judges - ന്യായാധിപന്മാർ 9 | View All

1. അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക് ശെഖേമില് തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല് ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്വ്വകുടുംബത്തോടും സംസാരിച്ചു

1. One day Gideon's son Abimelech went to Shechem to visit his uncles-- his mother's brothers. He said to them and to the rest of his mother's family,

2. യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന് നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്ക്കു ഏതു നല്ലതു? ഞാന് നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്ത്തുകൊള്വിന് എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന് എന്നു പറഞ്ഞു.

2. 'Ask the leading citizens of Shechem whether they want to be ruled by all seventy of Gideon's sons or by one man. And remember that I am your own flesh and blood!'

3. അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര് ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള് അവരുടെ ഹൃദയം അബീമേലെക്കിങ്കല് ചാഞ്ഞുഅവന് നമ്മുടെ സഹോദരനല്ലോ എന്നു അവര് പറഞ്ഞു.

3. So Abimelech's uncles gave his message to all the citizens of Shechem on his behalf. And after listening to this proposal, the people of Shechem decided in favor of Abimelech because he was their relative.

4. പിന്നെ അവര് ബാല്ബെരീത്തിന്റെ ക്ഷേത്രത്തില്നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്ക്കും നായകനായ്തീര്ന്നു.

4. They gave him seventy silver coins from the temple of Baal-berith, which he used to hire some reckless troublemakers who agreed to follow him.

5. അവന് ഒഫ്രയില് തന്റെ അപ്പന്റെ വീട്ടില് ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല് വെച്ചു കൊന്നു; എന്നാല് യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.

5. He went to his father's home at Ophrah, and there, on one stone, they killed all seventy of his half brothers, the sons of Gideon. But the youngest brother, Jotham, escaped and hid.

6. അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്വെച്ചു അബീമേലെക്കിനെ രാജാവാക്കി.

6. Then all the leading citizens of Shechem and Beth-millo called a meeting under the oak beside the pillar at Shechem and made Abimelech their king.

7. ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള് അവന് ഗെരിസ്സീംമലമുകളില് ചെന്നു ഉച്ചത്തില് അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്ക്കേണ്ടതിന്നു നിങ്ങള് എന്റെ സങ്കടം കേള്പ്പിന് .

7. When Jotham heard about this, he climbed to the top of Mount Gerizim and shouted, 'Listen to me, citizens of Shechem! Listen to me if you want God to listen to you!

8. പണ്ടൊരിക്കല് വൃക്ഷങ്ങള് തങ്ങള്ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്വാന് പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

8. Once upon a time the trees decided to elect a king. First they said to the olive tree, 'Be our king!'

9. അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന് ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന് ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല് ആടുവാന് പോകുമോ എന്നു പറഞ്ഞു.

9. But the olive tree refused, saying, 'Should I quit producing the olive oil that blesses both God and people, just to wave back and forth over the trees?'

10. പിന്നെ വൃക്ഷങ്ങള് അത്തിവൃക്ഷത്തോടുനീ വന്നു ഞങ്ങള്ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

10. 'Then they said to the fig tree, 'You be our king!'

11. അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന് ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല് ആടുവാന് പോകുമോ എന്നു പറഞ്ഞു.

11. But the fig tree also refused, saying, 'Should I quit producing my sweet fruit just to wave back and forth over the trees?'

12. പിന്നെ വൃക്ഷങ്ങള് മുന്തിരിവള്ളിയോടുനീ വന്നു ഞങ്ങള്ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

12. 'Then they said to the grapevine, 'You be our king!'

13. മുന്തിരിവള്ളി അവയോടുദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന് ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല് ആടുവാന് പോകുമോ എന്നു പറഞ്ഞു.

13. But the grapevine also refused, saying, 'Should I quit producing the wine that cheers both God and people, just to wave back and forth over the trees?'

14. പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്പടര്പ്പിനോടുനീ വന്നു ഞങ്ങള്ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

14. 'Then all the trees finally turned to the thornbush and said, 'Come, you be our king!'

15. മുള്പടര്പ്പു വൃക്ഷങ്ങളോടുനിങ്ങള് യഥാര്ത്ഥമായി എന്നെ നിങ്ങള്ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില് വന്നു എന്റെ നിഴലില് ആശ്രയിപ്പിന് ; അല്ലെങ്കില് മുള്പടര്പ്പില്നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.

15. And the thornbush replied to the trees, 'If you truly want to make me your king, come and take shelter in my shade. If not, let fire come out from me and devour the cedars of Lebanon.''

16. നിങ്ങള് ഇപ്പോള് അബീമേലെക്കിനെ രാജാവാക്കിയതില് വിശ്വസ്തതയും പരമാര്ത്ഥതയുമാകുന്നുവോ പ്രവര്ത്തിച്ചതു? നിങ്ങള് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്ത്തിച്ചതു?

16. Jotham continued, 'Now make sure you have acted honorably and in good faith by making Abimelech your king, and that you have done right by Gideon and all of his descendants. Have you treated him with the honor he deserves for all he accomplished?

17. എന്റെ അപ്പന് തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ

17. For he fought for you and risked his life when he rescued you from the Midianites.

18. നിങ്ങള് ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക് നിങ്ങളുടെ സഹോദരന് ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.

18. But today you have revolted against my father and his descendants, killing his seventy sons on one stone. And you have chosen his slave woman's son, Abimelech, to be your king just because he is your relative.

19. ഇങ്ങനെ നിങ്ങള് ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്ത്ഥതയും എന്നുവരികില് നിങ്ങള് അബീമേലെക്കില് സന്തോഷിപ്പിന് ; അവന് നിങ്ങളിലും സന്തോഷിക്കട്ടെ.

19. 'If you have acted honorably and in good faith toward Gideon and his descendants today, then may you find joy in Abimelech, and may he find joy in you.

20. അല്ലെങ്കില് അബീമേലെക്കില്നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്നിന്നും മില്ലോഗൃഹത്തില്നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.

20. But if you have not acted in good faith, then may fire come out from Abimelech and devour the leading citizens of Shechem and Beth-millo; and may fire come out from the citizens of Shechem and Beth-millo and devour Abimelech!'

21. ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്ത്തു.

21. Then Jotham escaped and lived in Beer because he was afraid of his brother Abimelech.

22. അബിമേലെക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം

22. After Abimelech had ruled over Israel for three years,

23. ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്ക്കും തമ്മില് ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര് അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;

23. God sent a spirit that stirred up trouble between Abimelech and the leading citizens of Shechem, and they revolted.

24. അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന് അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന് അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.

24. God was punishing Abimelech for murdering Gideon's seventy sons, and the citizens of Shechem for supporting him in this treachery of murdering his brothers.

25. ശെഖേംപൌരന്മാര് മലമുകളില് അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര് തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.

25. The citizens of Shechem set an ambush for Abimelech on the hilltops and robbed everyone who passed that way. But someone warned Abimelech about their plot.

26. അപ്പോള് ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമില് കടന്നു; ശെഖേംപൌരന്മാര് അവനെ വിശ്വസിച്ചു.

26. One day Gaal son of Ebed moved to Shechem with his brothers and gained the confidence of the leading citizens of Shechem.

27. അവര് വയലില് ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില് ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു

27. During the annual harvest festival at Shechem, held in the temple of the local god, the wine flowed freely, and everyone began cursing Abimelech.

28. ഏബെദിന്റെ മകനായ ഗാല് പറഞ്ഞതുഅബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവന് ആര്? ശെഖേം ആര്? അവന് യെരുബ്ബാലിന്റെ മകനും സെബൂല് അവന്റെ കാര്യസ്ഥനും അല്ലയോ? അവന് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?

28. Who is Abimelech?' Gaal shouted. 'He's not a true son of Shechem, so why should we be his servants? He's merely the son of Gideon, and this Zebul is merely his deputy. Serve the true sons of Hamor, the founder of Shechem. Why should we serve Abimelech?

29. ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കില് ഞാന് അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.

29. If I were in charge here, I would get rid of Abimelech. I would say to him, 'Get some soldiers, and come out and fight!' '

30. ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള് നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.

30. But when Zebul, the leader of the city, heard what Gaal was saying, he was furious.

31. അവന് രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല് ദൂതന്മാരെ അയച്ചുഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില് വന്നിരിക്കുന്നു; അവര് പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു.

31. He sent messengers to Abimelech in Arumah, telling him, 'Gaal son of Ebed and his brothers have come to live in Shechem, and now they are inciting the city to rebel against you.

32. ആകയാല് നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയില് പുറപ്പെട്ടു വയലില് പതിയിരിന്നുകൊള്വിന് .

32. Come by night with an army and hide out in the fields.

34. അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില് പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.

34. So Abimelech and all his men went by night and split into four groups, stationing themselves around Shechem.

35. ഏബെദിന്റെ മകനായ ഗാല് പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല് നിന്നപ്പോള് അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്നിന്നു എഴുന്നേറ്റു.

35. Gaal was standing at the city gates when Abimelech and his army came out of hiding.

36. ഗാല് പടജ്ജനത്തെ കണ്ടപ്പോള്അതാ, പര്വ്വതങ്ങളുടെ മകളില്നിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂല് അവനോടുപര്വ്വതങ്ങളുടെ നിഴല് കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.

36. When Gaal saw them, he said to Zebul, 'Look, there are people coming down from the hilltops!' Zebul replied, 'It's just the shadows on the hills that look like men.'

37. ഗാല് പിന്നെയുംഅതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.

37. But again Gaal said, 'No, people are coming down from the hills. And another group is coming down the road past the Diviners' Oak. '

38. സെബൂല് അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന് ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള് എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള് പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.

38. Then Zebul turned on him and asked, 'Now where is that big mouth of yours? Wasn't it you that said, 'Who is Abimelech, and why should we be his servants?' The men you mocked are right outside the city! Go out and fight them!'

39. അങ്ങനെ ഗാല് ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.

39. So Gaal led the leading citizens of Shechem into battle against Abimelech.

40. അബീമേലെക്കിന്റെ മുമ്പില് അവന് തോറ്റോടി; അവന് അവനെ പിന്തുടര്ന്നു പടിവാതില്വരെ അനേകംപേര് ഹതന്മാരായി വീണു.

40. But Abimelech chased him, and many of Shechem's men were wounded and fell along the road as they retreated to the city gate.

41. അബീമേലെക് അരൂമയില് താമസിച്ചു; സെബൂല് ഗാലിനെയും സഹോദരന്മാരെയും ശെഖേമില് പാര്പ്പാന് സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.

41. Abimelech returned to Arumah, and Zebul drove Gaal and his brothers out of Shechem.

42. പിറ്റെന്നാള് ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.

42. The next day the people of Shechem went out into the fields to battle. When Abimelech heard about it,

43. അവന് പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലില് പതിയിരുന്നു; ജനം പട്ടണത്തില്നിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.

43. he divided his men into three groups and set an ambush in the fields. When Abimelech saw the people coming out of the city, he and his men jumped up from their hiding places and attacked them.

44. പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതില്ക്കല് നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.

44. Abimelech and his group stormed the city gate to keep the men of Shechem from getting back in, while Abimelech's other two groups cut them down in the fields.

45. അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില് ഉപ്പു വിതറി.

45. The battle went on all day before Abimelech finally captured the city. He killed the people, leveled the city, and scattered salt all over the ground.

46. ശെഖേംഗോപുരവാസികള് എല്ലാവരും ഇതു കേട്ടപ്പോള് ഏല്ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തില് കടന്നു.

46. When the leading citizens who lived in the tower of Shechem heard what had happened, they ran and hid in the temple of Baal-berith.

47. ശെഖേംഗോപുരവാസികള് എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.

47. Someone reported to Abimelech that the citizens had gathered in the temple,

48. അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന് മലയില് കയറി; അബീമേലെക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില് വെച്ചു, തന്റെ പടജ്ജനത്തോടുഞാന് ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്വിന് എന്നു പറഞ്ഞു.

48. so he led his forces to Mount Zalmon. He took an ax and chopped some branches from a tree, then put them on his shoulder. 'Quick, do as I have done!' he told his men.

49. പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന് ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര് മരിച്ചുപോയി.

49. So each of them cut down some branches, following Abimelech's example. They piled the branches against the walls of the temple and set them on fire. So all the people who had lived in the tower of Shechem died-- about 1,000 men and women.

50. അനന്തരം അബീമേലെക് തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.

50. Then Abimelech attacked the town of Thebez and captured it.

51. പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവര് ഒക്കെയും ഔടിക്കടന്നു വാതില് അടെച്ചു ഗോപുരത്തിന്റെ മുകളില് കയറി.

51. But there was a strong tower inside the town, and all the men and women-- the entire population-- fled to it. They barricaded themselves in and climbed up to the roof of the tower.

52. അബീമേലെക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.

52. Abimelech followed them to attack the tower. But as he prepared to set fire to the entrance,

53. അപ്പോള് ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില് ഇട്ടു അവന്റെ തലയോടു തകര്ത്തുകളഞ്ഞു.

53. a woman on the roof dropped a millstone that landed on Abimelech's head and crushed his skull.

54. ഉടനെ അവന് തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള് ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന് അവനെ കുത്തി, അങ്ങനെ അവന് മരിച്ചു.

54. He quickly said to his young armor bearer, 'Draw your sword and kill me! Don't let it be said that a woman killed Abimelech!' So the young man ran him through with his sword, and he died.

55. അബീമേലെക് മരിച്ചുപോയി എന്നു കണ്ടപ്പോള് യിസ്രായേല്യര് താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

55. When Abimelech's men saw that he was dead, they disbanded and returned to their homes.

56. അബീമേലെക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല് തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.

56. In this way, God punished Abimelech for the evil he had done against his father by murdering his seventy brothers.

57. ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല് വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല് വന്നു.

57. God also punished the men of Shechem for all their evil. So the curse of Jotham son of Gideon was fulfilled.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |