Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ന്യായാധിപന്മാര് ന്യായപാലനം നടത്തിയ കാലത്തു ഒരിക്കല് ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആള് തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാര്പ്പാന് പോയി.
1. Back in the days when the judges were judging, at a time when there was a famine in the land, a certain man from Beit-Lechem went to live in the territory of Mo'av- he, his wife and his two sons.
2. അവന്നു എലീമേലെക് എന്നും ഭാര്യെക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്ക്കും മഹ്ളോന് എന്നും കില്യോന് എന്നും പേര്. അവര് യെഹൂദയിലെ ബേത്ത്ളഹെമില്നിന്നുള്ള എഫ്രാത്യര് ആയിരുന്നു; അവര് മോവാബ് ദേശത്തു ചെന്നു അവിടെ താമസിച്ചു.
2. The man's name was Elimelekh, his wife's name was Na'omi, and his two sons were named Machlon and Kilyon; they were Efratim from Beit-Lechem in Y'hudah. They arrived in the plain of Mo'av and settled there.
3. എന്നാല് നൊവൊമിയുടെ ഭര്ത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
3. Elimelekh, Na'omi's husband, died; and she was left, she and her two sons.
4. അവര് മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു ഒരുത്തിക്കു ഒര്പ്പാ എന്നും മറ്റവള്ക്കു രൂത്ത് എന്നും പേര്; അവര് ഏകദേശം പത്തു സംവത്സരം അവിടെ പാര്ത്തു.
4. They took wives for themselves from the women of Mo'av; the name of the one was 'Orpah; and the name of the other was Rut. They lived there for about ten years.
5. പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്ത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.
5. Then Machlon and Kilyon died, both of them; and the woman was left with neither her two sons nor her husband.
6. യഹോവ തന്റെ ജനത്തെ സന്ദര്ശിച്ചു ആഹാരം കൊടുത്തപ്രകാരം അവള് മോവാബ് ദേശത്തുവെച്ചു കേട്ടിട്ടു മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന് തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.
6. So she prepared to return with her daughters-in-law from the plain of Mo'av; for in the plain of Mo'av she had heard how ADONAI had paid attention to his people by giving them food.
7. അങ്ങനെ അവള് മരുമക്കളുമായി പാര്ത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന് യാത്രയായി.
7. She left the place where she was with her two daughters-in-law and took the road leading back to Y'hudah.
8. എന്നാല് നൊവൊമി മരുമക്കള് ഇരുവരോടുംനിങ്ങള് താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന് ; മരിച്ചവരോടും എന്നോടും നിങ്ങള് ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
8. Na'omi said to her two daughters-in-law, 'Each of you, go back to your mother's house. May ADONAI show grace to you, as you did to those who died and to me.
9. നിങ്ങള് താന്താന്റെ ഭര്ത്താവിന്റെ വീട്ടില് വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര് ഉച്ചത്തില് കരഞ്ഞു.
9. May ADONAI grant you security in the home of a new husband.' Then she kissed them, but they began weeping aloud.
10. അവര് അവളോടുഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കല് പോരുന്നു എന്നു പറഞ്ഞു.
10. They said to her, 'No; we want to return with you to your people.'
11. അതിന്നു നൊവൊമി പറഞ്ഞതുഎന്റെ മക്കളേ, നിങ്ങള് മടങ്ങിപ്പൊയ്ക്കൊള്വിന് ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങള്ക്കു ഭര്ത്താക്കന്മാരായിരിപ്പാന് ഇനി എന്റെ ഉദരത്തില് പുത്രന്മാര് ഉണ്ടോ?
11. Na'omi said, 'Go back, my daughters. Why do you want to go with me? Do I still have sons in my womb who could become your husbands?
12. എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്വിന് ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാന് എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
12. Go back, my daughters; go your way; for I'm too old to have a husband. Even if I were to say, 'I still have hope'; even if I had a husband tonight and bore sons;
13. അവര്ക്കും പ്രായമാകുവോളം നിങ്ങള് അവര്ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള് ഭര്ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല് നിങ്ങളെ വിചാരിച്ചു ഞാന് വളരെ വ്യസനിക്കുന്നു.
13. would you wait for them until they grew up? Would you refuse to marry, just for them? No, my daughters. On your behalf I feel very bitter that the hand of ADONAI has gone out against me.'
14. അവര് പിന്നെയും പൊട്ടിക്കരഞ്ഞു; ഒര്പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.
14. Again they wept aloud. Then 'Orpah kissed her mother-in-law good-bye. But Rut stuck with her.
15. അപ്പോള് അവള്നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കല് മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്ക എന്നു പറഞ്ഞു.
15. She said, 'Look, your sister-in-law has gone back to her people and to her god; go back, after your sister-in-law.'
16. അതിന്നു രൂത്ത്നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്ക്കുംന്നേടത്തു ഞാനും പാര്ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
16. But Rut said, 'Don't press me to leave you and stop following you; for wherever you go, I will go; and wherever you stay, I will stay. Your people will be my people and your God will be my God.
17. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന് നിന്നെ വിട്ടുപിരിഞ്ഞാല് യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
17. Where you die, I will die; and there I will be buried. May ADONAI bring terrible curses on me, and worse ones as well, if anything but death separates you and me.'
18. തന്നോടു കൂടെ പോരുവാന് അവള് ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോള് അവള് അവളോടു സംസാരിക്കുന്നതു മതിയാക്കി.
18. When Na'omi saw that she was determined to go with her, she said no more to her.
19. അങ്ങനെ അവര് രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര് ബേത്ത്ളേഹെമില് എത്തിയപ്പോള് പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള് നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
19. So the two of them went on until they came to Beit-Lechem. When they arrived in Beit-Lechem, the whole city was stirred with excitement over them. The women asked, 'Can this be Na'omi?'
20. അവള് അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന് ; സര്വ്വശക്തന് എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്ത്തിച്ചിരിക്കുന്നു.
20. 'Don't call me Na'omi [[pleasant]],' she answered them; 'call me Marah [[bitter]], because [Shaddai] has made my life very bitter.
21. നിറഞ്ഞവളായി ഞാന് പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്വ്വശക്തന് എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള് എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
21. I went out full, and ADONAI has brought me back empty. Why call me Na'omi? ADONAI has testified against me, [Shaddai] has afflicted me.'
22. ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകള് രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര് യവക്കൊയ്ത്തിന്റെ ആരംഭത്തില് ബേത്ത്ളേഹെമില് എത്തി.
22. This is how Na'omi returned, with Rut the woman from Mo'av, her daughter-in-law, accompanying her from the plain of Mo'av. They arrived in Beit-Lechem at the beginning of the barley harvest.