Ruth - രൂത്ത് 3 | View All

1. അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതുമകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാന് നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?

1. And Naomi her mother-in-law saith to her, 'My daughter, do not I seek for thee rest, that it may be well with thee?

2. നീ ചേര്ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്ച്ചക്കാരനല്ലയോ? അവന് ഇന്നു രാത്രി കളത്തില് യവം തൂറ്റുന്നു.

2. and now, is not Boaz of our acquaintance, with whose young women thou hast been? lo, he is winnowing the threshing-floor of barley to-night,

3. ആകയാല് നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തില് ചെല്ലുക; ആയാള് തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.

3. and thou hast bathed, and anointed thyself, and put thy garments upon thee, and gone down to the threshing-floor; let not thyself be known to the man till he complete to eat and to drink;

4. ഉറങ്ങുവാന് പോകുമ്പോള് അവന് കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊള്ക; എന്നാല് നീ എന്തു ചെയ്യേണമെന്നു അവന് നിനക്കു പറഞ്ഞുതരും.

4. and it cometh to pass when he lieth down, that thou hast known the place where he lieth down, and hast gone in, and uncovered his feet, and lain down, -- and he doth declare to thee that which thou dost do.'

5. അതിന്നു അവള്നീ പറയുന്നതൊക്കെയും ഞാന് ചെയ്യാം എന്നു അവളോടു പറഞ്ഞു.

5. And she saith unto her, 'All that thou sayest -- I do.'

6. അങ്ങനെ അവള് കളത്തില് ചെന്നു അമ്മാവിയമ്മകല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

6. And she goeth down [to] the threshing-floor, and doth according to all that her mother-in-law commanded her

7. ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.

7. And Boaz eateth and drinketh, and his heart is glad; and he goeth in to lie down at the end of the heap; and she cometh in gently, and uncovereth his feet, and lieth down.

8. അര്ദ്ധരാത്രിയില് അവന് ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കല് ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര് എന്നു അവന് ചോദിച്ചു.

8. And it cometh to pass, at the middle of the night, that the man trembleth, and turneth himself, and lo, a woman is lying at his feet.

9. ഞാന് നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേല് ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവള് പറഞ്ഞു.

9. And he saith, 'Who [art] thou?' and she saith, 'I [am] Ruth thy handmaid, and thou hast spread thy skirt over thy handmaid, for thou [art] a redeemer.'

10. അതിന്നു അവന് പറഞ്ഞതുമകളേ, നീ യഹോവയാല് അനുഗ്രഹിക്കപ്പെട്ടവള്; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാല് ആദ്യത്തേതില് അധികം ദയ ഒടുവില് കാണിച്ചിരിക്കുന്നു.

10. And he saith, 'Blessed [art] thou of Jehovah, my daughter; thou hast dealt more kindly at the latter end than at the beginning -- not to go after the young men, either poor or rich.

11. ആകയാല് മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന് ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാര്ക്കും എല്ലാവര്ക്കും അറിയാം.

11. And now, my daughter, fear not, all that thou sayest I do to thee, for all the gate of my people doth know that thou [art] a virtuous woman.

12. ഞാന് നിന്റെ വീണ്ടെടുപ്പുകാരന് എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാള് അടുത്ത ഒരു വീണ്ടെടുപ്പുകാരന് ഉണ്ടു.

12. And now, surely, true, that I [am] a redeemer, but also there is a redeemer nearer than I.

13. ഈ രാത്രി താമസിക്ക; നാളെ അവന് നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്ത്തിച്ചാല് കൊള്ളാം; അവന് നിവര്ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്ത്തിപ്പാന് അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാന് നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിര്വര്ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്ക.

13. Lodge to night, and it hath been in the morning, if he doth redeem thee, well: he redeemeth; and if he delight not to redeem thee, then I have redeemed thee -- I; Jehovah liveth! lie down till the morning.'

14. അങ്ങനെ അവള് രാവിലെവരെ അവന്റെ കാല്ക്കല് കിടന്നു; ഒരു സ്ത്രീ കളത്തില് വന്നതു ആരും അറിയരുതെന്നു അവന് പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവള് എഴുന്നേറ്റു.

14. And she lieth down at his feet till the morning, and riseth before one doth discern another; and he saith, 'Let it not be known that the woman hath come into the floor.'

15. നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവന് പറഞ്ഞു. അവള് അതു പിടിച്ചപ്പോള് അവന് ആറിടങ്ങഴി യവം അതില് അളന്നുകൊടുത്തു; അവള് പട്ടണത്തിലേക്കു പോയി.

15. And he saith, 'Give the covering which [is] on thee, and keep hold on it;' and she keepeth hold on it, and he measureth six [measures] of barley, and layeth [it] on her; and he goeth into the city.

16. അവള് അമ്മാവിയമ്മയുടെ അടുക്കല് വന്നപ്പോള്നിന്റെ കാര്യം എന്തായി മകളേ എന്നു അവള് ചോദിച്ചു; ആയാള് തനിക്കു ചെയ്തതൊക്കെയും അവള് അറിയിച്ചു.

16. And she cometh in unto her mother-in-law, and she saith, 'Who [art] thou, my daughter?' and she declareth to her all that the man hath done to her.

17. അമ്മാവിയമ്മയുടെ അടുക്കല് വെറുങ്കയ്യായി പോകരുതു എന്നു അവന് എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവള് പറഞ്ഞു.

17. And she saith, 'These six [measures] of barley he hath given to me, for he said, Thou dost not go in empty unto thy mother-in-law.'

18. അതിന്നു അവള്എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീര്ക്കുംവരെ ആയാള് സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

18. And she saith, 'Sit still, my daughter, till thou dost know how the matter falleth, for the man doth not rest except he hath completed the matter to-day.'



Shortcut Links
രൂത്ത് - Ruth : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |