Ruth - രൂത്ത് 4 | View All

1. എന്നാല് ബോവസ് പട്ടണവാതില്ക്കല് ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന് കടന്നുപോകുന്നതു കണ്ടുഎടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന് ചെന്നു അവിടെ ഇരുന്നു.

1. Then went Booz vp to the gate, and sat him downe there: and beholde, the kinsman of which Booz spake, came by, vnto whom, he sayde: Ho, suche one, come, sit downe here. And he turned, & sat downe.

2. പിന്നെ അവന് പട്ടണത്തിലെ മൂപ്പന്മാരില് പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിന് എന്നു പറഞ്ഞു; അവരും ഇരുന്നു.

2. And he toke ten men of the elders of the citie, and said: sit ye downe here. And they sat downe.

3. അപ്പോള് അവന് ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതുമോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയല് വിലക്കുന്നു. ആകയാല് നിന്നോടു അതു അറിയിപ്പാന് ഞാന് വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;

3. And he sayd vnto the kinsman: Naomi that is come agayne out of the countrey of Moab, will sel a parcell of lande, which was our brother Elimelechs.

4. നിനക്കു വീണ്ടെടുപ്പാന് മനസ്സുണ്ടെങ്കില് വീണ്ടെടുക്ക; വീണ്ടെടുപ്പാന് നിനക്കു മനസ്സില്ലെങ്കില് ഞാന് അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാന് ആരും ഇല്ല.

4. And I thought to do thee to wyt, and byd the bye it before thee inhabitauntes and elders of my people. If thou wilt redeeme it, redeeme it: but & if thou wilt not redeeme it, then tell me, that I may knowe: For there is none to redeeme it, saue thou, and I next thee. And the other aunswered: I will redeeme it.

5. അതിന്നു അവന് ഞാന് വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോള് ബോവസ്നീ നൊവൊമിയോടു വയല് വാങ്ങുന്ന നാളില് മരിച്ചവന്റെ അവകാശത്തിന്മേല് അവന്റെ പേര് നിലനിര്ത്തുവാന് തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.

5. Then sayd Booz: What day thou biest the fielde of the hande of Naomi, thou must bye it also of Ruth the Moabite the wyfe of the dead, to stirre vp the name of the dead vpon his inheritaunce.

6. അതിന്നു വീണ്ടെടുപ്പുകാരന് എനിക്കു അതു വീണ്ടെടുപ്പാന് കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാല് ഞാന് വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്ക; എനിക്കു വീണ്ടെടുപ്പാന് കഴികയില്ല എന്നു പറഞ്ഞു.

6. The kinsman aunswered: I can not redeeme it, for marring of myne owne inheritaunce: redeeme thou my right to thee, for I cannot redeeme it.

7. എന്നാല് വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന് ഒരുത്തന് തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലില് പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലില് ഉറപ്പാക്കുന്ന വിധം.

7. Nowe this was the maner of olde time in Israel concerning redeeming & chaunging, for to stablishe al thing: that a man must plucke of his shoe, & geue it his neyghbour: And this was a sure witnesse in Israel.

8. അങ്ങനെ ആ വീണ്ടെടുപ്പുകാരന് ബോവസിനോടുനീ അതു വാങ്ങിക്കൊള്ക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു.

8. Therfore the kinsman sayde to Booz, Bye it thou: and so drue of his shoe.

9. അപ്പോള് ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതുഎലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ളോന്നും ഉള്ളതൊക്കെയും ഞാന് നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങള് ഇന്നു സാക്ഷികള് ആകുന്നു.

9. And Booz sayde vnto the elders and vnto all the people: Ye are witnesses this day, that I haue bought all that was Elimelechs, and all that was Chilions, and Mahalons, of the hande of Naomi.

10. അത്രയുമല്ല മരിച്ചവന്റെ പേര് അവന്റെ സഹോദരന്മാരുടെ ഇടയില്നിന്നും അവന്റെ പട്ടണവാതില്ക്കല്നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര് അവന്റെ അവകാശത്തിന്മേല് നിലനിര്ത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള് ഇന്നു സാക്ഷികള് ആകുന്നു.

10. And moreouer, Ruth the Moabite the wyfe of Mahalo, haue I purchased to be my wyfe, to stirre vp the name of the dead vpon his inheritaunce, & that the name of the dead be not put out fro among his brethren, and from the gate of his place: ye are witnesses this day.

11. അതിന്നു പട്ടണവാതില്ക്കല് ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതുഞങ്ങള് സാക്ഷികള് തന്നേ; നിന്റെ വീട്ടില് വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവര് ഇരുവരുമല്ലോ യിസ്രായേല്ഗൃഹം പണിതതു; എഫ്രാത്തയില് നീ പ്രബലനും ബേത്ത്ളേഹെമില് വിശ്രുതനുമായിരിക്ക.

11. And all the people that were in the gate, and the elders, sayde, We are witnesses: The Lord make the woma that is come into thyne house, lyke Rahel and Lea, whiche twayne dyd buylde the house of Israel: & that thou mayest do worthyly in Ephrata, and be famous in Bethlehem.

12. ഈ യുവതിയില്നിന്നു യഹോവ നിനക്കു നലകുന്ന സന്തതിയാല് നിന്റെ ഗൃഹം താമാര് യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
മത്തായി 1:3

12. Thy house be like the house of Pharez (whom Thamar bare vnto Iuda) eue of the seede whiche the Lord shall geue thee of this young woman.

13. ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവള് അവന്നു ഭാര്യയായി; അവന് അവളുടെ അടുക്കല് ചെന്നപ്പോള് യഹോവ അവള്ക്കു ഗര്ഭംനല്കി; അവള് ഒരു മകനെ പ്രസവിച്ചു.
മത്തായി 1:4-5

13. And so Booz toke Ruth, and she was his wyfe: And when he went in vnto her, the Lorde gaue, that she conceaued and bare a sonne.

14. എന്നാറെ സ്ത്രീകള് നൊവൊമിയോടുഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവന് ; അവന്റെ പേര് യിസ്രായേലില് വിശ്രുതമായിരിക്കട്ടെ.

14. And the women sayde vnto Naomi: Blessed be the Lorde, the whiche hath not left thee this day without a kinsman, and his name shalbe continued in Israel.

15. അവന് നിനക്കു ആശ്വാസപ്രദനും നിന്റെ വാര്ദ്ധക്യത്തിങ്കല് പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള് നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.

15. And that shall bring thy lyfe agayne, and cherishe thyne olde age: For thy daughter in lawe whiche loueth thee, hath borne vnto him, and she is better to thee then seuen sonnes.

16. നൊവൊമി കുഞ്ഞിനെ എടുത്തു മടിയില് കിടത്തി അവന്നു ധാത്രിയായ്തീര്ന്നു.

16. And Naomi toke the child, & layed it in her lappe, and became nurse vnto it.

17. അവളുടെ അയല്ക്കാരത്തികള്നൊവൊമിക്കു ഒരു മകന് ജനിച്ചു എന്നു പറഞ്ഞു അവന്നു ഔബേദ് എന്നു പേര് വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന് ഇവന് തന്നേ.
മത്തായി 1:6, മത്തായി 1:4-5, ലൂക്കോസ് 3:31-33

17. And the women her neyghbours gaue it a name, saying: There is a child borne to Naomi, & called it Obed: the same is the father of Isai, the father of Dauid.

18. ഫേരെസിന്റെ വംശപാരമ്പര്യമാവിതുഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോന് രാമിനെ ജനിപ്പിച്ചു.

18. These are the generations of Pharez, Phares begat Hezron,

19. രാം അമ്മീനാദാബിനെ ജനിപ്പിച്ചു.

19. Hezron begat Ram, Ram begat Aminadab,

20. അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന് സല്മോനെ ജനിപ്പിച്ചു.

20. Aminadab begat Naasson, Naasson begat Salmon,

21. സല്മോന് ബോവസിനെ ജനിപ്പിച്ചു; ബോവസ് ഔബേദിനെ ജനിപ്പിച്ചു.

21. Salmon begat Booz, Booz begat Obed,

22. ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.
മത്തായി 1:6

22. Obed begat Isai, Isai begat Dauid.



Shortcut Links
രൂത്ത് - Ruth : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |