Genesis - ഉല്പത്തി 19 | View All

1. ആ രണ്ടുദൂതന്മാര് വൈകുന്നേരത്തു സൊദോമില് എത്തി; ലോത്ത് സൊദോംപട്ടണ വാതില്ക്കല് ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു

எபிரேயர் 13:2 അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.

லூக்கா 17:28 ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.

2 பேதுரு 2:7 ദൃഷ്ടാന്തമാക്കിവെക്കയും അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മപ്രവൃത്തി കണ്ടും കേട്ടും

2. യജമാനന്മാരേ, അടിയന്റെ വീട്ടില് വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്പ്പിന് ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള് വീഥിയില് തന്നേ രാപാര്ക്കും എന്നു അവര് പറഞ്ഞു.

3. അവന് അവരെ ഏറ്റവും നിര്ബന്ധിച്ചു; അപ്പോള് അവര് അവന്റെ അടുക്കല് തിരിഞ്ഞു അവന്റെ വീട്ടില് ചെന്നു; അവന് അവര്ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര് ഭക്ഷണം കഴിച്ചു.

4. അവര് ഉറങ്ങുവാന് പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര് സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.

யூதா 1:7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.

5. അവര് ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല് വന്ന പുരുഷന്മാര് എവിടെ? ഞങ്ങള് അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല് പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.

6. ലോത്ത് വാതില്ക്കല് അവരുടെ അടുക്കല് പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു

7. സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.

8. പുരുഷന് തൊടാത്ത രണ്ടു പുത്രിമാര് എനിക്കുണ്ടു; അവരെ ഞാന് നിങ്ങളുടെ അടുക്കല് പുറത്തു കൊണ്ടുവരാം; നിങ്ങള്ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്വിന് ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര് എന്റെ വീട്ടിന്റെ നിഴലില് വന്നതു എന്നു പറഞ്ഞു.

9. മാറിനില്ക്ക എന്നു അവര് പറഞ്ഞു. ഇവനൊരുത്തന് പരദേശിയായി വന്നു പാര്ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള് ഞങ്ങള് അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര് പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില് പൊളിപ്പാന് അടുത്തു.

10. അപ്പോള് ആ പുരുാഷന്മാര് കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല് അകത്തു കയറ്റി വാതില്അടെച്ചു,

11. വാതില്ക്കല് ഉണ്ടായിരുന്ന പുരുഷന്മാര്ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര് വാതില് തപ്പി നടന്നു വിഷമിച്ചു.

12. ആ പുരുഷന്മാര് ലോത്തിനോടുഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില് നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്ക;

13. ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീര്ന്നിരിക്കകൊണ്ടു ഞങ്ങള് ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന് യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

14. അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്വാനുള്ള മരുമക്കളോടു സംസാരിച്ചുനിങ്ങള് എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന് ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല് അവന് കളി പറയുന്നു എന്നു അവന്റെ മരുമക്കള്ക്കു തോന്നി.

15. ഉഷസ്സായപ്പോള് ദൂതന്മാര് ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില് നശിക്കാതിരിപ്പാന് എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്ക എന്നു പറഞ്ഞു.

16. അവന് താമസിച്ചപ്പോള്, യഹോവ അവനോടു കരുണ ചെയ്കയാല്, ആ പുരുഷന്മാര് അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈകൂ പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി.

17. അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന് ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന് പര്വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു.

லூக்கா 17:31-32 അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.ലോത്തിന്റെ ഭാര്യയെ ഔര്‍ത്തുകൊള്‍വിന്‍ .

18. ലോത്ത് അവരോടു പറഞ്ഞതുഅങ്ങനെയല്ല കര്ത്താവേ;

19. നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാന് എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്വ്വതത്തില് ഔടി എത്തുവാന് എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.

20. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഔടാം; അതു ചെറിയതുമാകുന്നു; ഞാന് അവിടേക്കു ഔടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാല് എനിക്കു ജീവരക്ഷ ഉണ്ടാകും.

21. അവന് അവനോടുഇക്കാര്യത്തിലും ഞാന് നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന് മറിച്ചുകളകയില്ല.

22. ബദ്ധപ്പെട്ടു അവിടേക്കു ഔടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്വാന് കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവര് എന്നു പേരായി.

23. ലോത്ത് സോവരില് കടന്നപ്പോള് സൂര്യന് ഉദിച്ചിരുന്നു.

24. യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല് യഹോവയുടെ സന്നിധിയില്നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്ഷിപ്പിച്ചു.

லூக்கா 17:29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.

2 பேதுரு 2:6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താല്‍ ന്യായം വിധിച്ചു മേലാല്‍ ഭക്തികെട്ടു നടക്കുന്നവര്‍ക്കും

வெளிப்படுத்தின விசேஷம் 14:10 ദൈവകോപത്തിന്റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും.

வெளிப்படுத்தின விசேஷம் 19:20 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില്‍ നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.

வெளிப்படுத்தின விசேஷம் 20:10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും.

வெளிப்படுத்தின விசேஷம் 21:8 എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.

லூக்கா 10:12 കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത് സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.

மத்தேயு 11:23 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു.

25. ആ പട്ടണങ്ങള്ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്ക്കും നിലത്തെ സസ്യങ്ങള്ക്കും ഉന്മൂലനാശം വരുത്തി.

26. ലോത്തിന്റെ ഭാര്യ അവന്റെ പിന്നില്നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.

லூக்கா 17:31 അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.

27. അബ്രാഹാം രാവിലെ എഴുന്നേറ്റു താന് യഹോവയുടെ സന്നിധിയില് നിന്നിരുന്ന സ്ഥലത്തു ചെന്നു,

28. സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.

வெளிப்படுத்தின விசேஷம் 9:2 അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി.

29. എന്നാല് ആ പ്രദേശത്തിലെപട്ടണങ്ങളെ നശിപ്പിക്കുമ്പോള് ദൈവം അബ്രാഹാമിനെ ഔര്ത്തു ലോത്ത് പാര്ത്ത പട്ടണങ്ങള്ക്കു ഉന്മൂലനാശം വരുത്തുകയില് ലോത്തിനെ ആ ഉന്മൂലനാശത്തില്നിന്നു വിടുവിച്ചു.

30. അനന്തരം ലോത്ത് സോവര് വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്വ്വതത്തില് ചെന്നു പാര്ത്തു; സോവരില് പാര്പ്പാന് അവന് ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില് പാര്ത്തു.

31. അങ്ങനെയിരിക്കുമ്പോള് മൂത്തവള് ഇളയവളോടുനമ്മുടെ അപ്പന് വൃദ്ധനായിരിക്കുന്നു; ഭൂമിയില് എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല് വരുവാന് ഭൂമിയില് ഒരു പുരുഷനും ഇല്ല.

32. വരിക; അപ്പനാല് സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

33. അങ്ങനെ അന്നു രാത്രി അവര് അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള് അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള് ശയിച്ചതും എഴുന്നേറ്റതും അവന് അറിഞ്ഞില്ല.

34. പിറ്റെന്നാള് മൂത്തവള് ഇളയവളോടുഇന്നലെ രാത്രി ഞാന് അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല് സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.

35. അങ്ങനെ അന്നു രാത്രിയും അവര് അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള് ചെന്നു അവനോടു കൂടെ ശയിച്ചു; അവള് ശയിച്ചതും എഴുന്നേറ്റതും അവന് അറിഞ്ഞില്ല.

36. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല് ഗര്ഭം ധരിച്ചു.

37. മൂത്തവള് ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന് ഇന്നുള്ള മോവാബ്യര്ക്കും പിതാവു.

38. ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന് -അമ്മീ എന്നു പേരിട്ടു; അവന് ഇന്നുള്ള അമ്മോന്യര്ക്കും പിതാവു.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |