Genesis - ഉല്പത്തി 25 | View All

1. അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്ക്കു കെതൂറാ എന്നു പേര്.

1. Abraham married another woman, whose name was Keturah.

2. അവള് സിമ്രാന് , യൊക്ശാന് , മെദാന് , മിദ്യാന് , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.

2. She bore him Zimran, Jokshan, Medan, Midian, Ishbak, and Shuah.

3. യൊക്ശാന് ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാര് അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്.

3. Jokshan was the father of Sheba and Dedan, and the descendants of Dedan were the Asshurim, the Letushim, and the Leummim.

4. മിദ്യാന്റെ പുത്രന്മാര് ഏഫാ, ഏഫെര്, ഹനോക്, അബീദാ, എല്ദാഗാ എന്നിവര്. ഇവര് എല്ലാവരും കെതൂറയുടെ മക്കള്.

4. The sons of Midian were Ephah, Epher, Hanoch, Abida, and Eldaah. All these were Keturah's descendants.

5. എന്നാല് അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.

5. Abraham left everything he owned to Isaac;

6. അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്ക്കോ അബ്രാഹാം ദാനങ്ങള് കൊടുത്തു; താന് ജീവനോടിരിക്കുമ്പോള് തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.

6. but while he was still alive, he gave presents to the sons his other wives had borne him. Then he sent these sons to the land of the East, away from his son Isaac.

7. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.

7. Abraham died at the ripe old age of 175.

8. അബ്രാഹാം വയോധികനും കാലസമ്പൂര്ണ്ണനുമായി നല്ല വാര്ദ്ധക്യത്തില് പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്ന്നു.

8. (SEE 25:7)

9. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയില് അവനെ അടക്കം ചെയ്തു.

9. His sons Isaac and Ishmael buried him in Machpelah Cave, in the field east of Mamre that had belonged to Ephron son of Zohar the Hittite.

10. അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.

10. It was the field that Abraham had bought from the Hittites; both Abraham and his wife Sarah were buried there.

11. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക് ബേര്ലഹയിരോയീക്കരികെ പാര്ത്തു.

11. After the death of Abraham, God blessed his son Isaac, who lived near 'The Well of the Living One Who Sees Me.'

12. സാറയുടെ മിസ്രയീമ്യദാസി ഹാഗാര് അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകള് ആവിതുയിശ്മായേലിന്റെ ആദ്യജാതന് നെബായോത്ത്,

12. Ishmael, whom Hagar, the Egyptian slave of Sarah, bore to Abraham,

13. കേദാര്, അദ്ബെയേല്, മിബ്ശാം, മിശ്മാ, ദൂമാ,

13. had the following sons, listed in the order of their birth: Nebaioth, Kedar, Adbeel, Mibsam,

14. മശ്ശാ, ഹദാദ്, തേമാ, യെതൂര്, നാഫീശ്, കേദെമാ.

14. Mishma, Dumah, Massa,

15. പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാര് അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവര് ആകുന്നു; അവരുടെ പേരുകള് ഇവ തന്നേ.

15. Hadad, Tema, Jetur, Naphish, and Kedemah.

16. യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവന് പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്ന്നു.

16. They were the ancestors of twelve tribes, and their names were given to their villages and camping places.

17. ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയില് മിസ്രയീമിന്നു കിഴക്കുള്ള ശൂര്വരെ അവര് കുടിയിരുന്നു; അവന് തന്റെ സകലസഹോദരന്മാര്ക്കും എതിരെ പാര്ത്തു.

17. Ishmael was 137 years old when he died.

18. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതുഅബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.

18. The descendants of Ishmael lived in the territory between Havilah and Shur, to the east of Egypt on the way to Assyria. They lived apart from the other descendants of Abraham.

19. യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോള് അവന് പദ്ദന് -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.

19. This is the story of Abraham's son Isaac.

20. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക് അവള്ക്കു വേണ്ടി യഹോവയോടു പ്രാര്ത്ഥിച്ചു; യഹോവ അവന്റെ പ്രാര്ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്ഭം ധരിച്ചു.

20. Isaac was forty years old when he married Rebecca, the daughter of Bethuel (an Aramean from Mesopotamia) and sister of Laban.

21. അവളുടെ ഉള്ളില് ശിശുക്കള് തമ്മില് തിക്കിയപ്പോള് അവള്ഇങ്ങനെയായാല് ഞാന് എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന് പോയി.
റോമർ 9:10

21. Because Rebecca had no children, Isaac prayed to the LORD for her. The LORD answered his prayer, and Rebecca became pregnant.

22. യഹോവ അവളോടുരണ്ടുജാതികള് നിന്റെ ഗര്ഭത്തില് ഉണ്ടു. രണ്ടു വംശങ്ങള് നിന്റെ ഉദരത്തില്നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന് ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.
ലൂക്കോസ് 1:41

22. She was going to have twins, and before they were born, they struggled against each other in her womb. She said, 'Why should something like this happen to me?' So she went to ask the LORD for an answer.

23. അവള്ക്കു പ്രസവകാലം തികഞ്ഞപ്പോള് ഇരട്ടപ്പിള്ളകള് അവളുടെ ഗര്ഭത്തില് ഉണ്ടായിരുന്നു.
റോമർ 9:12

23. The LORD said to her, 'Two nations are within you; You will give birth to two rival peoples. One will be stronger than the other; The older will serve the younger.'

24. ഒന്നാമത്തവന് ചുവന്നവനായി പുറത്തുവന്നു, മേല് മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.

24. The time came for her to give birth, and she had twin sons.

25. പിന്നെ അവന്റെ സഹോദരന് പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല് പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള് അവരെ പ്രസവിച്ചപ്പോള് യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.

25. The first one was reddish, and his skin was like a hairy robe, so he was named Esau.

26. കുട്ടികള് വളര്ന്നു; ഏശാവ് വേട്ടയില് സമര്ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
മത്തായി 1:2, ലൂക്കോസ് 3:34

26. The second one was born holding on tightly to the heel of Esau, so he was named Jacob. Isaac was sixty years old when they were born.

27. ഏശാവിന്റെ വേട്ടയിറച്ചിയില് രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.

27. The boys grew up, and Esau became a skilled hunter, a man who loved the outdoors, but Jacob was a quiet man who stayed at home.

28. ഒരിക്കല് യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന് പ്രദേശത്തു നിന്നു വന്നു; അവന് നന്നാ ക്ഷീണിച്ചിരുന്നു.

28. Isaac preferred Esau, because he enjoyed eating the animals Esau killed, but Rebecca preferred Jacob.

29. ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന് നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന് ) എന്നു പേരായി.

29. One day while Jacob was cooking some bean soup, Esau came in from hunting. He was hungry

30. നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിലക്കുക എന്നു യാക്കോബ് പറഞ്ഞു.

30. and said to Jacob, 'I'm starving; give me some of that red stuff.' (That is why he was named Edom. )

31. അതിന്നു ഏശാവ്ഞാന് മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.

31. Jacob answered, 'I will give it to you if you give me your rights as the first-born son.'

32. ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന് അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.

32. Esau said, 'All right! I am about to die; what good will my rights do me?'

33. യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവന് ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
എബ്രായർ 12:16

33. Jacob answered, 'First make a vow that you will give me your rights.' Esau made the vow and gave his rights to Jacob.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |