Genesis - ഉല്പത്തി 39 | View All

1. എന്നാല് യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യില്നിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫര് എന്ന ഒരു മിസ്രയീമ്യന് അവനെ വിലെക്കു വാങ്ങി.

1. Now Joseph had been brought down to Egypt. An Egyptian named Potiphar, an official of Pharaoh and the captain of the guard, purchased him from the Ishmaelites who had brought him there.

2. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവന് കൃതാര്ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില് പാര്ത്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:9

2. The LORD was with Joseph. He was successful and lived in the household of his Egyptian master.

3. യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന് ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന് കണ്ടു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:9

3. His master observed that the LORD was with him and that the LORD made everything he was doing successful.

4. അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവന് അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യില് ഏല്പിച്ചു.

4. So Joseph found favor in his sight and became his personal attendant. Potiphar appointed Joseph overseer of his household and put him in charge of everything he owned.

5. അവന് തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതല് യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.

5. From the time Potiphar appointed him over his household and over all that he owned, the LORD blessed the Egyptian's household for Joseph's sake. The blessing of the LORD was on everything that he had, both in his house and in his fields.

6. അവന് തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യില് ഏല്പിച്ചു; താന് ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ വൈശം ഉള്ള മറ്റു യാതൊന്നും അവന് അറിഞ്ഞില്ല.

6. So Potiphar left everything he had in Joseph's care; he gave no thought to anything except the food he ate. Now Joseph was well built and good-looking.

7. യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല് കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

7. Soon after these things, his master's wife took notice of Joseph and said, 'Have sex with me.'

8. അവന് അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടുഇതാ, വീട്ടില് എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന് അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു.

8. But he refused, saying to his master's wife, 'Look, my master does not give any thought to his household with me here, and everything that he owns he has put into my care.

9. ഈ വീട്ടില് എന്നെക്കാള് വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല് നിന്നെയല്ലാതെ മറ്റു യാതൊന്നും അവന് എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാന് ഈ മഹാദോഷം പ്രവര്ത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.

9. There is no one greater in this household than I am. He has withheld nothing from me except you because you are his wife. So how could I do such a great evil and sin against God?'

10. അവള് ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന് അവളെ അനുസരിച്ചില്ല.

10. Even though she continued to speak to Joseph day after day, he did not respond to her invitation to have sex with her.

11. ഒരു ദിവസം അവന് തന്റെ പ്രവൃത്തി ചെയ്വാന് വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവര് ആരും അവിടെ ഇല്ലായിരുന്നു.

11. One day he went into the house to do his work when none of the household servants were there in the house.

12. അവള് അവന്റെ വസ്ത്രം പിടിച്ചുഎന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞുഎന്നാല് അവന് തന്റെ വസ്ത്രം അവളുടെ കയ്യില് വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.

12. She grabbed him by his outer garment, saying, 'Have sex with me!' But he left his outer garment in her hand and ran outside.

13. അവന് വസ്ത്രം തന്റെ കയ്യില് വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു കണ്ടപ്പോള്,

13. When she saw that he had left his outer garment in her hand and had run outside,

14. അവള് വീട്ടിലുള്ളവരെ വിളിച്ചു അവരോടുകണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവന് ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവന് എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കല് വന്നു; എന്നാല് ഞാന് ഉറക്കെ നിലവിളിച്ചു.

14. she called for her household servants and said to them, 'See, my husband brought in a Hebrew man to us to humiliate us. He tried to have sex with me, but I screamed loudly.

15. ഞാന് ഉറക്കെ നിലവിളിച്ചതു കേട്ടപ്പോള് അവന് തന്റെ വസ്ത്രം എന്റെ അടുക്കല് വിട്ടേച്ചു ഔടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.

15. When he heard me raise my voice and scream, he left his outer garment beside me and ran outside.'

16. യജമാനന് വീട്ടില് വരുവോളം അവള് ആ വസ്ത്രം തന്റെ പക്കല് വെച്ചുകൊണ്ടിരുന്നു.

16. So she laid his outer garment beside her until his master came home.

17. അവനോടു അവള് അവ്വണം തന്നേ സംസാരിച്ചുനീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസന് എന്നെ ഹാസ്യമാക്കുവാന് എന്റെ അടുക്കല് വന്നു.

17. This is what she said to him: 'That Hebrew slave you brought to us tried to humiliate me,

18. ഞാന് ഉറക്കെ നിലവിളിച്ചപ്പോള് അവന് തന്റെ വസ്ത്രം എന്റെ അടുക്കല് വിട്ടേച്ചു പുറത്തേക്കു ഔടിപ്പോയി എന്നു പറഞ്ഞു.

18. but when I raised my voice and screamed, he left his outer garment and ran outside.'

19. നിന്റെ ദാസന് ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനന് കേട്ടപ്പോള് അവന്നു കോപം ജ്വലിച്ചു.

19. When his master heard his wife say, 'This is the way your slave treated me,' he became furious.

20. യോസേഫിന്റെ യജമാനന് അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാര് കിടക്കുന്ന കാരാഗൃഹത്തില് ആക്കി; അങ്ങനെ അവന് കാരാഗൃഹത്തില് കിടന്നു.
എബ്രായർ 11:36

20. Joseph's master took him and threw him into the prison, the place where the king's prisoners were confined. So he was there in the prison.

21. എന്നാല് യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:9-10

21. But the LORD was with Joseph and showed him kindness. He granted him favor in the sight of the prison warden.

22. കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യില് ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന് വിചാരകനായിരുന്നു.

22. The warden put all the prisoners under Joseph's care. He was in charge of whatever they were doing.

23. യഹോവ അവനോടുകൂടെ ഇരുന്നു അവന് ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.

23. The warden did not concern himself with anything that was in Joseph's care because the LORD was with him and whatever he was doing the LORD was making successful.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |