Genesis - ഉല്പത്തി 8 | View All

1. ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില് ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്ത്തു; ദൈവം ഭൂമിമേല് ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.

1. Then God remembred Noe and all the beastes, and all the catell that were with him in the Arcke, and caused a wynde to come vpon the earth: and ye waters ceassed,

2. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.

2. and the fountaynes of the depe and the wyndowes of heauen were stopte, and the rayne of heaue was forbydden,

3. വെള്ളം ഇടവിടാതെ ഭൂമിയില്നിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.

3. and the waters ranne styll awaye from ye earth, and decreased after an hundreth and fiftye dayes.

4. ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്വ്വതത്തില് ഉറെച്ചു.

4. Vpon the seuentene daye of the seuenth moneth rested the Arcke vpon the mountaynes of Ararat.

5. പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്വ്വതശിഖരങ്ങള് കാണായി.

5. And the waters wete awaye and decreased vntyll the tenth moneth: for the first daye of the tenth moneth, the toppes of the mountaynes appeared.

6. നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന് പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില് തുറന്നു.

6. After fourtie dayes Noe opened ye wyndow of the Arcke which he had made,

7. അവന് ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില് വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.

7. & sent forth a rauen, which flew out, and came agayne, vntyll the waters were dryed vp vpo the earth.

8. ഭൂമിയില് വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന് ഒരു പ്രാവിനെയും തന്റെ അടുക്കല്നിന്നു പുറത്തു വിട്ടു.

8. Then sent he forth a doue from him, to wete, whether the waters were falle vpon the earth.

9. എന്നാല് സര്വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല് വെപ്പാന് സ്ഥലം കാണാതെ അവന്റെ അടുക്കല് പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന് കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കല് പെട്ടകത്തില് ആക്കി.

9. But when ye doue coude fynde no restynge place for hir fete, she came agayne vnto him in to the Arcke, for the waters were yet vpon the face of all the earth. And he put out his hande, and toke her to him in to the Arke.

10. ഏഴു ദിവസം കഴിഞ്ഞിട്ടു അവന് വീണ്ടും ആ പ്രാവിനെ പെട്ടകത്തില് നിന്നു പുറത്തു വിട്ടു.

10. Then he abode yet seuen dayes mo, & sent out the doue agayne out of the Arke:

11. പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കല് വന്നു; അതിന്റെ വായില് അതാ, ഒരു പച്ച ഒലിവില; അതിനാല് ഭൂമിയില് വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.

11. & she returned vnto him aboute the euen tyde: and beholde, she had broken of a leaf of an olyue tre, & bare it in hir nebb. Then Noe perceaued, that the waters were abated vpon the earth.

12. പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവന് ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കല് മടങ്ങി വന്നില്ല.

12. Neuertheles he taried yet seuen other dayes, and sent forth the doue, which came nomore to him agayne.

13. ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില് വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.

13. In the sixte hundreth and one yeare of Noes age, vpon the first daye of ye first moneth, the waters were dryed vp vpon the earth. Then Noe toke of the hatches of the Arke, and sawe yt the face of the earth was drye.

14. രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.

14. So vpon the seuen and twentye daye of the seconde moneth the whole earth was drye.

15. ദൈവം നോഹയോടു അരുളിച്ചെയ്തതു

15. Then spake God vnto Noe, and sayde:

16. നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്നിന്നു പുറത്തിറങ്ങുവിന് .

16. Go out of the Arke, thou and thy wyfe, and thy sonnes, and thy sonnes wyues with the.

17. പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്വ്വജഡത്തില്നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില് അനവധിയായി വര്ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.

17. As for all the beastes that are with the, what so euer flesh it be (both foule & catell and all maner of wormes that crepe vpon the earth) let them go out with the, and be ye occupied vpon the earth, growe and multiplye vpon the earth.

18. അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
2 പത്രൊസ് 2:5

18. So Noe wente out, with his sonnes, and with his wife, and with his sonnes wyues.

19. സകല മൃഗങ്ങളും ഇഴജാതികള് ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തില് നിന്നു ഇറങ്ങി.

19. All the beastes also and all the wormes, and all the foules, and all that crepte vpon the earth, wente out of the Arke, euery one vnto his like.

20. നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല് ഹോമയാഗം അര്പ്പിച്ചു.

20. And Noe buylded an altare vnto ye LORDE, and toke of all maner of cleane beastes & of all maner of cleane foules, and offred bret sacrifices vpon ye altare.

21. യഹോവ സൌരഭ്യവാസന മണത്തപ്പോള് യഹോവ തന്റെ ഹൃദയത്തില് അരുളിച്ചെയ്തതുഞാന് മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതല് ദോഷമുള്ളതു ആകുന്നു; ഞാന് ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
റോമർ 7:18, ഫിലിപ്പിയർ ഫിലിപ്പി 4:18

21. And ye LORDE smelled the swete sauor, & sayde in his hert: I wyl hence forth curse the earth nomore for mas sake, for the ymaginacion of mans hert is euell, euen from the very youth of him. Therfore from hece forth I wil nomore smyte all that lyueth, as I haue done.

22. ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വര്ഷവും, രാവും പകലും നിന്നുപോകയുമില്ല.

22. Nether shall sowynge tyme and haruest, colde and heate Sommer and wynter, daye and night ceasse so longe as the earth endureth.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |