2 Chronicles - 2 ദിനവൃത്താന്തം 30 | View All

1. അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില് യഹോവയുടെ ആലയത്തിലേക്കു വരുവാന് എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല് ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില് പെസഹ ആചരിക്കണമെന്നു

1. And Hezekiah sent to all Israel and Judah, and also wrote letters to Ephraim and Manasseh, that they should come to the house of the LORD at Jerusalem, to keep the Passover to the LORD God of Israel.

2. രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്വ്വസഭയം നിര്ണ്ണയിച്ചിരുന്നു.

2. For the king and his leaders and all the assembly in Jerusalem had agreed to keep the Passover in the second month.

3. പുരോഹിതന്മാര് വേണ്ടുന്നത്രയും പേര് തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമില് ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാന് അവര്ക്കും കഴിഞ്ഞിരുന്നില്ല.

3. For they could not keep it at the regular time, because a sufficient number of priests had not consecrated themselves, nor had the people gathered together at Jerusalem.

4. ആ കാര്യം രാജാവിന്നും സര്വ്വസഭെക്കും സമ്മതമായി.

4. And the matter pleased the king and all the assembly.

5. ഇങ്ങനെ അവര് യെരൂശലേമില് യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പാന് വരേണ്ടതിന്നു ബേര്-ശേബമുതല് ദാന് വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീര്പ്പുണ്ടാക്കി. അവര് ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.

5. So they resolved to make a proclamation throughout all Israel, from Beersheba to Dan, that they should come to keep the Passover to the LORD God of Israel at Jerusalem, since they had not done [it] for a long [time] in the [prescribed] manner.

6. അങ്ങനെ ഔട്ടാളര് രാജാവിന്റെ പ്രഭുക്കന്മാരുടെയും എഴുത്തുകള് എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയില് കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാല്യിസ്രായേല്മക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളില് അശ്ശൂര്രാജാക്കന്മാരുടെ കയ്യില്നിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങള് അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊള്വിന് .

6. Then the runners went throughout all Israel and Judah with the letters from the king and his leaders, and spoke according to the command of the king: 'Children of Israel, return to the LORD God of Abraham, Isaac, and Israel; then He will return to the remnant of you who have escaped from the hand of the kings of Assyria.

7. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങള് ആകരുതു; അവന് അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങള് കാണുന്നുവല്ലോ.

7. 'And do not be like your fathers and your brethren, who trespassed against the LORD God of their fathers, so that He gave them up to desolation, as you see.

8. ആകയാല് നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങള് ദുശ്ശാഠ്യം കാണിക്കരുതു; യഹോവേക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊള്വിന് ; അവന് സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിന് .

8. 'Now do not be stiff-necked, as your fathers [were, but] yield yourselves to the LORD; and enter His sanctuary, which He has sanctified forever, and serve the LORD your God, that the fierceness of His wrath may turn away from you.

9. നിങ്ങള് യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കില് നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള് അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കില് അവന് നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.

9. 'For if you return to the LORD, your brethren and your children [will be treated] with compassion by those who lead them captive, so that they may come back to this land; for the LORD your God [is] gracious and merciful, and will not turn [His] face from you if you return to Him.'

10. ആങ്ങനെ ഔട്ടാളര് എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന് വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.

10. So the runners passed from city to city through the country of Ephraim and Manasseh, as far as Zebulun; but they laughed at them and mocked them.

11. എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര് തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.

11. Nevertheless some from Asher, Manasseh, and Zebulun humbled themselves and came to Jerusalem.

12. യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവര്ക്കും ഐകമത്യം നലകുവാന് തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.

12. Also the hand of God was on Judah to give them singleness of heart to obey the command of the king and the leaders, at the word of the LORD.

13. അങ്ങനെ രണ്ടാം മാസത്തില് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാന് ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമില് വന്നുകൂടി.

13. Now many people, a very great assembly, gathered at Jerusalem to keep the Feast of Unleavened Bread in the second month.

14. അവര് എഴുന്നേറ്റു യെരൂശലേമില് ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോന് തോട്ടില് എറിഞ്ഞുകളഞ്ഞു.

14. They arose and took away the altars that [were] in Jerusalem, and they took away all the incense altars and cast [them] into the Brook Kidron.

15. രണ്ടാം മാസം പതിന്നാലാം തിയ്യതി അവര് പെസഹ അറുത്തു; എന്നാല് പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തില് ഹോമയാഗങ്ങളെ കൊണ്ടുവന്നു.

15. Then they slaughtered the Passover [lambs] on the fourteenth [day] of the second month. The priests and the Levites were ashamed, and sanctified themselves, and brought the burnt offerings to the house of the LORD.

16. അവര് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര് ലേവ്യരുടെ കയ്യില്നിന്നു രക്തം വാങ്ങി തളിച്ചു.

16. They stood in their place according to their custom, according to the Law of Moses the man of God; the priests sprinkled the blood [received] from the hand of the Levites.

17. തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവര് പലരും സഭയില് ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യര് ഭരമേറ്റിരുന്നു.
യോഹന്നാൻ 11:55

17. For [there were] many in the assembly who had not sanctified themselves; therefore the Levites had charge of the slaughter of the Passover [lambs] for everyone [who was] not clean, to sanctify [them] to the LORD.

18. വലിയോരു ജനസമൂഹം, എപ്രയീമില്നിന്നു മനശ്ശെയില്നിന്നും യിസ്സാഖാരില്നിന്നും സെബൂലൂനില്നിന്നും ഉള്ള അനേകര്, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില് പെസഹ തിന്നു. എന്നാല് യെഹിസ്കീയാവു അവര്ക്കും വേണ്ടി പ്രാര്ത്ഥിച്ചു

18. For a multitude of the people, many from Ephraim, Manasseh, Issachar, and Zebulun, had not cleansed themselves, yet they ate the Passover contrary to what was written. But Hezekiah prayed for them, saying, 'May the good LORD provide atonement for everyone

19. വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാന് മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.

19. [who] prepares his heart to seek God, the LORD God of his fathers, though [he is] not [cleansed] according to the purification of the sanctuary.'

20. യഹോവ യെഹിസ്കീയാവിന്റെ പ്രാര്ത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.

20. And the LORD listened to Hezekiah and healed the people.

21. അങ്ങനെ യെരൂശലേമില് വന്നുകൂടിയിരുന്ന യിസ്രായേല്മക്കള് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല് യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.

21. So the children of Israel who were present at Jerusalem kept the Feast of Unleavened Bread seven days with great gladness; and the Levites and the priests praised the LORD day by day, [singing] to the LORD, accompanied by loud instruments.

22. യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില് സാമര്ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര് സമാധാനയാഗങ്ങള് അര്പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.

22. And Hezekiah gave encouragement to all the Levites who taught the good knowledge of the LORD; and they ate throughout the feast seven days, offering peace offerings and making confession to the LORD God of their fathers.

23. പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന് സര്വ്വസഭയും നിര്ണ്ണയിച്ചു. അങ്ങനെ അവര് വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.

23. Then the whole assembly agreed to keep [the feast] another seven days, and they kept it [another] seven days with gladness.

24. യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര് തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.

24. For Hezekiah king of Judah gave to the assembly a thousand bulls and seven thousand sheep, and the leaders gave to the assembly a thousand bulls and ten thousand sheep; and a great number of priests sanctified themselves.

25. യെഹൂദയുടെ സര്വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്നിന്നു വന്ന സര്വ്വസഭയും യിസ്രായേല് ദേശത്തുനിന്നു വന്നു യെഹൂദയില് പാര്ത്തിരുന്ന പരദേശികളും സന്തോഷിച്ചു.

25. The whole assembly of Judah rejoiced, also the priests and Levites, all the assembly that came from Israel, the sojourners who came from the land of Israel, and those who dwelt in Judah.

26. അങ്ങനെ യെരൂശലേമില് മഹാസന്തോഷം ഉണ്ടായി; യിസ്രായേല്രാജാവായ ദാവീദിന്റെ മകന് ശലോമോന്റെ കാലംമുതല് ഇതുപോലെ യെരൂശലേമില് സംഭവിച്ചിട്ടില്ല.

26. So there was great joy in Jerusalem, for since the time of Solomon the son of David, king of Israel, [there had] been nothing like this in Jerusalem.

27. ഒടുവില് ലേവ്യരായ പുരോഹിതന്മാര് എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്ക്കപ്പെടുകയും അവരുടെ പ്രാര്ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്ഗ്ഗത്തില് എത്തുകയും ചെയ്തു.

27. Then the priests, the Levites, arose and blessed the people, and their voice was heard; and their prayer came [up] to His holy dwelling place, to heaven.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |