2 Chronicles - 2 ദിനവൃത്താന്തം 5 | View All

1. ഇങ്ങനെ ശലോമോന് യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീര്ന്നു; പിന്നെ ശലോമോന് തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങള് ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളില് വെച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:47

1. Thus was all ye worke fynished, which Salomon made in the house of the LORDE.And Salomon broughte in all yt his father Dauid had sanctified, namely, syluer and golde, and all maner of ornamentes, and layed them in the treasures of the house of God.

2. ശലോമോന് യഹോവയുടെ നിയമപെട്ടകം സീയോന് എന്ന ദാവീദിന്റെ നഗരത്തില്നിന്നു കൊണ്ടുവരുവാന് യിസ്രായേല്മൂപ്പന്മാരെയും യിസ്രായേല്മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമില് കൂട്ടിവരുത്തി.

2. The gathered Salomon all the Elders in Israel together, all ye heades of the trybes, prynces of the fathers amoge the childre of Israel vnto Ierusale, to brynge vp the Arke of the couenaunt of the LORDE out of the cite of Dauid, that is Sion.

3. യിസ്രായേല്പുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തില് രാജാവിന്റെ അടുക്കല് വന്നുകൂടി.

3. And there resorted vnto the kynge all the men in Israel at the feast, that is in the seuenth moneth,

4. യിസ്രായേല്മൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യര് പെട്ടകം എടുത്തു.

4. and all ye Elders in Israel came. And ye Leuites toke the Arke,

5. പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു.

5. & broughte it vp with the Tabernacle of witnesse, and all the holy vessels that were in the Tabernacle: and ye prestes and Leuites broughte them vp.

6. ശലോമോന് രാജാവും അവന്റെ അടുക്കല് കൂടിവന്നിരുന്ന യിസ്രായേല്സഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പില് യാഗം കഴിച്ചു.

6. As for kynge Salomon and all the cogregacion of Israel that was gathered vnto him before the Arke, they offred shepe and oxen, so many, that no man coulde nombre ner reken them.

7. പുരോഹിതന്മാര് യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്മ്മന്ദിരത്തില് അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന് കീഴെ കൊണ്ടുചെന്നു വെച്ചു.
വെളിപ്പാടു വെളിപാട് 11:19

7. Thus the prestes broughte the Arke of ye couenaunt of the LORDE vnto hir place in to the quere of the house, euen in to ye Most holy vnder the wynges of the Cherubins,

8. കെരൂബുകള് പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു,

8. so that the Cherubins spred out their wynges ouer the place of the Arke: and the Cherubins couered the Arke and the staues therof from aboue.

9. തണ്ടുകള് നീണ്ടിരിക്കയാല് തണ്ടുകളുടെ അറ്റങ്ങള് അന്തര്മ്മന്ദിരത്തിന്നു മുമ്പില് പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.

9. And the staues were so longe, yt the knoppes of them were sene from the Arke before the quere, but on the outsyde were they not sene. And it was there vnto this daye.

10. യിസ്രായേല് മക്കള് മിസ്രയീമില്നിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള് മോശെ ഹോരേബില്വെച്ചു പെട്ടകത്തില് വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതില് മറ്റൊന്നും ഉണ്ടായിരുന്നില്ല.

10. And there was nothinge in the Arke, saue the two tables, which Moses put therin at Horeb, whan the LORDE made a couenaunt with the childre of Israel, what tyme as they were departed out of Egipte.

11. പുരോഹിതന്മാര് വിശുദ്ധമന്ദിരത്തില്നിന്നു വന്നപ്പോള്--അവിടെയുണ്ടായിരുന്ന പുരോഹിതന്മാര് ക്കുറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;

11. And whan the prestes wente out of the Sanctuary (for all ye prestes that were founde, sanctified them selues, because the courses were not kepte)

12. ആസാഫ്, ഹേമാന് , യെദൂഥൂന് എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--

12. the Leuites with all those that were vnder Asaph, Heman, Iedithun and their children and brethren, beynge clothed in lynnen, songe with Cymbales, psalteries and harpes, and stode towarde the east parte of the altare, and an hundreth & twentye prestes with them, which blewe wt trompettes.

13. കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന് നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര് ഉച്ചത്തില് പാടി യഹോവയെ സ്തുതിച്ചപ്പോള് യഹോവയുടെ ആലയമായ മന്ദിരത്തില് ഒരു മേഘം നിറഞ്ഞു.
വെളിപ്പാടു വെളിപാട് 15:8

13. And it was, as yf one dyd trompet and synge, as though a voyce had bene herde of praysinge and geuynge thankes vnto the LORDE. And whan the voyce arose from ye trompettes, cymbales and other instrumentes of musick, and from praysinge the LORDE (because he is gracious, and because his mercy endureth for euer) the house of the LORDE was fylled on the ynsyde with a cloude,

14. യഹോവയുടെ തേജസ്സ് ദൈവാലയത്തില് നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാര്ക്കും മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന് കഴിഞ്ഞില്ല.

14. so yt the prestes coulde not stonde to mynister for the cloude: for the glory of the LORDE fylled the house of God.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |