9. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.லூக்கா 1:49-68 ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു.അവനെ ഭയപ്പെടുന്നവര്‍ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.തന്റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്‍ക്കേണ്ടതിന്നു,തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു;കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.അവന്റെ അമ്മയോഅല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു.അവര്‍ അവളോടുനിന്റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.അവന്‍ ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.ഉടനെ അവന്റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.ചുറ്റും പാര്‍ക്കുംന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചുഈ പൈതല്‍ എന്തു ആകും എന്നു പറഞ്ഞു; കര്‍ത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു“യിസ്രായേലിന്റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും