Psalms - സങ്കീർത്തനങ്ങൾ 22 | View All

1. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള് കേള്ക്കാതെയും അകന്നു നിലക്കുന്നതെന്തു?
1 പത്രൊസ് 1:11, മത്തായി 27:46, മർക്കൊസ് 15:34, മർക്കൊസ് 9:12, ലൂക്കോസ് 24:7

1. (A psalm by David for the music leader. To the tune 'A Deer at Dawn.' ) My God, my God, why have you deserted me? Why are you so far away? Won't you listen to my groans and come to my rescue?

2. എന്റെ ദൈവമേ, ഞാന് പകല്സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന് വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.

2. I cry out day and night, but you don't answer, and I can never rest.

3. യിസ്രായേലിന്റെ സ്തുതികളിന്മേല് വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.

3. Yet you are the holy God, ruling from your throne and praised by Israel.

4. ഞങ്ങളുടെ പിതാക്കന്മാര് നിങ്കല് ആശ്രയിച്ചു; അവര് ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

4. Our ancestors trusted you, and you rescued them.

5. അവര് നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര് നിങ്കല് ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
റോമർ 5:5

5. When they cried out for help, you saved them, and you did not let them down when they depended on you.

6. ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല് നിന്ദിതനും തന്നേ.

6. But I am merely a worm, far less than human, and I am hated and rejected by people everywhere.

7. എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര് അധരം മലര്ത്തി തല കുലുക്കുന്നു;
മത്തായി 27:39, മർക്കൊസ് 15:29, ലൂക്കോസ് 23:35, മത്തായി 26:24, മത്തായി 27:43

7. Everyone who sees me makes fun and sneers. They shake their heads,

8. യഹോവയിങ്കല് നിന്നെത്തന്നേ സമര്പ്പിക്ക! അവന് അവനെ രക്ഷിക്കട്ടെ! അവന് അവനെ വിടുവിക്കട്ടെ! അവനില് പ്രസാദമുണ്ടല്ലോ.
മത്തായി 27:39, മർക്കൊസ് 15:29, ലൂക്കോസ് 23:35, മത്തായി 26:24, മത്തായി 27:43

8. and say, 'Trust the LORD! If you are his favorite, let him protect you and keep you safe.'

9. നീയല്ലോ എന്നെ ഉദരത്തില്നിന്നു പുറപ്പെടുവിച്ചവന് ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള് നീ എന്നെ നിര്ഭയം വസിക്കുമാറാക്കി.

9. You, LORD, brought me safely through birth, and you protected me when I was a baby at my mother's breast.

10. ഗര്ഭപാത്രത്തില്നിന്നു ഞാന് നിങ്കല് ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതല് നീ എന്റെ ദൈവം.

10. From the day I was born, I have been in your care, and from the time of my birth, you have been my God.

11. കഷ്ടം അടുത്തിരിക്കയാല് എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന് മറ്റാരുമില്ലല്ലോ.

11. Don't stay far off when I am in trouble with no one to help me.

12. അനേകം കാളകള് എന്നെ വളഞ്ഞു; ബാശാന് കൂറ്റന്മാര് എന്നെ ചുറ്റിയിരിക്കുന്നു.

12. Enemies are all around like a herd of wild bulls. Powerful bulls from Bashan are everywhere.

13. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര് എന്റെ നേരെ വായ് പിളര്ക്കുംന്നു.

13. My enemies are like lions roaring and attacking with jaws open wide.

14. ഞാന് വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.

14. I have no more strength than a few drops of water. All my bones are out of joint; my heart is like melted wax.

15. എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില് ഇട്ടുമിരിക്കുന്നു.
യോഹന്നാൻ 19:28

15. My strength has dried up like a broken clay pot, and my tongue sticks to the roof of my mouth. You, God, have left me to die in the dirt.

16. നായ്ക്കള് എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര് എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
ഫിലിപ്പിയർ ഫിലിപ്പി 3:2, മത്തായി 26:24, മത്തായി 27:35, മർക്കൊസ് 15:24, ലൂക്കോസ് 23:34, യോഹന്നാൻ 19:24

16. Brutal enemies attack me like a pack of dogs, tearing at my hands and my feet.

17. എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര് എന്നെ ഉറ്റുനോക്കുന്നു.

17. I can count all my bones, and my enemies just stare and sneer at me.

18. എന്റെ വസ്ത്രം അവര് പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര് ചീട്ടിടുന്നു.

18. They took my clothes and gambled for them.

19. നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന് വേഗം വരേണമേ.

19. Don't stay far away, LORD! My strength comes from you, so hurry and help.

20. വാളിങ്കല്നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
ഫിലിപ്പിയർ ഫിലിപ്പി 3:2

20. Rescue me from enemy swords and save me from those dogs.

21. സിംഹത്തിന്റെ വായില്നിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്ക്കിടയില് നീ എനിക്കു ഉത്തരമരുളുന്നു.
2 തിമൊഥെയൊസ് 4:17

21. Don't let lions eat me. You rescued me from the horns of wild bulls,

22. ഞാന് നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്ത്തിക്കുംസഭാമദ്ധ്യേ ഞാന് നിന്നെ സ്തുതിക്കും.
എബ്രായർ 2:11-12

22. and when your people meet, I will praise you, LORD.

23. യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന് ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന് ; യിസ്രായേലിന്റെ സര്വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന് .
വെളിപ്പാടു വെളിപാട് 19:5

23. All who worship the LORD, now praise him! You belong to Jacob's family and to the people of Israel, so fear and honor the LORD!

24. അരിഷ്ടന്റെ അരിഷ്ടത അവന് നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള് കേള്ക്കയത്രേ ചെയ്തതു.

24. The LORD doesn't hate or despise the helpless in all of their troubles. When I cried out, he listened and did not turn away.

25. മഹാസഭയില് എനിക്കു പ്രശംസ നിങ്കല്നിന്നു വരുന്നു. അവന്റെ ഭക്തന്മാര് കാണ്കെ ഞാന് എന്റെ നേര്ച്ചകളെ കഴിക്കും.

25. When your people meet, you will fill my heart with your praises, LORD, and everyone will see me keep my promises to you.

26. എളിയവര് തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര് അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

26. The poor will eat and be full, and all who worship you will be thankful and live in hope.

27. ഭൂമിയുടെ അറുതികള് ഒക്കെയും ഔര്ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

27. Everyone on this earth will remember you, LORD. People all over the world will turn and worship you,

28. രാജത്വം യഹോവേക്കുള്ളതല്ലോ; അവന് ജാതികളെ ഭരിക്കുന്നു.
വെളിപ്പാടു വെളിപാട് 11:15, വെളിപ്പാടു വെളിപാട് 19:6

28. because you are in control, the ruler of all nations.

29. ഭൂമിയില് പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന് കഴിയാത്തവനും കൂടെ.

29. All who are rich and have more than enough will bow down to you, Lord. Even those who are dying and almost in the grave will come and bow down.

30. ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്ത്തിക്കും.

30. In the future, everyone will worship and learn about you, our Lord.

31. അവര് വന്നു, ജനിപ്പാനുള്ള ജനത്തോടു അവന് നിവര്ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്ണ്ണിക്കും.

31. People not yet born will be told, 'The Lord has saved us!'



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |