Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന് എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
2. നാശകരമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവന് എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
3. അവന് എന്റെ വായില്‍ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും.வெளிப்படுத்தின விசேஷம் 5:9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍ ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;வெளிப்படுத்தின விசேஷம் 14:3 അവര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.
4. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന് ഭാഗ്യവാന് .
5. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
6. ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.எபேசியர் 5:2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്எபிரேயர் 10:5-10 ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.സര്‍വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.അപ്പോള്‍ ഞാന്‍ പറഞ്ഞുഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാന് ഞാന്‍ വരുന്നു” എന്നു അവന് പറയുന്നു.ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്വ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില്‍ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷംഇതാ, ഞാന്‍ നിന്റെ ഇഷ്ടം ചെയ്വാന് വരുന്നു എന്നു പറഞ്ഞുകൊണ്ടു അവന് രണ്ടാമത്തേതിനെ സ്ഥാപിപ്പാന് ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.ആ ഇഷ്ടത്തില്‍ നാം യേശു ക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല് വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
7. അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
8. എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാന് ഞാന്‍ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില്‍ ഇരിക്കുന്നു.
9. ഞാന്‍ മഹാസഭയില്‍ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
10. ഞാന്‍ നിന്റെ നീതിയെ എന്റെ ഹൃദയത്തില്‍ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാന്‍ മഹാസഭെക്കു മറെച്ചതുമില്ല.
11. യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12. സംഖ്യയില്ലാത്ത അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.
13. യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
14. എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
15. നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
16. നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്വമുള്ളവന് എന്നു എപ്പോഴും പറയട്ടെ.
17. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.