21. അവര് എനിക്കു തിന്നുവാന് കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര് എനിക്കു ചൊറുക്ക കുടിപ്പാന് തന്നു.மத்தேயு 27:34-38 അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല.അവനെ ക്രൂശില്‍ തറെച്ചശേഷം അവര്‍ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
மாற்கு 15:23-36 കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു.യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.(അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.)കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടുഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചുഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശുഎന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു.അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടുഅവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.ഒരുത്തന്‍ ഔടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഔടക്കോലിന്മേലാക്കിനില്പിന്‍ ; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍ കൊടുത്തു.യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
லூக்கா 23:36 പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
யோவான் 19:28-29 അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു.