Psalms - സങ്കീർത്തനങ്ങൾ 94 | View All

1. പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
1 തെസ്സലൊനീക്യർ 4:6

1. The Lord is a God who punishes people. God, come punish them.

2. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികള്ക്കു നീ പ്രതികാരം ചെയ്യേണമേ.

2. You are the judge of the whole earth. Give proud people the punishment they deserve.

3. യഹോവേ, ദുഷ്ടന്മാര് എത്രത്തോളം, ദുഷ്ടന്മാര് എത്രത്തോളം ഘോഷിച്ചുല്ലസിക്കും?

3. Lord, how long will the wicked have their fun? How much longer?

4. അവര് ശകാരിച്ചു ധാര്ഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവര്ത്തിക്കുന്ന ഏവരും വമ്പു പറയുന്നു.

4. How much longer will those criminals brag about the evil they did?

5. യഹോവേ, അവര് നിന്റെ ജനത്തെ തകര്ത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.

5. Lord, they hurt your people and make them suffer.

6. അവര് വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവര് ഹിംസിക്കുന്നു.

6. They kill widows and foreigners living in our country. They murder orphans.

7. യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവര് പറയുന്നു.

7. And they say the Lord does not see them doing those evil things! They say the God of Jacob does not know what is happening.

8. ജനത്തില് മൃഗപ്രായരായവരേ, ചിന്തിച്ചുകൊള്വിന് ; ഭോഷന്മാരേ, നിങ്ങള്ക്കു എപ്പോള് ബുദ്ധിവരും?

8. You evil people are foolish. When will you learn your lesson? You are so stupid! You must try to understand.

9. ചെവിയെ നട്ടവന് കേള്ക്കയില്ലയോ? കണ്ണിനെ നിര്മ്മിച്ചവന് കാണുകയില്ലയോ?

9. God made our ears, so surely he can hear what is happening! He made our eyes, so surely he can see you!

10. ജാതികളെ ശിക്ഷിക്കുന്നവന് ശാസിക്കയില്ലയോ? അവന് മനുഷ്യര്ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?

10. The one who disciplines nations will surely correct you. He is the one who teaches us everything.

11. മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
1 കൊരിന്ത്യർ 3:20

11. He knows what people are thinking. He knows that their thoughts are like a puff of wind.

12. യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനര്ത്ഥദിവസത്തില് നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു

12. Lord, what blessings there are for those you discipline, for those you teach from your law.

13. നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യന് ഭാഗ്യവാന് .

13. You help them stay calm when trouble comes. You will help them until the wicked are put in their graves.

14. യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
റോമർ 11:1-2

14. The Lord will not leave his people. He will not leave them without help.

15. ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാര്ത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.

15. Justice will return and bring fairness. And those who want to do right will be there to see it.

16. ദുഷ്കര്മ്മികളുടെ നേരെ ആര് എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്ത്തിക്കുന്നവരോടു ആര് എനിക്കു വേണ്ടി എതിര്ത്തുനിലക്കും?

16. No one helped me fight against the wicked. No one stood with me against those who do evil.

17. യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കില് എന്റെ പ്രാണന് വേഗം മൌനവാസം ചെയ്യുമായിരുന്നു.

17. And if the Lord had not helped me, I would have been silenced by death.

18. എന്റെ കാല് വഴുതുന്നു എന്നു ഞാന് പറഞ്ഞപ്പോള് യഹോവേ, നിന്റെ ദയ എന്നെ താങ്ങി.

18. I know I was ready to fall, but, Lord, your faithful love supported me.

19. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില് നിന്റെ ആശ്വാസങ്ങള് എന്റെ പ്രാണനെ തണുപ്പിക്കുന്നു.
2 കൊരിന്ത്യർ 1:5

19. I was very worried and upset, but you comforted me and made me happy!

20. നിയമത്തിന്നു വിരോധമായി കഷ്ടത നിര്മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?

20. You don't help crooked judges. They use the law to make life hard for the people.

21. നീതിമാന്റെ പ്രാണന്നു വിരോധമായി അവര് കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര് ശിക്ഷെക്കു വിധിക്കുന്നു.

21. They attack those who do right. They say innocent people are guilty and put them to death.

22. എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.

22. But the Lord is my place of safety, high on the mountain. God, my Rock, is my safe place!

23. അവന് അവരുടെ നീതികേടു അവരുടെമേല് തന്നേ വരുത്തും; അവരുടെ ദുഷ്ടതയില് തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

23. He will punish those evil judges for the bad things they did. He will destroy them because they sinned. The Lord our God will destroy them.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |