Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിസ്രായേല്മക്കള് മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില് അതേ ദിവസം അവര് സീനായിമരുഭൂമിയില് എത്തി.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38
1. The third month after the children of Israel were gone out of Egypt: the same day they came into the wilderness of Sinai.
2. അവര് രെഫീദീമില്നിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയില് വന്നു, മരുഭൂമിയില് പാളയമിറങ്ങി; അവിടെ പര്വ്വതത്തിന്നു എതിരെ യിസ്രായേല് പാളയമിറങ്ങി.
2. For they were departed from Raphidim, and were come to the desert of Sinai and had pitched their tents in the wilderness. And there Israel pitched before the mount.
3. മോശെ ദൈവത്തിന്റെ അടുക്കല് കയറിച്ചെന്നു; യഹോവ പര്വ്വതത്തില് നിന്നു അവനോടു വിളിച്ചു കല്പിച്ചതുനീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേല്മക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാല്
3. And Moses went up unto God. And the LORD called to him out of the mountain saying: thus say unto the house of Jacob, and tell the children of Israel:
4. ഞാന് മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല് വഹിച്ചു എന്റെ അടുക്കല് വരുത്തിയതും നിങ്ങള് കണ്ടുവല്ലോ.
4. Ye have seen what I did unto the Egyptians and how I took you up upon Eagles' wings, and have brought you unto myself.
5. ആകയാല് നിങ്ങള് എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല് നിങ്ങള് എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.തീത്തൊസ് 2:14, 1 പത്രൊസ് 2:9
5. Now therefore if ye will hear my voice and keep mine appointment: ye shall be mine own above all nations, for all the earth is mine.
6. നിങ്ങള് എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്മക്കളോടു പറയേണ്ടുന്ന വചനങ്ങള് ആകുന്നു.1 പത്രൊസ് 2:5-9, വെളിപ്പാടു വെളിപാട് 1:6, വെളിപ്പാടു വെളിപാട് 5:10, വെളിപ്പാടു വെളിപാട് 20:6
6. Ye shall be unto me a kingdom of priests and an holy people: these are the words which thou shalt say unto the children of Israel.
7. മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്പ്പിച്ചു.
7. And Moses came and called for the elders of Israel, and laid before them all these words which the LORD had commanded him.
8. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള് ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയില് ബോധിപ്പിച്ചു.
8. And the people answered all together and said: All that the LORD hath said, we will do. And Moses brought the words of the people unto the LORD.
9. യഹോവ മോശെയോടുഞാന് നിന്നോടു സംസാരിക്കുമ്പോള് ജനം കേള്ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന് ഇതാ, മേഘതമസ്സില് നിന്റെ അടുക്കല് വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.
9. And the LORD said unto Moses: Lo, I will come unto thee in a thick cloud, that the people may hear when I talk with thee, and also believe thee for ever. And Moses shewed the words of the people unto the LORD.
10. യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ജനത്തിന്റെ അടുക്കല് ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
10. And the LORD said unto Moses: Go unto the people and sanctify them today and tomorrow, and let them wash their clothes:
11. അവര് വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്കെ സീനായിപര്വ്വത്തില് ഇറങ്ങും.
11. that they may be ready against the third day. For the third day the LORD will come down in the sight of all the people upon mount Sinai.
12. ജനം പര്വ്വതത്തില് കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാന് സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്ക്കായി ചുറ്റും അതിര് തിരിക്കേണം; പര്വ്വതം തൊടുന്നവന് എല്ലാം മരണശിക്ഷ അനുഭവിക്കേണം.എബ്രായർ 12:20
12. And set marks round about the people and say: beware that ye go not up into the mount, and that ye twich not the borders of it, for whosoever twicheth the mount, shall surely die.
13. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്ഘമായി ധ്വനിക്കുമ്പോള് അവര് പര്വ്വതത്തിന്നു അടുത്തു വരട്ടെ.എബ്രായർ 12:20
13. There shall not an hand twich it, but that he shall either be stoned or else shot thorow: whether it be beast or man, it shall not live, when the horn bloweth: then let them come up in to the mountain.
14. മോശെ പര്വ്വതത്തില്നിന്നു ജനത്തിന്റെ അടുക്കല് ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര് വസ്ത്രം അലക്കുകയും ചെയ്തു.
14. And Moses went down from the mount unto the people and sanctified them, and they washed their clothes:
15. അവന് ജനത്തോടുമൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന് ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല് ചെല്ലരുതു എന്നു പറഞ്ഞു.
15. And he said unto the people: be ready against the third day, and see that ye come not at your wives.
16. മൂന്നാം ദിവസം നേരം വെളുത്തപ്പോള് ഇടിമുഴക്കവും മിന്നലും പര്വ്വതത്തില് കാര്മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.എബ്രായർ 12:19, വെളിപ്പാടു വെളിപാട് 4:1-5, വെളിപ്പാടു വെളിപാട് 8:5, വെളിപ്പാടു വെളിപാട് 11:19, വെളിപ്പാടു വെളിപാട് 16:18
16. And the third day in the morning there was thunder, and lightning and a thick cloud upon the mount, and the voice of the horn waxed exceeding loud, and all the people that was in the host was afraid.
17. ദൈവത്തെ എതിരേല്പാന് മോശെ ജനത്തെ പാളയത്തില്നിന്നു പുറപ്പെടുവിച്ചു; അവര് പര്വ്വതത്തിന്റെ അടിവാരത്തുനിന്നു.
17. And Moses brought the people out of the tents to meet with God, and they stood under the hill.
18. യഹോവ തീയില് സീനായി പര്വ്വതത്തില് ഇറങ്ങുകയാല് അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.എബ്രായർ 12:26, വെളിപ്പാടു വെളിപാട് 9:2
18. And mount Sinai was altogether on a smoke: because the LORD descended down upon it in fire. And the smoke thereof ascended up, as it had been the smoke of a kiln, and all the mount was exceeding fearful.
19. കാഹളധ്വനി ദീര്ഘമായി ഉറച്ചുറച്ചുവന്നപ്പോള് മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില് അവനോടു ഉത്തരം അരുളി.
19. And the voice of the horn blew and waxed louder, and louder. Moses spake, and God answered him and that with a voice.
20. യഹോവ സീനായി പര്വ്വതത്തില് പര്വ്വതത്തിന്റെ കൊടുമുടിയില് ഇറങ്ങി; യഹോവ മോശെയെ പര്വ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.വെളിപ്പാടു വെളിപാട് 4:1
20. And the LORD came down upon mount Sinai, even in the top of the hill, and called Moses up into the top of the hill. And Moses went up.
21. യഹോവ മോശെയോടു കല്പിച്ചതെന്തെന്നാല്ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കല് കടന്നുവന്നിട്ടു അവരില് പലരും നശിച്ചുപോകാതിരിപ്പാന് നീ ഇറങ്ങിച്ചെന്നു അവരോടു അമര്ച്ചയായി കല്പിക്ക.
21. And the LORD said unto Moses: go down and charge the people that they prease not up unto the LORD for to see him, and so many of them perish.
22. യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്ക്കും ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.
22. And let the priests also which come to the LORD's presence, sanctify them selves: lest the LORD smite them.
23. മോശെ യഹോവയോടുജനത്തിന്നു സീനായിപര്വ്വത്തില് കയറുവാന് പാടില്ല; പര്വ്വതത്തിന്നു അതിര് തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമര്ച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
23. Then Moses said unto the LORD: the people can not come up in to mount Sinai, for thou chargedest us saying: set marks about the hill and sanctify it.
24. യഹോവ അവനോടുഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാല് പുരോഹിതന്മാരും ജനവും യഹോവ അവര്ക്കും നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കല് കയറുവാന് അതിര് കടക്കരുതു.വെളിപ്പാടു വെളിപാട് 4:1
24. And the LORD said unto him: away, and get thee down: and come up both thou and Aaron with thee. But let not the priests and the people presume for to come up unto the LORD: lest he smite them.
25. അങ്ങനെ മോശെ ജനത്തിന്റെ അടുക്കല് ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.
25. And Moses went down unto the people and told them.