Exodus - പുറപ്പാടു് 25 | View All

1. യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:44

1. And the Lorde talked with Moses saynge:

2. എനിക്കു വഴിപാടു കൊണ്ടു വരുവാന് യിസ്രായേല്മക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള് എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

2. speake vnto the childern of Israel that they geue me an heueoffrynge, and of euerey man that geueth it willingly wyth his herte, ye shall take it.

3. അവരോടു വാങ്ങേണ്ടുന്ന വഴിപാടോപൊന്നു, വെള്ളി, താമ്രം; നീലനൂല്, ധൂമ്രനൂല്,

3. And this is the heueoffrynge which ye shall take of them: gold, siluer ad brasse:

4. ചുവപ്പുനൂല്, പഞ്ഞിനൂല്, കോലാട്ടുരോമം,

4. and Iacyncte coloure, scarlet. purpull, bysse and gootes here:

5. ചുവപ്പിച്ച ആട്ടുകൊറ്റന്തോല്, തഹശൂതോല്, ഖദിരമരം;

5. rams skynnes that are red, and the skynnes of taxus and sethimwodd,

6. വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്ഗ്ഗം,

6. oyle for lightes and spices for a noyntynge oyle and for swete cense:

7. ഏഫോദിന്നും മാര്പദക്കത്തിന്നും പതിപ്പാന് ഗോമേദകക്കല്ലു, രത്നങ്ങള് എന്നിവ തന്നേ.

7. Onix stones and sett stones for the Ephod and for the brestlappe.

8. ഞാന് അവരുടെ നടുവില് വസിപ്പാന് അവര് എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.

8. And they shall make me a sanctuarye that I maye dwell amonge them.

9. തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാന് കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.

9. And as I haue shewed the the facion of the habitacio and of all the ornamentes therof, eue so se that ye make it in all thynges.

10. ഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
എബ്രായർ 9:4

10. And they shall make an arke of sethim wodd .ij. cubittes and an halfe longe, a cubite ad an halfe brode and a cubitt and an halfe hye.

11. അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേല് ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

11. And thou shalt ouerleye it with pure golde: both within and without, and shalt make an hye vppon it a crowne of golde rounde aboute.

12. അതിന്നു നാലു പൊന് വളയം വാര്പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.

12. And thou shalt cast .iiij. rynges of golde for it and put them in the .iiij. corners there of .ij. rynges on the one syde of it and ij. on the other.

13. ഖദിരമരംകൊണ്ടു തണ്ടുകള് ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.

13. And thou shalt make staues of sethim wodd and couer them with golde,

14. തണ്ടുകളാല് പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാര്ശ്വങ്ങളിലുള്ള വളയങ്ങളില് അവ ചെലുത്തേണം.

14. and put the staues in the rynges alonge by the sydes of the arke, to bere it with all.

15. തണ്ടുകള് പെട്ടകത്തിന്റെ വളയങ്ങളില് ഇരിക്കേണം; അവയെ അതില് നിന്നു ഊരരുതു.

15. And the staues shall abyde in the rynges of the arke, and shall not be taken awaye.

16. ഞാന് തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തില് വെക്കേണം.

16. And thou shalt put in the arke, the wytnesse which I shall geue the.

17. തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

17. And thou shalt make a merciseate of pure golde .ij. cubytes and an halfe longe and a cubete and an halfe brode.

18. പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
എബ്രായർ 9:5

18. And make .ij. cherubyns off thicke golde on the .ij. endes of the mercyseate:

19. ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്നിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.

19. and sett the one cherub on the one ende and the other on the other ende of the mercyseate: so se that thou make them on the ij. endes there of.

20. കെരൂബുകള് മേലോട്ടു ചിറകുവിടര്ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില് അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.

20. And the cherubyns shall stretch their wynges abrode ouer an hye, ad couer the mercy seate with their wynges, and theyr faces shall loke one to another: eue to the mercyseate warde, shall the faces of the cherubyns be.

21. കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാന് തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.

21. And thou shalt put the mercyseate aboue apon the arke, ad in the arke thou shalt put the wytnesse which I will geue the.

22. അവിടെ ഞാന് നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്നിന്നു സാക്ഷ്യപ്പെട്ടകത്തിന്മേല് നിലക്കുന്ന രണ്ടു കെരൂബുകളുടെ നടുവില് നിന്നും യിസ്രായേല്മക്കള്ക്കായി ഞാന് നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

22. There I will mete the and will comon with the from apon the mercyseate from betwene the two cherubyns which are apon the arke of witnesse, of all thynge which I will geue the in commaundment vnto the childern of Israel.

23. ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.
എബ്രായർ 9:2

23. Thou shalt also make a table of sethim wod of two cubittes longe and one cubett brode ad a cubett ad an halfe hye.

24. അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

24. And couer it with pure golde and make there to a crowne of golde rounde aboute.

25. ചുറ്റും അതിന്നു നാലു വിരല് വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

25. And make vnto that an whope of .iiij. fyngers brode, rounde aboute, And make a golde crowne also to the whope rounde aboute.

26. അതിന്നു നാലു പൊന് വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാര്ശ്വങ്ങളില് താറെക്കേണം.

26. And make for it .iiij. rynges of golde and put them in the corners that are on the .iiij. fete therof:

27. മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന് വേണ്ടി വളയം ചട്ടത്തിന്നു ചേര്ന്നിരിക്കേണം.

27. eue harde vnder the whope shall the rynges be, to put in staues to bere the table with all.

28. തണ്ടുകള് ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.

28. And thou shalt make staues of Sethim wore and ouerleye the with golde, that the table maye be borne with them

29. അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.

29. And thou shalt make his disshes, spones, pottes and flatpeces to poure out withall, of fyne golde.

30. മേശമേല് നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.

30. And thou shalt sett apon the table, shewbred before me allwaye.

31. തങ്കംകൊണ്ടു ഒരു നിലവിളകൂ ഉണ്ടാക്കേണം. നിലവിളകൂ അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില് നിന്നു തന്നേ ആയിരിക്കേണം.

31. And thou shalt make a candelsticke of pure thicke golde with his shaft, braunches, bolles, knoppes ad floures proceadynge there out

32. നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാര്ശ്വങ്ങളില്നിന്നു പുറപ്പെടേണം.

32. Syxe braunches shall procede out of the sydes of the candelsticke .iij. out of the one syde and iij. out of the other.

33. ഒരു ശാഖയില് ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില് ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കില്നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.

33. And there shalbe .iij. cuppes like vnto almondes with knoppes ad floures vppon euery one of the .vi. braunches that procede out of the cadelstycke:

34. വിളകൂതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

34. and in the candelsticke selfe .iiij. cuppes like vnto almondes with their knoppes and floures:

35. അതില്നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കില് നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.

35. that there be a knope vnder eueri .ij. brauches of the syxe that procede out of the cadelstycke.

36. അവയുടെ മുട്ടുകളും ശാഖകളും അതില്നിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.

36. And the knoppes and the braunches shall be altogether, one pece of pure thicke golde.

37. അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാന് തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

37. And thou shalt make .vij. lampes and put them an hye there on, to geue lighte vnto the other syde that is ouer agaynst it:

38. അതിന്റെ ചവണകളും കരിന്തരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.

38. with snoffers and fyre pannes of pure golde.

39. അതും ഈ ഉപകരണങ്ങള് ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.

39. And hundred pounde weyghte of fyne golde shall make it with all the apparell.

40. പര്വ്വതത്തില്വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന് സൂക്ഷിച്ചുകൊള്ളേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:44, എബ്രായർ 8:5

40. And se that thou make them after the facyon that was shewed the in the mounte.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |