Exodus - പുറപ്പാടു് 4 | View All

1. അതിന്നു മോശെഅവര് എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേള്ക്കാതെയുംയഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.

1. Moses objected, 'They won't trust me. They won't listen to a word I say. They're going to say, 'GOD? Appear to him? Hardly!''

2. യഹോവ അവനോടുനിന്റെ കയ്യില് ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവന് പറഞ്ഞു.

2. So GOD said, 'What's that in your hand?' 'A staff.'

3. അതു നിലത്തിടുക എന്നു കല്പിച്ചു. അവന് നിലത്തിട്ടു; അതു ഒരു സര്പ്പമായ്തീര്ന്നു; മോശെ അതിനെ കണ്ടു ഔടിപ്പോയി.

3. 'Throw it on the ground.' He threw it. It became a snake; Moses jumped back--fast!

4. യഹോവ മോശെയോടുനിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവന് കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യില് വടിയായ്തീര്ന്നു.

4. GOD said to Moses, 'Reach out and grab it by the tail.' He reached out and grabbed it--and he was holding his staff again.

5. ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവര് വിശ്വസിക്കേണ്ടതിന്നു ആകുന്നു
എബ്രായർ 11:16

5. 'That's so they will trust that GOD appeared to you, the God of their fathers, the God of Abraham, the God of Isaac, and the God of Jacob.'

6. യഹോവ പിന്നെയും അവനോടുനിന്റെ കൈ മാര്വ്വിടത്തില് ഇടുക എന്നു കല്പിച്ചു. അവന് കൈ മാര്വ്വിടത്തില് ഇട്ടു; പുറത്തു എടുത്തപ്പോള് കൈ ഹിമം പോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.

6. GOD then said, 'Put your hand inside your shirt.' He slipped his hand under his shirt, then took it out. His hand had turned leprous, like snow.

7. നിന്റെ കൈ വീണ്ടും മാര്വ്വിടത്തില് ഇടുക എന്നു കല്പിച്ചു. അവന് കൈ വീണ്ടും മാര്വ്വിടത്തില് ഇട്ടു, മാര്വ്വിടത്തില്നിന്നു പുറത്തെടുത്തപ്പോള്, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.

7. He said, 'Put your hand back under your shirt.' He did it, then took it back out--as healthy as before.

8. എന്നാല് അവര് വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാല് അവര് പിന്നത്തെ അടയാളം വിശ്വസിക്കും.

8. 'So if they don't trust you and aren't convinced by the first sign, the second sign should do it.

9. ഈ രണ്ടടയാളങ്ങളും അവര് വിശ്വസിക്കാതെയും നിന്റെ വാക്കു കേള്ക്കാതെയും ഇരുന്നാല് നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയില് നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും.

9. But if it doesn't, if even after these two signs they don't trust you and listen to your message, take some water out of the Nile and pour it out on the dry land; the Nile water that you pour out will turn to blood when it hits the ground.'

10. മോശെ യഹോവയോടുകര്ത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാന് വാക്സാമര്ത്ഥ്യമുള്ളവനല്ല; ഞാന് വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.

10. Moses raised another objection to GOD: 'Master, please, I don't talk well. I've never been good with words, neither before nor after you spoke to me. I stutter and stammer.'

11. അതിന്നു യഹോവ അവനോടുമനുഷ്യന്നു വായി കൊടുത്തതു ആര്? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആര്? യഹോവയായ ഞാന് അല്ലയോ? ആകയാല് നീ ചെല്ലുക;

11. GOD said, 'And who do you think made the human mouth? And who makes some mute, some deaf, some sighted, some blind? Isn't it I, GOD?

12. ഞാന് നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.

12. So, get going. I'll be right there with you--with your mouth! I'll be right there to teach you what to say.'

13. എന്നാല് അവന് കര്ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു..

13. He said, 'Oh, Master, please! Send somebody else!'

14. അപ്പോള് യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന് അരുളിച്ചെയ്തുലേവ്യനായ അഹരോന് നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന് അറിയുന്നു. അവന് നിന്നെ എതിരേല്പാന് പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള് അവന് ഹൃദയത്തില് ആനന്ദിക്കും.

14. GOD got angry with Moses: 'Don't you have a brother, Aaron the Levite? He's good with words, I know he is. He speaks very well. In fact, at this very moment he's on his way to meet you. When he sees you he's going to be glad.

15. നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന് നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങള് ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും.

15. You'll speak to him and tell him what to say. I'll be right there with you as you speak and with him as he speaks, teaching you step by step.

16. നിനക്കു പകരം അവന് ജനത്തോടു സംസാരിക്കും; അവന് നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

16. He will speak to the people for you. He'll act as your mouth, but you'll decide what comes out of it.

17. അടയാളങ്ങള് പ്രവര്ത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യില് എടുത്തുകൊള്ക.

17. Now take this staff in your hand; you'll use it to do the signs.'

18. പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കല് ചെന്നു അവനോടുഞാന് പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കല് ചെന്നു, അവര് ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു..

18. Moses went back to Jethro his father-in-law and said, 'I need to return to my relatives who are in Egypt. I want to see if they're still alive.' Jethro said, 'Go. And peace be with you.'

19. യഹോവ മിദ്യാനില്വെച്ചു മോശെയോടുമിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാന് നോക്കിയവര് എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.
മത്തായി 2:20

19. GOD said to Moses in Midian: 'Go. Return to Egypt. All the men who wanted to kill you are dead.'

20. അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യില് എടുത്തു.

20. So Moses took his wife and sons and put them on a donkey for the return trip to Egypt. He had a firm grip on the staff of God.

21. യഹോവ മോശെയോടു അരുളിച്ചെയ്തതുനീ മിസ്രയീമില് ചെന്നെത്തുമ്പോള് ഞാന് നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാന് ഔര്ത്തുകൊള്ക; എന്നാല് അവന് ജനത്തെ വിട്ടയക്കാതിരിപ്പാന് ഞാന് അവന്റെ ഹൃദയം കഠിനമാക്കും.
റോമർ 9:18

21. GOD said to Moses, 'When you get back to Egypt, be prepared: All the wonders that I will do through you, you'll do before Pharaoh. But I will make him stubborn so that he will refuse to let the people go.

22. നീ ഫറവോനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല് എന്റെ പുത്രന് , എന്റെ ആദ്യജാതന് തന്നേ.
റോമർ 9:4

22. Then you are to tell Pharaoh, 'GOD's Message: Israel is my son, my firstborn!

23. എനിക്കു ശുശ്രൂഷ ചെയ്വാന് എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാന് നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാന് സമ്മതിക്കുന്നില്ലെങ്കില് ഞാന് നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.

23. I told you, 'Free my son so that he can serve me.' But you refused to free him. So now I'm going to kill your son, your firstborn.''

24. എന്നാല് വഴിയില് സത്രത്തില്വെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാന് ഭാവിച്ചു.

24. On the journey back, as they camped for the night, GOD met Moses and would have killed him but

25. അപ്പോള് സിപ്പോരാ ഒരു കല്ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചര്മ്മം ഛേദിച്ചു അവന്റെ കാല്ക്കല് ഇട്ടുനീ എനിക്കു രക്തമണവാളന് എന്നു പറഞ്ഞു.

25. Zipporah took a flint knife and cut off her son's foreskin, and touched Moses' member with it. She said, 'Oh! You're a bridegroom of blood to me!'

26. ഇങ്ങനെ അവന് അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവള് പരിച്ഛേദന നിമിത്തം രക്തമണവാളന് എന്നു പറഞ്ഞതു.

26. Then GOD let him go. She used the phrase 'bridegroom of blood' because of the circumcision.

27. എന്നാല് യഹോവ അഹരോനോടുനീ മരുഭൂമിയില് മോശെയെ എതിരേല്പാന് ചെല്ലുക എന്നു കല്പിച്ചു; അവന് ചെന്നു ദൈവത്തിന്റെ പര്വ്വതത്തിങ്കല്വെച്ചു അവനെ എതിരേറ്റു ചുംബിച്ചു.

27. GOD spoke to Aaron, 'Go and meet Moses in the wilderness.' He went and met him at the mountain of God and kissed him.

28. യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.

28. Moses told Aaron the message that GOD had sent him to speak and the wonders he had commanded him to do.

29. പിന്നെ മോശെയും അഹരോനും പോയി, യിസ്രായേല്മക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.

29. So Moses and Aaron proceeded to round up all the leaders of Israel.

30. യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോന് പറഞ്ഞു കേള്പ്പിച്ചു, ജനം കാണ്കെ ആ അടയാളങ്ങളും പ്രവര്ത്തിച്ചു.

30. Aaron told them everything that GOD had told Moses and demonstrated the wonders before the people.

31. അപ്പോള് ജനം വിശ്വസിച്ചു; യഹോവ യിസ്രായേല് മക്കളെ സന്ദര്ശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവര് കുമ്പിട്ടു നമസ്കരിച്ചു.

31. And the people trusted and listened believingly that GOD was concerned with what was going on with the Israelites and knew all about their affliction. They bowed low and they worshiped.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |