Exodus - പുറപ്പാടു് 6 | View All

1. യഹോവ മോശെയോടുഞാന് ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള് കാണുംശക്തിയുള്ള കൈ കണ്ടിട്ടു അവന് അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഔടിച്ചുകളയും എന്നു അരുളിച്ചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:17

1. Then the Lorde sayde vnto Moses: Now shalt thou see what I will doo vnto Pharao, for with a myghtie hande shall he let them goo, and with a mightye hande shall he dryue them out of hys lande.

2. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്ഞാന് യഹോവ ആകുന്നു.

2. And God spake vnto Moses sayng vnto him: I am the Lorde,

3. ഞാന് അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല് യഹോവ എന്ന നാമത്തില് ഞാന് അവര്ക്കും വെളിപ്പെട്ടില്ല.

3. and I appeared vnto Abraham, Isaac and Iacob an allmightie God: but in my name Iehouah was I not knowne vnto them.

4. അവര് പരദേശികളായി പാര്ത്ത കനാന് ദേശം അവര്ക്കും കൊടുക്കുമെന്നു ഞാന് അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.

4. Moreouer I made an appoyntment with them to geue them the londe of Canaa: the londe of their pilgremage wherin they were straungers.

5. മിസ്രയീമ്യര് അടിമകളാക്കിയിരിക്കുന്ന യിസ്രായേല്മക്കളുടെ ഞരക്കം ഞാന് കേട്ടു എന്റെ നിയമം ഔര്ത്തുമിരിക്കുന്നു.

5. And I haue also herde the gronyng of the childern of Israel, because the Egiptians kepe them in bondage, ad haue remembred my promysse

6. അതുകൊണ്ടു നീ യിസ്രായേല് മക്കളോടു പറയേണ്ടതു എന്തെന്നാല്ഞാന് യഹോവ ആകുന്നു; ഞാന് നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില് നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:17

6. wherfore saye vnto the childern of Israel: I am the Lorde, and will brynge you out from vnder the burdens of the Egiptians, and wyll rydd you out of their bondage, and wyll delyuer you wyth a stretched out arme and wythe great iudgementes.

7. ഞാന് നിങ്ങളെ എനിക്കു ജനമാക്കിക്കൊള്കയും ഞാന് നിങ്ങള്ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയില്നിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന് ആകുന്നു എന്നു നിങ്ങള് അറിയും.

7. And I wil take you for my people and wilbe to you a God. And ye shall knowe that I am the Lorde youre God which bringe you out from vnder the burthens of the Egiptians.

8. ഞാന് അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നലകുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങള്ക്കു അവകാശമായി തരും.

8. And I wyll brynge you vnto the londe ouer the which I dyd lyfte vpp my hande to geue it vnto Abraham, Isaac and Iacob, and will geue it vnto you for a possessyon: eue I the Lorde,

9. ഞാന് യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്മക്കളോടു പറഞ്ഞുഎന്നാല് അവര് മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.

9. And Moses tolde the children of Israel euen so: But they harkened not vnto Moses for anguyshe of sprete and for cruell bondage.

10. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

10. And the Lorde spake vnto Moses saynge

11. നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേല്മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന് പറക എന്നു കല്പിച്ചു.

11. Goo and bydd Pharao kynge of Egipte, that he let the childern of Israel goo out of his londe.

12. അതിന്നു മോശെയിസ്രായേല് മക്കള് എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന് എങ്ങനെ കേള്ക്കും? ഞാന് വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയില് പറഞ്ഞു.

12. And Moses spake before the Lorde saynge: beholde, the childern of Israell herken not vnto me, how than shall Pharao heare me: seynge that I haue vncircumcised lippes.

13. അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേല്മക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേല്മക്കളുടെ അടുക്കലേക്കും മിസ്രയീം രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.

13. And the Lorde spake vnto Moses and Aaron and gaue them a charge vnto the childern of Israel ad vnto Pharao kyng of Egipte: to brynge the childern of Israel out of the londe of Egipte.

14. അവരുടെ കുടുംബത്തലവന്മാര് ആരെന്നാല്യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്ഹനോക്, ഫല്ലൂ ഹെസ്രോന് , കര്മ്മി; ഇവ രൂബേന്റെ കുലങ്ങള്.

14. These be the heedes of their fathers housses. The children of Ruben the eldest sonne of Israel are these: Hanoh, Pallu, Hezron, Charmi, these be the housholders of Ruben.

15. ശിമെയോന്റെ പുത്രന്മാര്യെമൂവേല്, യാമീന് , ഔഹദ്, യാഖീന് , സോഹര്, കനാന്യസ്ത്രീയുടെ മകനായ ശൌല്; ഇവ ശിമെയോന്റെ കുലങ്ങള്.

15. The childern of Symeon ar these: Gemuel, Iamin, Ohad, Iachin. Zohar, and Saul the sonne of a Cananytesh wife: these are the kynreddes of Symeon

16. വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള് ഇവഗേര്ശോന് , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.

16. These are the names of the childern of Leui in their generations: Gerson, Kahath and Merari. And Leui lyued an hundred and. xxxvij. yere.

17. ഗേര്ശോന്റെ പുത്രന്മാര്കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.

17. The sonnes of Gerson: Libni ad Semei in their kinreddes.

18. കഹാത്തിന്റെ പുത്രന്മാര്അമ്രാം, യിസ്ഹാര്, ഹെബ്രോന് , ഉസ്സീയേല്; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.

18. The childern of Kahath: Amram, Iesear, Hebron and Vsiel. And Kahath lyued an hundred and .xxxiij. yere.

19. മെരാരിയുടെ പുത്രന്മാര്; മഹ്ളി, മൂശി, ഇവര് വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള് ആകുന്നു.

19. The children of Merari are these: Mahely and Musi: these are the kynreddes of Leui in their generations.

20. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള് അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.

20. And Amram toke Iochebed his nece to wyfe which bare him Aaron and Moses. And Amram lyued an hundred and .xxxvij. yere.

21. യിസ്ഹാരിന്റെ പുത്രന്മാര്കോരഹ്, നേഫെഗ്, സിക്രി.

21. The childern of Iezear: Korah, Nepheg and Sichri.

22. ഉസ്സീയേലിന്റെ പുത്രന്മാര്മീശായേല്, എല്സാഫാന് , സിത്രി.

22. The childern of Vsiel: Misael, Elzaphan and Sithri.

23. അഹരോന് അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള് അവന്നു നാദാബ്, അബീഹൂ, എലെയാസാര്, ഈഥാമാര് എന്നിവരെ പ്രസവിച്ചു.

23. And Aaron toke Elizaba doughter of Aminadab ad sister of Nahason, to wife: which bare him Nadab, Abehu, Eleazar and Ithamar.

24. കോരഹിന്റെ പുത്രന്മാര്, അസ്സൂര്, എല്ക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്.

24. The childern of Korah: Assir, Elkana ad Abiassaph: these are the kynreddes of the Korahites.

25. അഹരോന്റെ മകനായ എലെയാസാര് ഫൂതീയേലിന്റെ പുത്രിമാരില് ഒരുത്തിയെ വിവാഹം കഴിച്ചു. അവള് അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര് കുലം കുലമായി ലേവ്യകുടുംബത്തലവന്മാര് ആകുന്നു.

25. And Eleazar Aarons sonne toke him one of the doughters of Putuel to wife: which bare him Pinehas: these be the principall fathers of the Leuites in their kynreddes.

26. നിങ്ങള് യിസ്രായേല്മക്കളെ ഗണം ഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിപ്പിന് എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര് തന്നേ.

26. These are that Aaron and Moses to whom the Lord sayde: carie the childern of Israel out of the lond of Egipte, with their armyes.

27. യിസ്രായേല്മക്കളെ മിസ്രയീമില്നിന്നു പുറപ്പെടുവിപ്പാന് മിസ്രയീം രാജാവായ ഫറവോനോടു സംസാരിച്ചവര് ഈ മോശെയും അഹരോനും തന്നേ.

27. These are that Moses and Aaron whiche spake to Pharao kynge of Egipte, that they myghte brige the childern of Israel out of Egipte.

28. യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളില്ഞാന് യഹോവ ആകുന്നു;

28. And in the daye whe the Lorde spake vnto Moses in the londe of Egipte,

29. ഞാന് നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.

29. he spake vnto him saynge, I am the Lorde, se that thou speake vnto Pharao the kinge of Egipte all that I saye vnto the.

30. അതിന്നു മോശെഞാന് വാഗൈ്വഭവമില്ലാത്തവന് ; ഫറവോന് എന്റെ വാക്കു എങ്ങനെ കേള്ക്കും എന്നു യഹോവയുടെ സന്നിധിയില് പറഞ്ഞു.

30. And Moses answered before the Lorde: I am of vncircumcised lippes, howe shall Pharao than geue me audience?



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |