Exodus - പുറപ്പാടു് 8 | View All

1. യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോള് മോശെയോടു കല്പിച്ചതുനീ ഫറവോന്റെ അടുക്കല് ചെന്നു പറയേണ്ടതു എന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന് എന്റെ ജനത്തെ വിട്ടയക്ക.

1. The Lorde spake vnto Moyses, go vnto Pharao & tell hym, Thus sayeth the Lord: Let my people go, that they may serue me.

2. നീ അവരെ വിട്ടയപ്പാന് സമ്മതിക്കയില്ലെങ്കില് ഞാന് നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.

2. And if thou refuse to let them go, beholde, I wyll smyte all thy borders with frogges:

3. നദിയില് തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.
വെളിപ്പാടു വെളിപാട് 16:13

3. And the riuer shall scraule with frogges, whiche shall go vp and come into thine house, and into thy priuie chaumber where thou slepest, and vpon thy bed, & into the house of thy seruauntes, and vpon thy people, and into thyne ouens, and vpon al thy vitayles in store:

4. തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.
ലൂക്കോസ് 8:24

4. And the frogges shall come vp vpon thee, and on thy people, and vpon all thy seruauntes.

5. യഹോവ പിന്നെയും മോശെയോടുമിസ്രയീംദേശത്തു തവള കയറുവാന് നദികളിന് മേലും പുഴകളിന് മേലും കുളങ്ങളിന് മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.

5. And the Lorde spake vnto Moyses: say vnto Aaron, stretch foorth thyne hande with thy rod ouer the streames, ouer the ryuers, and ouer the pondes: and cause frogges to come vp vpon the lande of Egypt.

6. അങ്ങനെ അഹരോന് മിസ്രയീമിലെ വെള്ളങ്ങളിന് മേല് കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.

6. And Aaron stretched his hande ouer ye waters of Egypt, & the frogges came vp and couered the lande of Egypt.

7. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല് അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.

7. And the sorcerers did likewise with their sorcerie, and brought frogges vp vpon the lande of Egypt.

8. എന്നാറെ ഫറവോന് മോശെയെയും അഹരോനെയും വിളിപ്പിച്ചുതവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്ത്ഥിപ്പിന് . എന്നാല് യഹോവേക്കു യാഗം കഴിപ്പാന് ഞാന് ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.

8. Then Pharao called for Moyses and Aaron, and sayde: pray ye vnto the Lorde that he maye take away the frogges from me, and from my people: and I will let the people go, that they may do sacrifice vnto the Lorde.

9. മോശെ ഫറവോനോടുതവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില് മാത്രം ഇരിക്കേണ്ടതിന്നു ഞാന് നിനക്കും നിന്റെ ഭൃത്യന്മാര്ക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോള് പ്രാര്ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.

9. And Moyses sayde vnto Pharao: glory herein because of me, and [appoynt] when I shall pray for thee, and for thy seruauntes, and for thy people to dryue away the frogges from thee and thy houses: and they may remayne but in the ryuer onlye.

10. നാളെ എന്നു അവന് പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;

10. He sayd: to morowe. And he sayde, euen as thou hast said: that thou mayest knowe that there is none like vnto the Lorde our God.

11. തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില് മാത്രം ഇരിക്കും എന്നു അവന് പറഞ്ഞു.

11. And so the frogges shall depart from thee, and from thy houses, from thy seruauntes, and from thy people: and shall remayne in the ryuer onlye.

12. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്നിന്നു ഇറങ്ങി ഫറവോന്റെ മേല് വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്ത്ഥിച്ചു.

12. Moyses and Aaron went out from Pharao, and Moyses cryed vnto the Lorde, as touching the frogges whiche he had brought against Pharao.

13. മോശെയുടെ പ്രാര്ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.

13. And the Lorde dyd accordyng to the saying of Moyses: and the frogges dyed out of the houses, out of the courtes and fieldes.

14. അവര് അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.

14. And they gathered them together vpon heapes, and the lande had an euill smell [through them.]

15. എന്നാല് സ്വൈരം വന്നു എന്നു ഫറവോന് കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന് തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

15. But when Pharao sawe that he had rest geuen him, he hardened his heart, and hearkened not vnto them, as the Lorde had sayde.

16. അപ്പോള് യഹോവ മോശെയോടുനിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന് ആയ്തീരും എന്നു കല്പിച്ചു.

16. And the Lord sayd vnto Moses, Say vnto Aaron: Stretche out thy rod, and smyte the dust of the lande, that it may be [turned] to lyce throughout all the lande of Egypt.

17. അവര് അങ്ങനെ ചെയ്തു; അഹരോന് വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന് മേലും പേന് ആയ്തീര്ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന് ആയ്തീര്ന്നു.

17. And they did so: for Aaron stretched out his hande with his rodde, and smote the dust of the earth, whiche turned to lyce in man and beast: so that all the dust of the lande [turned] to lyce throughout all the lande of Egypt.

18. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല് പേന് ഉളവാക്കുവാന് അതുപോലെ ചെയ്തു; അവര്ക്കും കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല് പേന് ഉളവായതുകൊണ്ടു മന്ത്രവാദികള് ഫറവോനോടു

18. And the enchaunters assayed likewise with their enchauntmetes to bring foorth lyce, but they coulde not: and the lyce were both vpon men & beastes.

19. ഇതു ദൈവത്തിന്റെ വിരല് ആകുന്നു എന്നു പറഞ്ഞു; എന്നാല് യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവന് അവരെ ശ്രദ്ധിച്ചതുമില്ല.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 11:20

19. Then said the enchaunters vnto Pharao: this is the finger of God. And Pharaos heart remayned obstinate, and he hearkened not vnto them, euen as the Lorde had sayde.

20. പിന്നെ യഹോവ മോശെയോടു കല്പിച്ചതുനീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്ക്ക; അവന് വെള്ളത്തിന്റെ അടുക്കല് വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന് എന്റെ ജനത്തെ വിട്ടയക്ക.

20. And the Lorde sayde vnto Moyses: ryse vp early in the mornyng, and stand before Pharao, lo, he wyll come foorth vnto the water, and thou shalt say vnto him, Thus sayeth the Lorde: Let my people go that they may serue me.

21. നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കില് ഞാന് നിന്റെമേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന് മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര് പാര്ക്കുംന്ന ദേശവും നായീച്ചകൊണ്ടു നിറയും.

21. Els if thou wylt not let my people go, behold, I will send all maner of flyes both vpon thee and thy seruauntes, and thy people, & into thy houses: and the houses of the Egyptians shalbe full of flyes, and the ground wheron they are.

22. ഭൂമിയില് ഞാന് തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാര്ക്കുംന്ന ഗോശെന് ദേശത്തെ അന്നു ഞാന് നായീച്ച വരാതെ വേര്തിരിക്കും.

22. And the land of Gosen where my people are, will I cause to be wonderfull in that day, so that there shal no flyes be there: wherby thou shalt know that I am the Lorde in the myddest of the earth.

23. എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാന് ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും.

23. And I will put a diuision betweene my people and thine: and euen to morowe shall this miracle be done.

24. യഹോവ അങ്ങനെ തന്നേ ചെയ്തുഅനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല് ദേശം നശിച്ചു.
വെളിപ്പാടു വെളിപാട് 8:24

24. And the Lord dyd euen so, & there came an intollerable swarme of flyes into the house of Pharao, and into his seruauntes houses, and into all the land of Egypt: and the land was corrupt with these flyes.

25. അപ്പോള് ഫറവോന് മോശെയെയും അഹരോനെയും വിളിച്ചുനിങ്ങള് പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിന് എന്നു പറഞ്ഞു.

25. And Pharao called for Moyses and Aaron, and sayd: Go, and do sacrifice vnto your God in this lande.

26. അതിന്നു മോശെഅങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്ക്കും അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്ക്കും അറെപ്പായുള്ളതു അവര് കാണ്കെ ഞങ്ങള് യാഗം കഴിച്ചാല് അവര് ഞങ്ങളെ കല്ലെറികയില്ലയോ?

26. And Moyses aunswered, It is not meete that we so do: for we must offer vnto the Lorde our God, that [which is] an abhomination vnto the Egyptians. Lo, if we sacrifice that which is an abhomination vnto the Egyptians before theyr eyes, wyl they not stone vs?

27. ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള് മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയില് പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു.

27. We wyll go three dayes iourney into the desert, and sacrifice vnto the Lorde our God, as he hath comaunded vs.

28. അപ്പോള് ഫറവോന് നിങ്ങളുടെ ദൈവമായ യഹോവേക്കു മരുഭൂമിയില്വെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാര്ത്ഥിപ്പിന് എന്നു പറഞ്ഞു.

28. And Pharao sayd: I will let you go, that ye may sacrifice vnto the Lorde your God in the wyldernesse, but go not farre away: pray for me.

29. അതിന്നു മോശെഞാന് നിന്റെ അടുക്കല് നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്ത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവേക്കു യാഗം കഴിപ്പാന് ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാല് ഫറവോന് ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.

29. And Moyses sayd, beholde, I will go out from thee, and pray vnto the Lord, that the flyes may depart from Pharao, and from his seruauntes, and from his people to morowe: but let Pharao from hence foorth deale deceiptfully no more, that he wyll not let the people go, to sacrifice vnto the Lorde:

30. അങ്ങനെ മോശെ ഫറവോന്റെ അടുക്കല് നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്ത്ഥിച്ചു.

30. And Moyses went out from Pharao, and prayed vnto the Lorde.

31. യഹോവ മോശെയുടെ പ്രാര്ത്ഥനപ്രകാരം ചെയ്തുനായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി.

31. And the Lorde did accordyng to the saying of Moyses: and the flyes departed from Pharao, and from his seruauntes, and from his people: and there remayned not one.

32. എന്നാല് ഫറവോന് ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

32. And Pharao hardened his heart once more at this time, and dyd not let the people go.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |