Exodus - പുറപ്പാടു് 9 | View All

1. യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ഫറവോന്റെ അടുക്കല് ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന് എന്റെ ജനത്തെ വിട്ടയക്ക.

1. And Jehovah said to Moses, Go in to Pharaoh and tell him, Thus says Jehovah, the God of the Hebrews: Let My people go so that they may serve Me.

2. വിട്ടയപ്പാന് സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്ത്തിയാല്,

2. For if you refuse to let them go, and will hold them still,

3. യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില് നിനക്കുള്ള മൃഗങ്ങളിന്മേല് വരും; അതികഠിനമായ വ്യാധിയുണ്ടാകും.

3. behold, the hand of Jehovah is upon your cattle in the field, upon the horses, upon the asses, upon the camels, upon the oxen, and upon the sheep, a very grievous plague.

4. യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്ക്കും തമ്മില് വ്യത്യാസം വേക്കും; യിസ്രായേല്മക്കള്ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.

4. And Jehovah shall separate between the cattle of Israel and the cattle of Egypt. And there shall nothing die of all that belongs to the sons of Israel.

5. നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.

5. And Jehovah appointed a set time, saying, Tomorrow Jehovah shall do this thing in the land.

6. അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തുമിസ്രയീമ്യരുടെ മൃഗങ്ങള് എല്ലാം ചത്തു; യിസ്രായേല് മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.

6. And Jehovah did that thing on the next day, and all the cattle of Egypt died. But of the cattle of the sons of Israel, not one died.

7. ഫറവോന് ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള് ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവന് ജനത്തെ വിട്ടയച്ചതുമില്ല.

7. And Pharaoh sent, and, behold, there was not one of the cattle of the Israelites dead. And the heart of Pharaoh was hardened, and he did not let the people go.

8. പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര് കൈനിറച്ചു വാരുവിന് ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.

8. And Jehovah said to Moses and Aaron, Take to yourselves handfuls of ashes of the furnace, and let Moses sprinkle it toward the sky in the sight of Pharaoh.

9. അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന് മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
റോമർ 16:2

9. And it shall become small dust in all the land of Egypt, and shall be a boil breaking forth with sores upon man and upon beast, throughout all the land of Egypt.

10. അങ്ങനെ അവര് അടുപ്പിലെ വെണ്ണീര് വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള് അതു മനുഷ്യരുടെ മേലും മൃഗങ്ങളിന് മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്ന്നു.
റോമർ 16:2

10. And they took ashes of the furnace and stood before Pharaoh. And Moses sprinkled it up toward the sky, and it became a boil breaking forth with sores upon man and upon beast.

11. പരുനിമിത്തം മന്ത്രവാദികള്ക്കു മോശെയുടെ മുമ്പാകെ നില്പാന് കഴിഞ്ഞില്ല; പരു മന്ത്രവാദികള്ക്കും എല്ലാ മിസ്രയീമ്യര്ക്കും ഉണ്ടായിരുന്നു.

11. And the magicians could not stand before Moses because of the boils, for the boil was upon the priests and upon all the Egyptians.

12. എന്നാല് യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന് ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന് അവരെ ശ്രദ്ധിച്ചതുമില്ല.
റോമർ 9:18

12. And Jehovah hardened the heart of Pharaoh, and he did not listen to them, even as Jehovah had spoken to Moses.

13. അപ്പോള് യഹോവ മോശെയോടു കല്പിച്ചതുനീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാല്എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന് എന്റെ ജനത്തെ വിട്ടയക്ക.

13. And Jehovah said to Moses, Rise up early in the morning, and stand before Pharaoh, and say to him, So says Jehovah, the God of the Hebrews, Let My people go, so that they may serve Me.

15. ഇപ്പോള് തന്നേ ഞാന് എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാല് ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയില് നിന്നു ഛേദിച്ചുകളയുമായിരുന്നു.

15. For now I will stretch out My hand, that I may strike you and your people with plagues, and you shall be cut off from the earth.

16. എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സര്വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാന് നിന്നെ നിര്ത്തിയിരിക്കുന്നു.
വെളിപ്പാടു വെളിപാട് 9:17

16. And for this I have made you stand, to make you see My power, to declare My name in all the land.

17. എന്റെ ജനത്തെ അയക്കാതിരിപ്പാന് തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിര്ത്തുന്നു.

17. Do you still exalt yourself against My people, that you will not let them go?

18. മിസ്രയീം സ്ഥാപിതമായ നാള്മുതല് ഇന്നുവരെ അതില് ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന് നാളെ ഈ നേരത്തു പെയ്യിക്കും.

18. Behold! Tomorrow about this time I will cause it to rain a very grievous hail, such as has not been in Egypt since the foundation of it even until now!

19. അതുകൊണ്ടു ഇപ്പോള് ആളയച്ചു നിന്റെ മൃഗങ്ങളെയും വയലില് നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്ക. വീട്ടില് വരുത്താതെ വയലില് കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേല് കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.

19. And now send out, gather your cattle, and all that you have in the field. Upon every man and beast which shall be found in the field, and shall not be brought home, the hail shall come down upon them, and they shall die.

20. ഫറവോന്റെ ഭൃത്യന്മാരില് യഹോവയുടെ വചനത്തെ ഭയപ്പെട്ടവര് ദാസന്മാരെയും മൃഗങ്ങളെയും വീടുകളില് വരുത്തി രക്ഷിച്ചു.

20. He that feared the Word of Jehovah among the servants of Pharaoh made his servants and his cattle to flee into the houses.

21. എന്നാല് യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര് ദാസന്മാരെയും മൃഗങ്ങളെയും വയലില് തന്നേ വിട്ടേച്ചു.

21. And he that did not regard the Word of Jehovah left his servants and his cattle in the field.

22. പിന്നെ യഹോവ മോശെയോടുമിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന് നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.

22. And Jehovah said to Moses, Stretch forth your hand toward heaven, so that there may be hail in all the land of Egypt, upon man, and upon beast, and upon every herb of the field, throughout the land of Egypt.

23. മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള് യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല് കല്മഴ പെയ്യിച്ചു.

23. And Moses stretched forth his rod toward heavens. And Jehovah sent thunder and hail, and the fire came down to the ground. And Jehovah rained hail upon the land of Egypt.

24. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല് അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
വെളിപ്പാടു വെളിപാട് 8:7, വെളിപ്പാടു വെളിപാട് 11:19

24. And there was hail, and fire mingled with the hail, very grievous, such as there was none like it in all the land of Egypt since it became a nation.

25. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില് ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്ത്തുകളഞ്ഞു.

25. And the hail struck throughout all the land of Egypt all that was in the field, both man and beast. And the hail struck every herb of the field, and broke every tree of the field.

26. യിസ്രായേല്മക്കള് പാര്ത്ത ഗോശെന് ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.

26. Only in the land of Goshen, where the sons of Israel were, was there no hail.

27. അപ്പോള് ഫറവോന് ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടുഈ പ്രാവശ്യം ഞാന് പാപംചെയ്തു; യഹോവ നീതിയുള്ളവന് ; ഞാനും എന്റെ ജനവും ദുഷ്ടന്മാര്.

27. And Pharaoh sent and called for Moses and Aaron, and said to them, I have sinned this time. Jehovah is righteous, and I and my people are wicked.

28. യഹോവയോടു പ്രാര്ത്ഥിപ്പിന് ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന് നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:24

28. Pray to Jehovah, for it is enough. Let there be no mighty thunderings and hail. And I will let you go, and you shall stay no longer.

29. മോശെ അവനോടുഞാന് പട്ടണത്തില്നിന്നു പുറപ്പെടുമ്പോള് യഹോവയിങ്കലേക്കു കൈ മലര്ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.

29. And Moses said to him, as soon as I go out of the city, I will spread abroad my hands to Jehovah. The thunder shall stop, and the hail will not be any more, so that you may know that the earth is Jehovah's.

30. എന്നാല് നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന് അറിയുന്നു എന്നു പറഞ്ഞു.

30. But as for you and your servants, I know that you will not yet fear Jehovah God.

31. അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.

31. And the flax and the barley were stricken, for the barley was in the head, and the flax was in bud.

32. എന്നാല് കോതമ്പും ചോളവും വളര്ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.

32. But the wheat and the rye were not stricken, for they had not grown up.

33. മോശെ ഫറവോനെ വിട്ടു പട്ടണത്തില്നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്ത്തിയപ്പോള് ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയില് ചൊരിഞ്ഞതുമില്ല.

33. And Moses went out of the city from Pharaoh, and spread abroad his hands to Jehovah. And the thunder and hail stopped, and the rain was not poured upon the earth.

34. എന്നാല് മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന് കണ്ടപ്പോള് അവന് പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.

34. And when Pharaoh saw that the rain and the hail and the thunders had ceased, he sinned still more and hardened his heart, he and his servants.

35. യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവന് യിസ്രായേല്മക്കളെ വിട്ടയച്ചതുമില്ല.

35. And the heart of Pharaoh was hardened, neither would he let the sons of Israel go, even as Jehovah had spoken by Moses.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |