Proverbs - സദൃശ്യവാക്യങ്ങൾ 3 | View All

1. മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

1. My child, remember my teachings and instructions and obey them completely.

2. അവ ദീര്ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്ദ്ധിപ്പിച്ചുതരും.

2. They will help you live a long and prosperous life.

3. ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില് കെട്ടിക്കൊള്ക; നിന്റെ ഹൃദയത്തിന്റെ പലകയില് എഴുതിക്കൊള്ക.
2 കൊരിന്ത്യർ 3:3

3. Let love and loyalty always show like a necklace, and write them in your mind.

4. അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്ക്കും ബോദ്ധ്യമായ ലാവണ്യവും സല്ബുദ്ധിയും പ്രാപിക്കും.
ലൂക്കോസ് 2:52, റോമർ 12:17, 2 കൊരിന്ത്യർ 8:21

4. God and people will like you and consider you a success.

5. പൂര്ണ്ണഹൃദയത്തോടെ യഹോവയില് ആശ്രയിക്ക; സ്വന്ത വിവേകത്തില് ഊന്നരുതു.

5. With all your heart you must trust the LORD and not your own judgment.

6. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്ക; അവന് നിന്റെ പാതകളെ നേരെയാക്കും;

6. Always let him lead you, and he will clear the road for you to follow.

7. നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
റോമർ 12:16

7. Don't ever think that you are wise enough, but respect the LORD and stay away from evil.

8. അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്ക്കു തണുപ്പും ആയിരിക്കും.

8. This will make you healthy, and you will feel strong.

9. യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.

9. Honor the LORD by giving him your money and the first part of all your crops.

10. അങ്ങനെ നിന്റെ കളപ്പുരകള് സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില് വീഞ്ഞു കവിഞ്ഞൊഴുകും.

10. Then you will have more grain and grapes than you will ever need.

11. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല് മുഷികയും അരുതു.
എഫെസ്യർ എഫേസോസ് 6:4, എബ്രായർ 12:5-7

11. My child, don't turn away or become bitter when the LORD corrects you.

12. അപ്പന് ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന് സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
വെളിപ്പാടു വെളിപാട് 3:19, എഫെസ്യർ എഫേസോസ് 6:4, എബ്രായർ 12:5-7

12. The LORD corrects everyone he loves, just as parents correct their favorite child.

13. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന് .

13. God blesses everyone who has wisdom and common sense.

14. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.

14. Wisdom is worth more than silver; it makes you much richer than gold.

15. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള് ഒന്നും അതിന്നു തുല്യമാകയില്ല.

15. Wisdom is more valuable than precious jewels; nothing you want compares with her.

16. അതിന്റെ വലങ്കയ്യില് ദീര്ഘായുസ്സും ഇടങ്കയ്യില് ധനവും മാനവും ഇരിക്കുന്നു.

16. In her right hand Wisdom holds a long life, and in her left hand are wealth and honor.

17. അതിന്റെ വഴികള് ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

17. Wisdom makes life pleasant and leads us safely along.

18. അതിനെ പിടിച്ചുകൊള്ളുന്നവര്ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര് ഭാഗ്യവാന്മാര്.

18. Wisdom is a life-giving tree, the source of happiness for all who hold on to her.

19. ജ്ഞാനത്താല് യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല് അവന് ആകാശത്തെ ഉറപ്പിച്ചു.

19. By his wisdom and knowledge the LORD created heaven and earth.

20. അവന്റെ പരിജ്ഞാനത്താല് ആഴങ്ങള് പിളര്ന്നു; മേഘങ്ങള് മഞ്ഞു പൊഴിക്കുന്നു.

20. By his understanding he let the ocean break loose and clouds release the rain.

21. മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ക; അവ നിന്റെ ദൃഷ്ടിയില്നിന്നു മാറിപ്പോകരുതു.

21. My child, use common sense and sound judgment! Always keep them in mind.

22. അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.

22. They will help you to live a long and beautiful life.

23. അങ്ങനെ നീ നിര്ഭയമായി വഴിയില് നടക്കും; നിന്റെ കാല് ഇടറുകയുമില്ല.

23. You will walk safely and never stumble;

24. നീ കിടപ്പാന് പോകുമ്പോള് നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള് നിന്റെ ഉറക്കം സുഖകരമായിരിക്കും.

24. you will rest without a worry and sleep soundly.

25. പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
1 പത്രൊസ് 3:6

25. So don't be afraid of sudden disasters or storms that strike those who are evil.

26. യഹോവ നിന്റെ ആശ്രയമായിരിക്കും; അവന് നിന്റെ കാല് കുടുങ്ങാതവണ്ണം കാക്കും.

26. You can be sure that the LORD will protect you from harm.

27. നന്മ ചെയ്വാന് നിനക്കു പ്രാപ്തിയുള്ളപ്പോള് അതിന്നു യോഗ്യന്മാരായിരിക്കുന്നവര്ക്കും ചെയ്യാതിരിക്കരുതു.
2 കൊരിന്ത്യർ 8:12

27. Do all you can for everyone who deserves your help.

28. നിന്റെ കയ്യില് ഉള്ളപ്പോള് കൂട്ടുകാരനോടുപോയിവരിക, നാളെത്തരാം എന്നു പറയരുതു.
2 കൊരിന്ത്യർ 8:12

28. Don't tell your neighbor to come back tomorrow, if you can help today.

29. കൂട്ടുകാരന് സമീപേ നിര്ഭയം വസിക്കുമ്പോള്, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

29. Don't try to be mean to neighbors who trust you.

30. നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.

30. Don't argue just to be arguing, when you haven't been hurt.

31. സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള് ഒന്നും തിരഞ്ഞെടുക്കയുമരുതു.

31. Don't be jealous of cruel people or follow their example.

32. വക്രതയുള്ളവന് യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്ക്കോ അവന്റെ സഖ്യത ഉണ്ടു.

32. The LORD doesn't like anyone who is dishonest, but he lets good people be his friends.

33. യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില് ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന് അനുഗ്രഹിക്കുന്നു.

33. He places a curse on the home of everyone who is evil, but he blesses the home of every good person.

34. പരിഹാസികളെ അവന് പരിഹസിക്കുന്നു; എളിയവക്കോ അവന് കൃപ നലകുന്നു.
യാക്കോബ് 4:6, 1 പത്രൊസ് 5:5

34. The LORD sneers at those who sneer at him, but he is kind to everyone who is humble.

35. ജ്ഞാനികള് ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്ച്ചയോ അപമാനം തന്നേ.

35. You will be praised if you are wise, but you will be disgraced if you are a stubborn fool.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |