Isaiah - യെശയ്യാ 48 | View All

1. യിസ്രായേല് എന്ന പേര് വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തില്നിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തില് സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീര്ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്വിന് .

1. The hows of Jacob, that ben clepid bi the name of Israel, and yeden out of the watris of Juda, here these thingis, whiche sweren in the name of the Lord, and han mynde on God of Israel, not in treuthe, nether in riytfulnesse.

2. അവര് തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തില് ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.

2. For thei ben clepid of the hooli citee, and ben stablischid on the God of Israel, the Lord of oostis is his name.

3. പൂര്വ്വകാര്യങ്ങളെ ഞാന് പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായില്നിന്നു പുറപ്പെട്ടു; ഞാന് അവയെ കേള്പ്പിച്ചു; പെട്ടെന്നു ഞാന് പ്രവര്ത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.

3. Fro that tyme Y telde the former thingis, and tho yeden out of my mouth; and Y made tho knowun; sudenli Y wrouyte, and tho thingis camen.

4. നീ കഠിനന് എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റിതാമ്രം എന്നും ഞാന് അറികകൊണ്ടു

4. For Y wiste that thou art hard, and thi nol is a senewe of irun, and thi forhed is of bras.

5. ഞാന് പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന് നിന്നെ കേള്പ്പിച്ചുമിരിക്കുന്നു.

5. Y biforseide to thee fro that tyme, bifore that tho thingis camen, Y schewide to thee, lest perauenture thou woldist seie, Myn idols diden these thingis, and my grauun ymagis and my yotun

6. നീ കേട്ടിട്ടുണ്ടു; ഇപ്പോള് എല്ലാം കണ്ടുകൊള്ക; നിങ്ങള് തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതല് ഞാന് പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേള്പ്പിക്കുന്നു.
വെളിപ്പാടു വെളിപാട് 1:19

6. ymagis senten these thingis whiche thou herdist. Se thou alle thingis, but ye telden not. Y made herd newe thyngis to thee fro that tyme, and thingis ben kept whiche thou knowist not;

7. ഞാന് അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോള് തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.

7. now tho ben maad of nouyt, and not fro that tyme, and bifor the dai, and thou herdist not tho thingis; lest perauenture thou seie, Lo! Y knew tho thingis.

8. നീ കേള്ക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്ഭംമുതല് വിശ്വാസവഞ്ചകന് എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന് അറിഞ്ഞു.

8. Nether thou herdist, nether thou knewist, nether thin eere was openyd fro that tyme; for Y woot, that thou trespassynge schal trespasse, and Y clepide thee a trespassour fro the wombe.

9. എന്റെ നാമംനിമിത്തം ഞാന് എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാന് അടങ്ങിയിരിക്കുന്നു.

9. For my name Y schal make fer my strong veniaunce, and with my preysyng Y schal refreyne thee, lest thou perische.

10. ഇതാ, ഞാന് നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന് നിന്നെ കഷ്ടതയുടെ ചൂളയില് ആകുന്നു ശോധന കഴിച്ചതു.
1 പത്രൊസ് 1:7

10. Lo! Y haue sode thee, but not as siluer; Y chees thee in the chymeney of pouert.

11. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാന് അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന് എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.

11. Y schal do for me, that Y be not blasfemyd, and Y schal not yyue my glorie to another.

12. യാക്കോബേ, ഞാന് വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേള്ക്ക; ഞാന് അനന്യന് ; ഞാന് ആദ്യനും ഞാന് അന്ത്യനും ആകുന്നു.
വെളിപ്പാടു വെളിപാട് 1:17, വെളിപ്പാടു വെളിപാട് 2:8, വെളിപ്പാടു വെളിപാട് 21:6, വെളിപ്പാടു വെളിപാട് 22:13

12. Jacob and Israel, whom Y clepe, here thou me; Y my silf, Y am the firste and Y am the laste.

13. എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാന് വിളിക്കുമ്പോള് അവ ഒക്കെയും ഉളവായ്വരുന്നു.
റോമർ 4:17

13. And myn hond foundide the erthe, and my riyt hond mat heuenes; Y schal clepe tho, and tho schulen stonde togidere.

14. നിങ്ങള് എല്ലാവരും കൂടിവന്നു കേട്ടുകൊള്വിന് ; അവരില് ആര് ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവര് ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.

14. Alle ye be gaderid togidere, and here; who of hem telde these thingis? The Lord louyde hym, he schal do his wille in Babiloyne, and his arm in Caldeis.

15. ഞാന് , ഞാന് തന്നേ പ്രസ്താവിക്കുന്നു; ഞാന് അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.

15. Y, Y spak, and clepide hym; Y brouyte hym, and his weie was dressid.

16. നിങ്ങള് അടുത്തുവന്നു ഇതു കേള്പ്പിന് ; ഞാന് ആദിമുതല് രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതല് ഞാന് അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കര്ത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

16. Neiye ye to me, and here ye these thingis; at the bigynnyng Y spak not in priuete; fro tyme, bifore that thingis weren maad, Y was there, and now the Lord God and his Spirit sente me.

17. യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുശുഭകരമായി പ്രവര്ത്തിപ്പാന് നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില് നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന് തന്നേ.

17. The Lord, thin ayen biere, the hooli of Israel, seith these thingis, Y am thi Lord God, techynge thee profitable thingis, and Y gouerne thee in the weie, wher ynne thou goist.

18. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കില് കൊള്ളായിരുന്നു! എന്നാല് നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.

18. Y wolde that thou haddist perseyued my comaundementis, thi pees hadde be maad as flood, and thi riytfulnesse as the swolowis of the see;

19. നിന്റെ സന്തതി മണല്പോലെയും നിന്റെ ഗര്ഭഫലം മണല്തരിപോലെയും ആകുമായിരുന്നു. നിന്റെ പേര് എന്റെ മുമ്പില്നിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.

19. and thi seed hadde be as grauel, and the generacioun of thi wombe, as the litle stoonys therof; the name of it hadde not perischid, and hadde not be al to-brokun fro my face.

20. ബാബേലില്നിന്നു പുറപ്പെടുവിന് ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഔടിപ്പോകുവിന് ഇതു പ്രസ്താവിച്ചു കേള്പ്പിപ്പിന് ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന് ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന് .
വെളിപ്പാടു വെളിപാട് 18:4

20. Go ye out of Babiloyne, fle ye fro Caldeis; telle ye in the vois of ful out ioiying; make ye this herd, and bere ye it `til to the laste partis of erthe; seie ye, The Lord ayenbouyte his seruaunt Jacob.

21. അവന് അവരെ ശൂന്യപ്രദേശങ്ങളില്കൂടി നടത്തിയപ്പോള് അവര്ക്കും ദാഹിച്ചില്ല; അവന് അവര്ക്കുംവേണ്ടി പാറയില്നിന്നു വെള്ളം ഒഴുകുമാറാക്കി; അവന് പാറ പിളര്ന്നപ്പോള് വെള്ളം ചാടിപുറപ്പെട്ടു.

21. Thei thirstiden not in desert, whanne he ladde hem out; he brouyte forth to hem watir of a stoon, and he departide the stoon, and watris flowiden.

22. ദുഷ്ടന്മാര്ക്കും സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

22. Pees is not to wickid men, seith the Lord.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |