Joel - യോവേൽ 2 | View All

1. സീയോനില് കാഹളം ഊതുവിന് ; എന്റെ വിശുദ്ധപര്വ്വതത്തില് അയ്യംവിളിപ്പിന് ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.

1. Blow the ram's-horn in Zion, sound the alarm on my holy mountain! Let everybody in the country tremble, for the Day of Yahweh is coming, yes, it is near.

2. ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പര്വ്വതങ്ങളില് പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാല് തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.
മത്തായി 24:21

2. Day of darkness and gloom, Day of cloud and blackness. Like the dawn, across the mountains spreads a vast and mighty people, such as has never been before, such as will never be again to the remotest ages.

3. അവരുടെ മുമ്പില് തീ കത്തുന്നു; അവരുടെ പിമ്പില് ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പില് ദേശം ഏദെന് തോട്ടംപോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യില് നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.

3. In their van a fire devours, in their rear a flame consumes. The country is like a garden of Eden ahead of them and a desert waste behind them. Nothing escapes them.

4. അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവര് കുതിരച്ചേവകരെപ്പോലെ ഔടുന്നു.
വെളിപ്പാടു വെളിപാട് 9:7

4. They look like horses, like chargers they gallop on,

5. അവര് പര്വ്വതശിഖരങ്ങളില് രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനിലക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.
വെളിപ്പാടു വെളിപാട് 9:9

5. with a racket like that of chariots they spring over the mountain tops, with a crackling like a blazing fire devouring the stubble, a mighty army in battle array.

6. അവരുടെ മുമ്പില് ജാതികള് നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;

6. At the sight of them, people are appalled and every face grows pale.

7. അവര് വീരന്മാരെപ്പോലെ ഔടുന്നു; യോദ്ധാക്കളെപ്പോലെ മതില് കയറുന്നു; അവര് പാത വിട്ടുമാറാതെ താന്താന്റെ വഴിയില് നടക്കുന്നു.

7. Like fighting men they press forward, like warriors they scale the walls, each marching straight ahead, not turning from his path;

8. അവര് തമ്മില് തിക്കാതെ താന്താന്റെ പാതയില് നേരെ നടക്കുന്നു; അവര് മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയില്കൂടി ചാടുന്നു.

8. they never jostle each other, each marches straight ahead: arrows fly, they still press forward, never breaking ranks.

9. അവര് പട്ടണത്തില് ചാടിക്കടക്കുന്നു; മതിലിന്മേല് ഔടുന്നു; വീടുകളിന്മേല് കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളില്കൂടി കടക്കുന്നു.

9. They hurl themselves at the city, they leap onto the walls, swarm up the houses, getting in through the windows like thieves.

10. അവരുടെ മുമ്പില് ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള് പ്രകാശം നല്കാതിരിക്കുന്നു.
മത്തായി 24:29, മർക്കൊസ് 13:24-25, വെളിപ്പാടു വെളിപാട് 6:12-13, വെളിപ്പാടു വെളിപാട് 8:12, വെളിപ്പാടു വെളിപാട് 9:2

10. As they come on, the earth quakes, the skies tremble, sun and moon grow dark, the stars lose their brilliance.

11. യഹോവ തന്റെ സൈന്യത്തിന് മുമ്പില് മേഘനാദം കേള്പ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവന് ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന് ആര്?
വെളിപ്പാടു വെളിപാട് 6:17

11. Yahweh's voice rings out at the head of his troops! For mighty indeed is his army, strong, the enforcer of his orders, for great is the Day of Yahweh, and very terrible -- who can face it?

12. എന്നാല് ഇപ്പോഴെങ്കിലും നിങ്ങള് പൂര്ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിന് എന്നു യഹോവയുടെ അരുളപ്പാടു.

12. 'But now -- declares Yahweh- come back to me with all your heart, fasting, weeping, mourning.'

13. വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിന് ; അവന് കൃപയും കരുണയും ദീര്ഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവന് അനര്ത്ഥത്തെക്കുറിച്ചു അനുതപിക്കും.

13. Tear your hearts and not your clothes, and come back to Yahweh your God, for he is gracious and compassionate, slow to anger, rich in faithful love, and he relents about inflicting disaster.

14. നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആര്ക്കറിയാം?

14. Who knows if he will not come back, relent and leave a blessing behind him, a cereal offering and a libation to be presented to Yahweh your God?

15. സീയോനില് കാഹളം ഊതുവിന് ; ഒരു ഉപവാസം നിയമിപ്പിന് ; സഭായോഗം വിളിപ്പിന് !

15. Blow the ram's-horn in Zion! Order a fast, proclaim a solemn assembly,

16. ജനത്തെ കൂട്ടിവരുത്തുവിന് ; സഭയെ വിശുദ്ധീകരിപ്പിന് ; മൂപ്പന്മാരെ കൂട്ടിവരുത്തുവിന് ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിന് ; മണവാളന് മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.

16. call the people together, summon the community, assemble the elders, gather the children, even infants at the breast! Call the bridegroom from his bedroom and the bride from her bower!

17. യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര് പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടുയഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികള് അവരുടെ മേല് വഴുവാന് തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയില് പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.

17. Let the priests, the ministers of Yahweh, stand weeping between portico and altar, saying, 'Spare your people, Yahweh! Do not expose your heritage to the contempt, to the sarcasm of the nations! Why give the peoples cause to say, 'Where is their God?' '

18. അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.

18. Then, becoming jealous over his country, Yahweh took pity on his people.

19. യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതുഞാന് നിങ്ങള്ക്കു ധാന്യവും വീഞ്ഞും എണ്ണയും നലകും; നിങ്ങള് അതിനാല് തൃപ്തി പ്രാപിക്കും; ഞാന് ഇനി നിങ്ങളെ ജാതികളുടെ ഇടയില് നിന്ദയാക്കുകയുമില്ല.

19. Yahweh said in answer to his people, 'Now I shall send you wheat, wine and olive oil until you have enough. Never again will I expose you to the contempt of the nations.

20. വടക്കുനിന്നുള്ള ശത്രുവിനെ ഞാന് നിങ്ങളുടെ ഇടയില്നിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുന് പടയെ കിഴക്കെ കടലിലും അവന്റെ പിന് പടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവന് വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുര്ഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.

20. I shall take the northerner far away from you and drive him into an arid, desolate land, his vanguard to the eastern sea, his rearguard to the western sea. He will give off a stench, he will give off a foul stink (for what he made bold to do).'

21. ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വന് കാര്യങ്ങളെ ചെയ്തിരിക്കുന്നു.

21. Land, do not be afraid; be glad, rejoice, for Yahweh has done great things.

22. വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങള് പച്ചവെക്കുന്നു; വൃക്ഷം ഫലം കായക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നലകുന്നു.

22. Wild animals, do not be afraid; the desert pastures are green again, the trees bear fruit, vine and fig tree yield their richness.

23. സീയോന് മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയില് സന്തോഷിപ്പിന് ! അവന് തക്ക അളവായി നിങ്ങള്ക്കു മുന് മഴ തരുന്നു; അവന് മുമ്പേപ്പോലെ നിങ്ങള്ക്കു മുന് മഴയും പിന് മഴയുമായ വര്ഷം പെയ്യിച്ചുതരുന്നു.
യാക്കോബ് 5:7

23. Sons of Zion, be glad, rejoice in Yahweh your God; for he has given you autumn rain as justice demands, and he will send the rains down for you, the autumn and spring rain as of old.

24. അങ്ങനെ കളപ്പുരകള് ധാന്യംകൊണ്ടു നിറയും; ചക്കുകള് വീഞ്ഞും എണ്ണയും കൊണ്ടു കവിയും.

24. The threshing-floors will be full of grain, the vats overflow with wine and oil.

25. ഞാന് നിങ്ങളുടെ ഇടയില് അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങള്ക്കു വേണ്ടി ഞാന് നിങ്ങള്ക്കു പകരം നലകും.

25. 'I will make up to you for the years devoured by grown locust and hopper, by shearer and young locust, my great army which I sent to invade you.

26. നിങ്ങള് വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവര്ത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.

26. 'You will eat to your heart's content, and praise the name of Yahweh your God who has treated you so wonderfully. (My people will never be humiliated again!)

27. ഞാന് യിസ്രായേലിന്റെ നടുവില് ഉണ്ടു; ഞാന് നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങള് അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.

27. 'And you will know that I am among you in Israel, I, Yahweh your God, and no one else. My people will never be humiliated again!'



Shortcut Links
യോവേൽ - Joel : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |