Leviticus - ലേവ്യപുസ്തകം 18 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

3. നിങ്ങള് പാര്ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള് നടക്കരുതു; ഞാന് നിങ്ങളെ കൊണ്ടുപോകുന്ന കനാന് ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.

4. എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5. ആകയാല് എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള് പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന് അവയാല് ജീവിക്കും; ഞാന് യഹോവ ആകുന്നു.

மத்தேயு 19:17 അവന്‍ “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവന്‍ ഒരുത്തനേ ഉള്ളു. ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.

லூக்கா 10:28 അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോടുഎന്റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു

ரோமர் 7:10 ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.

ரோமர் 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.

கலாத்தியர் 3:12 ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.

6. നിങ്ങളില് ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന് തക്കവണ്ണം അവരോടു അടുക്കരുതു; ഞാന് യഹോവ ആകുന്നു.

7. നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള് നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.

1 கொரிந்தியர் 5:1 നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.

8. അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.

1 கொரிந்தியர் 5:1 നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.

9. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില് ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

10. നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

11. നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ സഹോദരിയല്ലോ.

12. അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള് അപ്പന്റെ അടുത്ത ചാര്ച്ചക്കാരത്തിയല്ലോ.

13. അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ അമ്മയുടെ അടുത്ത ചാര്ച്ചക്കാരത്തിയല്ലോ.

14. അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള് നിന്റെ ഇളയമ്മയല്ലോ.

15. നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

16. സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.

மத்தேயு 14:3-4 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നുയോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.

மாற்கு 6:18 സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന്‍ ഹെരോദാവോടു പറഞ്ഞിരുന്നു.

17. ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതുഅവര് അടുത്ത ചാര്ച്ചക്കാരല്ലോ; അതു ദുഷ്കര്മ്മം.

18. ഭാര്യ ജീവനോടിരിക്കുമ്പോള് അവളെ ദുഃഖീപ്പിപ്പാന് അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.

19. ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള് അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.

20. കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

21. നിന്റെ സന്തതിയില് ഒന്നിനെയും മോലേക്കിന്നു അര്പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന് യഹോവ ആകുന്നു.

22. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.

ரோமர் 1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.

23. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല് നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില് നില്ക്കയും അരുതു; അതു നികൃഷ്ടം.

24. ഇവയില് ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന് നിങ്ങളുടെ മുമ്പില് നിന്നു നീക്കിക്കളയുന്ന ജാതികള് ഇവയാല് ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.

25. ദേശവും അശുദ്ധമായിത്തീര്ന്നു; അതുകൊണ്ടു ഞാന് അതിന്റെ അകൃത്യം അതിന്മേല് സന്ദര്ശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്ദ്ദിച്ചുകളയുന്നു.

26. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര് ചെയ്തു, ദേശം അശുദ്ധമായി തീര്ന്നു

27. നിങ്ങള്ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള് അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്ദ്ദിച്ചുകളയാതിരിപ്പാന് നിങ്ങള് എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;

28. ഈ മ്ളേച്ഛതകളില് യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.

29. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല് അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.

30. ആകയാല് നിങ്ങള്ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില് യാതൊന്നും ചെയ്യാതെയും അവയാല് അശുദ്ധരാകാതെയും ഇരിപ്പാന് നിങ്ങള് എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |