Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1. And Jehovah spoke to Moses, saying,
2. നീ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന് .മത്തായി 5:48, 1 പത്രൊസ് 1:16
2. Speak to all the congregation of the sons of Israel and say to them, You shall be holy, for I, Jehovah your God, am holy.
3. നിങ്ങള്‍ ഔരോരുത്തന് താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
3. You shall each man revere his mother and his father, and keep My sabbaths. I am Jehovah your God.
4. വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
4. Do not turn to idols, nor make molten gods to yourselves. I am Jehovah your God.
5. യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അര്‍പ്പിക്കേണം.
5. And if you offer a sacrifice of peace offerings to Jehovah, you shall offer it of your own free will.
6. അര്‍പ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.
6. It shall be eaten the same day you offer it, and on the next day. And if anything remains until the third day, it shall be burned in the fire.
7. മൂന്നാം ദിവസം തിന്നു എന്നു വരികില്‍ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.
7. And if it is eaten at all on the third day, it is abominable. It shall not be accepted.
8. അതു തിന്നുന്നവന് കുറ്റം വഹിക്കും; യഹോവേക്കു വിശുദ്ധമായതു അവന് അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
8. And anyone that eats it shall bear his iniquity, because he has profaned the holy thing of Jehovah. And that soul shall be cut off from among his people.
9. നിങ്ങളുടെ നിലത്തിലെ വിള നിങ്ങള്‍ കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതു; നിന്റെ കൊയ്ത്തില്‍ കാലാ പെറുക്കയും അരുതു.
9. And when you reap the harvest of your land, you shall not wholly reap the corner of your field. And you shall not gather the gleaning of your harvest.
10. നിന്റെ മുന്തിരിത്തോട്ടത്തില്‍ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തില്‍ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
10. And you shall not glean your vineyard. And you shall not gather the leavings of your vineyard. You shall leave them for the poor and the stranger. I am Jehovah your God.
11. മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തന് ഭോഷകു പറയരുതു.
11. You shall not steal, nor lie, nor be deceitful to one another.
12. എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.മത്തായി 5:33
12. And you shall not swear by My name falsely; nor shall you profane the name of your God. I am Jehovah.
13. ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പില്‍ ഇടര്‍ച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ യഹോവ ആകുന്നു.മത്തായി 20:8, 1 തിമൊഥെയൊസ് 5:18, യാക്കോബ് 5:4
13. You shall not defraud your neighbor nor rob him. The wages of him who is hired shall not stay with you until the morning.
14. ന്യായവിസ്താരത്തില് അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.
14. You shall not curse the deaf, nor put a stumbling-block before the blind, but shall fear your God. I am Jehovah.
15. നിന്റെ ജനത്തിന്റെ ഇടയില്‍ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കര്‍ഷിക്കരുതു; ഞാന്‍ യഹോവ ആകുന്നു.യോഹന്നാൻ 7:24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 23:3
15. You shall do no unrighteousness in judgment. You shall not respect the person of the poor, nor honor the person of the mighty; but you shall judge your neighbor in righteousness.
16. സഹോദരനെ നിന്റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേല്‍ വരാതിരിപ്പാന്‍ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.
16. You shall not go as a slanderer among your people; you shall not stand against the blood of your neighbor. I am Jehovah.
17. നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.മത്തായി 18:15
17. You shall not hate your brother in your heart. You shall always rebuke your neighbor, and not allow sin on him.
18. നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.മത്തായി 5:43, മത്തായി 19:19, മത്തായി 22:39, മർക്കൊസ് 12:31-33, ലൂക്കോസ് 10:27, റോമർ 12:19, റോമർ 13:9, ഗലാത്യർ ഗലാത്തിയാ 5:14, യാക്കോബ് 2:8
18. You shall not avenge, nor bear any grudge against the sons of your people; but you shall love your neighbor as yourself. I am Jehovah.
19. ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന് ശയിച്ചാല്‍ അവരെ ശിക്ഷിക്കേണം. എന്നാല്‍ അവള് സ്വാതന്ത്ര്യമില്ലാത്തവളായാല്‍ അവരെ കൊല്ലരുതു;
19. You shall keep My statutes. You shall not let your cattle breed with different kinds. You shall not sow your field with two kinds of seed. And you shall not allow clothing mixed of linen and wool to come on you.
20. അവന് ചെയ്ത പാപത്തിന്നായി പുരോഹിതന് അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന് ചെയ്തപാപം അവനോടു ക്ഷമിക്കും.
20. And whoever lies with a woman with semen, and she is a slave-girl, betrothed to a husband and not at all redeemed, nor freedom given her, there shall be an inquest. They shall not be put to death, because she was not free.
21. നിങ്ങള്‍ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങള്‍ക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.
21. And he shall bring his trespass offering to Jehovah, to the door of the tabernacle of the congregation, even a ram for a trespass offering.
22. നാലാം സംവത്സരത്തില്‍ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.
22. And the priest shall make an atonement for him with the ram of the trespass offering before Jehovah for his sin which he has done. And the sin which he has done shall be forgiven him.
23. അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങള്‍ക്കു വര്‍ദ്ധിച്ചുവരും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
23. And when you shall come into the land, and shall have planted all kinds of trees for food, then you shall count the fruit of them as uncircumcised. It shall be uncircumcised three years to you. It shall not be eaten.
24. രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂര്‍ത്തം നോക്കരുതു;
24. But in the fourth year all the fruit of them shall be holy to praise Jehovah.
25. നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
25. And in the fifth year you shall eat of the fruit of it, so that it may yield to you its increase. I am Jehovah your God.
26. മരിച്ചവന്നുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുതു; മെയ്മേല്‍ പച്ചകുത്തരുതു; ഞാന്‍ യഹോവ ആകുന്നു.
26. You shall not eat anything with the blood. You shall not divine, nor conjure spirits.
27. ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.
27. You shall not round the side of your head, nor mar the edge of your beard.
28. നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.
28. You shall not make any cuttings in your flesh for the dead, nor print any marks on you. I am Jehovah.
29. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല്‍ പോകരുതു. അവരാല്‍ അശുദ്ധരായ്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
29. You shall not prostitute your daughter, to cause her to be a whore, lest the land go whoring, and the land become full of wickedness.
30. നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ ആകുന്നു.
30. You shall keep My sabbaths and revere My sanctuary. I am Jehovah.
31. പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താല്‍ അവനെ ഉപദ്രവിക്കരുതു.
31. You shall not turn to mediums, and you shall not seek to spirit-knowers to be defiled by them. I am Jehovah your God.
32. നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.1 തിമൊഥെയൊസ് 5:1
32. You shall rise up before the gray head and honor the face of the old man, and fear your God. I am Jehovah.
33. ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുതു.
33. And if a stranger lives with you in your land, you shall not oppress him.
34. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കു ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
34. The stranger that dwells with you shall be to you as one born among you, and you shall love him as yourself. For you were strangers in the land of Egypt. I am Jehovah your God.
35. നിങ്ങള്‍ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
35. You shall do no unrighteousness in judgment, in measures and weights, or in quantity.