Leviticus - ലേവ്യപുസ്തകം 8 | View All

1. യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ

1. And Jehovah spoke to Moses, saying,

2. അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാര്, കൊട്ടയില് പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും

2. Take Aaron, and his sons with him, and the garments, and the anointing oil, and the bull of the sin offering, and the two rams, and the basket of unleavened things,

3. സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.

3. and gather all the congregation together at the door of the tabernacle of the congregation.

4. യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് വന്നുകൂടി.

4. And Moses did as Jehovah had commanded him, and the congregation was gathered to the door of the tabernacle of the congregation.

5. മോശെ സഭയോടുയഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.

5. And Moses said to the congregation, This is the thing which Jehovah has commanded to be done.

6. മോശെ അഹരോനെയും പുത്രന്മാരെയും അടുക്കല് വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.

6. And Moses brought Aaron and his sons, and bathed them in water,

7. അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല് അതു മുറുക്കി.

7. and put on him the tunic, and girded him with the girdle, and clothed him with the upper robe, and put the ephod on him, and girded him with the ephod on him, and girded him with the girdle of the ephod, and bound it to him with it;

8. അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില് ഊറീമും തുമ്മീമും വെച്ചു.

8. and put the breast pocket on him, and put the Urim and the Thummim into the breast pocket,

9. അവന്റെ തലയില് മുടി വെച്ചു; മുടിയുടെ മേല് മുന് വശത്തു വിശുദ്ധകിരീടമായ പൊന് പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

9. and put the miter on his head, and on the miter, on its front, he put the golden plate, the holy crown, as Jehovah commanded Moses.

10. മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

10. And Moses took the anointing oil, and anointed the tabernacle, and all in it, and sanctified them;

11. അതില് കുറെ അവന് യാഗപീഠത്തിന്മേല് ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

11. and he sprinkled some of it on the altar seven times, and anointed the altar, and all its vessels, and the laver, and its base, to sanctify them.

12. അവന് അഹരോന്റെ തലയില് അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

12. And he poured some of the anointing oil on the head of Aaron, and anointed him, to sanctify him.

13. മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

13. And Moses brought the sons of Aaron near, and clothed them with tunics, and girded them with girdles, and bound turbans on them, as Jehovah had commanded Moses.

14. അവന് പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില് അഹരോനും പുത്രന്മാരും കൈ വെച്ചു.

14. And he brought the bull of the sin offering, and Aaron and his sons laid their hands on the head of the bull of the sin offering;

15. അവന് അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരല്കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളില് ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;
എബ്രായർ 9:21

15. and one slaughtered it; and Moses took the blood and put it on the horns of the altar all around with his finger, and cleansed the altar; and he poured out the blood at the base of the altar, and sanctified it, to make atonement on it.

16. കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേല് ദഹിപ്പിച്ചു.

16. And he took all the fat on the inward parts, and the lobe above the liver, and the two kidneys, and their fat, and Moses burned it as incense on the altar.

17. എന്നാല് കാളയെയും അതിന്റെ തോല്, മാംസം, ചാണകം എന്നിവയെയും അവന് പാളയത്തിന്നു പുറത്തു തീയില് ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

17. And the bull, and its skin, and its flesh, and its dung, he burned with fire, at the outside of the camp, as Jehovah had commanded Moses.

18. അവന് ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില് കൈ വെച്ചു.

18. And he brought the ram of the burnt offering, and Aaron and his sons laid their hands on the head of the ram;

19. അവന് അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിച്ചു.
എബ്രായർ 9:21

19. and one killed it, and Moses sprinkled the blood on the altar all around;

20. ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.

20. and he cut the ram into its pieces, and Moses burned it as incense with the head, and the pieces, and the fat.

21. അവന് അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല് ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

21. And he washed the inward parts and the legs with water, and Moses burned it as incense with the whole ram on the altar; it is a burnt offering, for a soothing fragrance; it is a fire offering to Jehovah, as Jehovah had commanded Moses.

22. അവന് കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില് കൈവെച്ചു.

22. And he brought the second ram, a ram of the consecrations, and Aaron and his sons lay their hands on the head of the ram.

23. അവന് അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.

23. And one killed it, and Moses took some of its blood and put it on the tip of the right ear of Aaron, and on the thumb of his right hand, and on the big toe of his right foot.

24. അവന് അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേല് ചുറ്റും തളിച്ചു.

24. And he brought Aaron's sons, and Moses put some of the blood on the tip of their right ear, and on the thumb of their right hand, and on the big toe of their right foot. And Moses sprinkled the blood on the altar all around,

25. മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന് എടുത്തു,

25. and took the fat, and the fat tail, and all the fat on the inward parts, and the lobe above the liver, and the two kidneys, and their fat, and the right leg.

26. യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയില് നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.

26. And out of the basket of unleavened bread which was before Jehovah, he took one unleavened cake, and one cake of oiled bread, and one wafer, and put them on the fat, and on the right leg;

27. അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.

27. and placed the whole on the hands of Aaron, and on the hands of his sons, and waved them, a wave offering before Jehovah.

28. പിന്നെ മോശെ അവയെ അവരുടെ കയ്യില്നിന്നു എടുത്തു യാഗപീഠത്തിന്മേല് യാഗത്തിന് മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവേക്കുള്ള ദഹനയാഗം തന്നേ.

28. And Moses took them off their hands and burned them with incense on the altar, on the burnt offering; they are consecrations for a soothing fragrance; it is a fire offering to Jehovah.

29. മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില് നീരാജനാര്പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില് മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

29. And Moses took the breast and waved it, a wave offering before Jehovah, of the ram of the consecrations. It was Moses' portion, as Jehovah had commanded Moses.

30. മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.

30. And Moses took some of the anointing oil, and some of the blood on the altar, and sprinkled on Aaron, on his garments, and on his sons, and on his sons' garments with him. And he sanctified Aaron, his garments, and his sons, and the garments of his sons with him.

31. അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്മാംസം നിങ്ങള് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില് ഇരിക്കുന്ന അപ്പവും തിന്നുവിന് .

31. And Moses said to Aaron and to his sons, Boil the flesh at the door of the tabernacle of the congregation, and you shall eat it there, and the bread in the basket of the consecrations, as I have commanded, saying, Aaron and his sons shall eat it.

32. മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള് തീയില് ഇട്ടു ചുട്ടുകളയേണം.

32. And the rest of the flesh and of the bread you shall burn with fire;

33. നിങ്ങളുടെ കരപൂരണദിവസങ്ങള് തികയുവോളം നിങ്ങള് ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില് വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന് നിങ്ങള്ക്കു കരപൂരണം ചെയ്യും.

33. and you shall not go out of the door of the tabernacle of the congregation for seven days, until the days of your consecration are fulfilled. For He shall consecrate you seven days;

34. നിങ്ങള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന് ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.

34. as He has done on this day, Jehovah has commanded you to do, to make atonement for you.

35. ആകയാല് നിങ്ങള് മരിക്കാതിരിപ്പാന് ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് പാര്ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

35. And you shall remain at the door of the tabernacle of the congregation day and night for seven days, and you shall keep the charge of Jehovah and shall not die; for so I have been commanded.

36. യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.

36. And Aaron and his sons did all the things which Jehovah had commanded by the hand of Moses.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |