Zechariah - സെഖർയ്യാവു 1 | View All

1. ദാര്യ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തില് ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്
മത്തായി 23:25

1. In the eighth month of the second year in the reign of Darius, GOD's Message came to the prophet Zechariah son of Berechiah, son of Iddo:

2. യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.

2. 'GOD was very angry with your ancestors.

3. ആകയാല് നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎങ്കലേക്കു തിരിവിന് എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല് ഞാന് നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യാക്കോബ് 4:8

3. So give to the people this Message from GOD-of-the-Angel-Armies: 'Come back to me and I'll come back to you.

4. നിങ്ങള് നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ദുര്മ്മാര്ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന് എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര് അവരോടു പ്രസംഗിച്ചിട്ടും അവര് കേള്ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

4. Don't be like your parents. The old-time prophets called out to them, 'A Message from GOD-of-the-Angel-Armies: Leave your evil life. Quit your evil practices.' But they ignored everything I said to them, stubbornly refused to listen.'

5. നിങ്ങളുടെ പിതാക്കന്മാര് എവിടെ? പ്രവാചകന്മാര് സദാകാലം ജീവിച്ചിരിക്കുമോ?

5. 'And where are your ancestors now? Dead and buried. And the prophets who preached to them? Also dead and buried. But the Message that my servants the prophets spoke, that isn't dead and buried.

6. എന്നാല് ഞാന് എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്ന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്ക്കും പ്രവൃത്തികള്ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്വാന് നിരൂപിച്ചതുപോലെ തന്നേ അവന് ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവര് മനംതിരിഞ്ഞു പറഞ്ഞില്ലയോ?
വെളിപ്പാടു വെളിപാട് 10:7, വെളിപ്പാടു വെളിപാട് 11:18

6. That Message did its work on your ancestors, did it not? It woke them up and they came back, saying, 'He did what he said he would do, sure enough. We didn't get by with a thing.''

7. ദാര്യ്യാവേശിന്റെ രണ്ടാം ആണ്ടില് ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്

7. On the twenty-fourth day of the eleventh month in the second year of the reign of Darius, the Message of GOD was given to the prophet Zechariah son of Berechiah, son of Iddo:

8. ഞാന് രാത്രിയില് ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന് ചോലയിലെ കൊഴുന്തുകളുടെ ഇടയില് നിന്നു; അവന്റെ പിമ്പില് ചുവപ്പും കുരാല്നിറവും വെണ്മയും ഉള്ള കുതിരകള് ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 6:2-4-5, വെളിപ്പാടു വെളിപാട് 19:11

8. One night I looked out and saw a man astride a red horse. He was in the shadows in a grove of birches. Behind him were more horses--a red, a chestnut, and a white.

9. യജമാനനേ, ഇവര് ആരാകുന്നു എന്നു ഞാന് ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതന് ഇവര് ആരെന്നു ഞാന് നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.

9. I said, 'Sir, what are these horses doing here? What's the meaning of this?' The Angel-Messenger said, 'Let me show you.'

10. എന്നാല് കൊഴുന്തുകളുടെ ഇടയില് നിലക്കുന്ന പുരുഷന് ഇവര് ഭൂമിയില് ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവര് തന്നേ എന്നു ഉത്തരം പറഞ്ഞു.

10. Then the rider in the birch grove spoke up, 'These are the riders that GOD sent to check things out on earth.'

11. അവര് കൊഴുന്തുകളുടെ ഇടയില് നിലക്കുന്ന യഹോവയുടെ ദൂതനോടുഞങ്ങള് ഭൂമിയില് ഊടാടി സഞ്ചരിച്ചു, സര്വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.

11. They reported their findings to the Angel of GOD in the birch grove: 'We have looked over the whole earth and all is well. Everything's under control.'

12. എന്നാറെ യഹോവയുടെ ദൂതന് സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
വെളിപ്പാടു വെളിപാട് 6:10

12. The Angel of GOD reported back, 'O GOD-of-the-Angel-Armies, how long are you going to stay angry with Jerusalem and the cities of Judah? When are you going to let up? Isn't seventy years long enough?'

13. അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.

13. GOD reassured the Angel-Messenger--good words, comforting words--

14. എന്നോടു സംസാരിക്കുന്ന ദൂതന് എന്നോടു പറഞ്ഞതുനീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.

14. who then addressed me: 'Tell them this. Tell them that GOD-of-the-Angel-Armies has spoken. This is GOD's Message: 'I care deeply for Jerusalem and Zion. I feel very possessive of them.

15. ഞാന് അല്പം മാത്രം കോപിച്ചിരിക്കെ അവര് അനര്ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന് അത്യന്തം കോപിക്കുന്നു.

15. But I'm thoroughly angry with the godless nations that act as if they own the whole world. I was only moderately angry earlier, but now they've gone too far. I'm going into action.

16. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതില് പണിയും; യെരൂശലേമിന്മേല് അളവുനൂല് പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

16. ''I've come back to Jerusalem, but with compassion this time.' This is GOD speaking. 'I'll see to it that my Temple is rebuilt.' A Decree of GOD-of-the-Angel-Armies! 'The rebuilding operation is already staked out.'

17. നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ പട്ടണങ്ങള് ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.

17. Say it again--a Decree of GOD-of-the-Angel-Armies: 'My cities will prosper again, GOD will comfort Zion again, Jerusalem will be back in my favor again.''



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |