Numbers - സംഖ്യാപുസ്തകം 6 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. Then the LORD said to Moses, 'Give the following instructions to the people of Israel.

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവേക്കു തന്നെത്താന് സമര്പ്പിക്കേണ്ടതിന്നു നാസീര്വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്

2. 'If any of the people, either men or women, take the special vow of a Nazirite, setting themselves apart to the LORD in a special way,

3. വീഞ്ഞും മദ്യവും വര്ജ്ജിച്ചിരിക്കേണംവീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
ലൂക്കോസ് 1:15

3. they must give up wine and other alcoholic drinks. They must not use vinegar made from wine or from other alcoholic drinks, they must not drink fresh grape juice, and they must not eat grapes or raisins.

4. തന്റെ നാസീര്വ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവന് തിന്നരുതു.

4. As long as they are bound by their Nazirite vow, they are not allowed to eat or drink anything that comes from a grapevine-- not even the grape seeds or skins.

5. നാസീര്വ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയില് തൊടരുതു; യഹോവേക്കു തന്നെത്താന് സമര്പ്പിച്ചിരിക്കുന്ന കാലം തികയുവോളം അവന് വിശുദ്ധനായിരിക്കേണംതലമുടി വളര്ത്തേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:23-24-2

5. 'They must never cut their hair throughout the time of their vow, for they are holy and set apart to the LORD. Until the time of their vow has been fulfilled, they must let their hair grow long.

6. അവന് യഹോവേക്കു തന്നെത്താന് സമര്പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കല് ചെല്ലരുതു;

6. And they must not go near a dead body during the entire period of their vow to the LORD.

7. അപ്പന് , അമ്മ, സഹോദരന് , സഹോദരി എന്നിവരില് ആരെങ്കിലും മരിക്കുമ്പോള് അവരാല് അവന് തന്നെത്താന് അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീര്വ്രതം അവന്റെ തലയില് ഇരിക്കുന്നു;

7. Even if the dead person is their own father, mother, brother, or sister, they must not defile themselves, for the hair on their head is the symbol of their separation to God.

8. നാസീര്വ്രതകാലത്തു ഒക്കെയും അവന് യഹോവേക്കു വിശുദ്ധന് ആകുന്നു.

8. This requirement applies as long as they are set apart to the LORD.

9. അവന്റെ അടുക്കല്വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീര്വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താല് അവന് തന്റെ ശുദ്ധീകരണദിവസത്തില് തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവന് ക്ഷൌരം ചെയ്യേണം.

9. 'If someone falls dead beside them, the hair they have dedicated will be defiled. They must wait for seven days and then shave their heads. Then they will be cleansed from their defilement.

10. എട്ടാം ദിവസം അവന് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ പുരോഹിതന്റെ അടുക്കല് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരേണം.

10. On the eighth day they must bring two turtledoves or two young pigeons to the priest at the entrance of the Tabernacle.

11. പുരോഹിതന് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്പ്പിച്ചു ശവത്താല് അവന് പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.

11. The priest will offer one of the birds for a sin offering and the other for a burnt offering. In this way, he will purify them from the guilt they incurred through contact with the dead body. Then they must reaffirm their commitment and let their hair begin to grow again.

12. അവന് വീണ്ടും തന്റെ നാസീര് വ്രതത്തിന്റെ കാലം യഹോവേക്കു വേര്തിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന് കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീര്വ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.

12. The days of their vow that were completed before their defilement no longer count. They must rededicate themselves to the LORD as a Nazirite for the full term of their vow, and each must bring a one-year-old male lamb for a guilt offering.

13. വ്രതസ്ഥന്റെ പ്രമാണം ആവിതുഅവന്റെ നാസീര്വ്രതത്തിന്റെ കാലം തികയുമ്പോള് അവനെ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:23-24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:26

13. 'This is the ritual law for Nazirites. At the conclusion of their time of separation as Nazirites, they must each go to the entrance of the Tabernacle

14. അവന് യഹോവേക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന് കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന് കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന് ,

14. and offer their sacrifices to the LORD: a one-year-old male lamb without defect for a burnt offering, a one-year-old female lamb without defect for a sin offering, a ram without defect for a peace offering,

15. ഒരു കൊട്ടയില്, എണ്ണചേര്ത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്പ്പിക്കേണം.

15. a basket of bread made without yeast-- cakes of choice flour mixed with olive oil and wafers spread with olive oil-- along with their prescribed grain offerings and liquid offerings.

16. പുരോഹിതന് അവയെ യഹോവയുടെ സന്നിധിയില് കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അര്പ്പിക്കേണം.

16. The priest will present these offerings before the LORD: first the sin offering and the burnt offering;

17. അവന് ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവേക്കു സമാധാന യാഗമായി അര്പ്പിക്കേണം; പുരോഹിതന് അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്പ്പിക്കേണം.

17. then the ram for a peace offering, along with the basket of bread made without yeast. The priest must also present the prescribed grain offering and liquid offering to the LORD.

18. പിന്നെ വ്രതസ്ഥന് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്വെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന് കീഴുള്ള തീയില് ഇടേണം;
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 18:18

18. 'Then the Nazirites will shave their heads at the entrance of the Tabernacle. They will take the hair that had been dedicated and place it on the fire beneath the peace-offering sacrifice.

19. വ്രതസ്ഥന് തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതന് ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയില്നിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയില് വെക്കേണം.

19. After the Nazirite's head has been shaved, the priest will take for each of them the boiled shoulder of the ram, and he will take from the basket a cake and a wafer made without yeast. He will put them all into the Nazirite's hands.

20. പുരോഹിതന് അവയെ യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.

20. Then the priest will lift them up as a special offering before the LORD. These are holy portions for the priest, along with the breast of the special offering and the thigh of the sacred offering that are lifted up before the LORD. After this ceremony the Nazirites may again drink wine.

21. നാസീര്വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവന് തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീര്വ്രതം ഹേതുവായി യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവന് ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീര്വ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവന് ചെയ്യേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:23-24

21. 'This is the ritual law of the Nazirites, who vow to bring these offerings to the LORD. They may also bring additional offerings if they can afford it. And they must be careful to do whatever they vowed when they set themselves apart as Nazirites.'

22. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

22. Then the LORD said to Moses,

23. നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതുനിങ്ങള് യിസ്രായേല് മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാല്

23. 'Tell Aaron and his sons to bless the people of Israel with this special blessing:

24. യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;

24. 'May the LORD bless you and protect you.

25. യഹോവ തിരുമുഖം നിന്റെ മേല് പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;
റോമർ 1:7

25. May the LORD smile on you and be gracious to you.

26. യഹോവ തിരുമുഖം നിന്റെ മേല് ഉയര്ത്തി നിനക്കു സമാധാനം നലകുമാറാകട്ടെ.

26. May the LORD show you his favor and give you his peace.'

27. ഇങ്ങനെ അവര് യിസ്രായേല്മക്കളുടെ മേല് എന്റെ നാമം വെക്കേണം; ഞാന് അവരെ അനുഗ്രഹിക്കും.

27. Whenever Aaron and his sons bless the people of Israel in my name, I myself will bless them.'



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |