Matthew - മത്തായി 11 | View All

1. യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീര്ന്നശേഷം അതതു പട്ടണങ്ങളില് ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.

1. And it came to passe, wha Iesus had made an ende of comaundinge his twolue disciples, he departed thence. to teach and to preach in their cities.

2. യോഹന്നാന് കാരാഗൃഹത്തില്വെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു;

2. Whan Ihon beinge in preson herde of the workes of Christ, he sent two of his disciples,

3. വരുവാനുള്ളവന് നീയോ, ഞങ്ങള് മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര് മുഖാന്തരം അവനോടു ചോദിച്ചു.
മലാഖി 3:1

3. and sayde vnto him: Art thou he yt shal come, or shal we loke for another?

4. യേശു അവരോടു“കുരുടര് കാണുന്നു; മുടന്തര് നടക്കുന്നു; കുഷ്ഠരോഗികള് ശുദ്ധരായിത്തീരുന്നു; ചെകിടര് കേള്ക്കുന്നു; മരിച്ചവര് ഉയിര്ക്കുംന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു

4. Iesus answered and sayde vnto the: Go youre waye and tell Ihon agayne, what ye se and heare.

5. എന്നിങ്ങനെ നിങ്ങള് കേള്ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന് .
യെശയ്യാ 29:18, യെശയ്യാ 35:5-6, യെശയ്യാ 42:18, യെശയ്യാ 61:1

5. The blynde se, and the lame go: the lepers are clensed, and ye deaf heare: the deed aryse ageyne, and the gospell is preached to the poore:

6. എന്നാല് എങ്കല് ഇടറിപ്പോകാത്തവന് എല്ലാം ഭാഗ്യവാന് ” എന്നുത്തരം പറഞ്ഞു.

6. and blessed is he, that is not offended at me.

7. അവര് പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു“നിങ്ങള് എന്തു കാണ്മാന് മരുഭൂമിയിലേക്കു പോയി? കാറ്റിനാല് ഉലയുന്ന ഔടയോ?

7. Whan they wente their waye, Iesus beganne to speake vnto the people, concernynge Ihon: What are ye gone out for to se in the wyldernes? Wolde ye se a rede shaken with the wynde?

8. അല്ല, എന്തുകാണ്മാന് പോയി? മാര്ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്ദ്ദവ വസ്ത്രം ധരിക്കുന്നവര് രാജഗൃഹങ്ങളിലല്ലോ.

8. Or what are ye gone out for to se? Wolde ye se a man clothed in soft rayment? Beholde, they that weare soft clothinge, are in kinges houses,

9. അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാന് നിങ്ങളോടു പറയുന്നു.

9. But what are ye gone out for to se? A prophet? Yee I saye vnto you, and more the a prophet.

10. “ഞാന് എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവന് നിന്റെ മുമ്പില് നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവന് അവന് തന്നേ.
പുറപ്പാടു് 23:20, മലാഖി 3:1

10. For this is he, of who it is written: Beholde, I sende my messauger before thy face, which shal prepare thy waye before the.

11. സത്രീകളില് നിന്നു ജനിച്ചവരില് യോഹന്നാന് സ്നാപകനെക്കാള് വലിയവന് ആരും എഴുന്നേറ്റിട്ടില്ല; സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും ചെറിയവനോ അവനിലും വലിയവന് എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11. Verely I saye vnto you: Amonge ye children of wemen arose there not a greater then Ihon the baptist. Not withstondinge he that is lesse in the kyngdome of Heauen, is greater then he.

12. യോഹന്നാന് സ്നാപകന്റെ നാളുകള് മുതല് ഇന്നേവരെ സ്വര്ഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികള് അതിനെ പിടിച്ചടക്കുന്നു.

12. From the tyme of Ihon baptist hither to, ye kyngdome of heauen suffreth violence, and the violent plucke it vnto them.

13. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന് വരെ പ്രവചിച്ചു.

13. For all the prophetes and the lawe prophecied vnto Ihon.

14. നിങ്ങള്ക്കു പരിഗ്രഹിപ്പാന് മനസ്സുണ്ടെങ്കില് വരുവാനുള്ള ഏലിയാവു അവന് തന്നേ.
മലാഖി 4:5

14. Also yf ye wil receaue it, this is Helias, which shulde come.

15. കേള്പ്പാന് ചെവിയുള്ളവര് കേള്ക്കട്ടെ.

15. Who so hath eares to heare, let hi heare.

16. എന്നാല് ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളില് ഇരുന്നു ചങ്ങാതികളോടു

16. But where vnto shal I licke this generacion? It is like vnto childre which syt in the market, and call vnto their felowes,

17. ഞങ്ങള് നിങ്ങള്ക്കായി കുഴലൂതി, നിങ്ങള് നൃത്തംചെയ്തില്ല; ഞങ്ങള് വിലാപം പാടി, നിങ്ങള് മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.

17. & saye: we haue pyped vnto you, and ye wolde not daunse: We haue morned vnto you, & ye wolde not wepe.

18. യോഹന്നാന് തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര് പറയുന്നു.

18. For Ihon came nether eatinge nor drynkinge, & they saye: he hath the deuyll.

19. മുനഷ്യപുത്രന് തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന് ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന് എന്നു അവര് പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാല് നീതീകരിക്കപ്പെട്ടിരിക്കുന്നു.”

19. The sonne of man came eatinge and drynkinge, & they saye: lo what a glutton and wyne bebber this ma is, and a companyon of publicans & synners? And wissdome is iustified of hir children.

20. പിന്നെ അവന് തന്റെ വീര്യപ്രവൃത്തികള് മിക്കതും നടന്ന പട്ടണങ്ങള് മാനസാന്തരപ്പെടായ്കയാല് അവയെ ശാസിച്ചുതുടങ്ങി

20. Then beganne he to vpbrade the cities, in the which most of his miracles were done, because they amended not.

21. “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില് നടന്ന വീര്യപ്രവൃത്തികള് സോരിലും സീദോനിലും നടന്നിരുന്നു എങ്കില് അവര് പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
Ester 4 1, യെശയ്യാ 23:1-8, യോവേൽ 3:4-8, ആമോസ് 1:9-10, യോനാ 3:6, സെഖർയ്യാവു 9:2-4

21. Wo vnto the Chorasin, Wo vnto the Bethsaida: for yf the miracles which haue bene shewed amoge you, had bene done in Tyre and Sidon, they had repented longe agoo in sack cloth and asshes.

22. എന്നാല് ന്യായവിധിദിവസത്തില് നിങ്ങളെക്കാള് സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.
യെശയ്യാ 23:1-8, ആമോസ് 1:9-10, സെഖർയ്യാവു 9:2-4

22. Neuertheles I saye vnto you: It shalbe easyer for Tyre and Sidon in the daye of iudgment, then for you.

23. നീയോ കഫര്ന്നഹൂമേ, സ്വര്ഗ്ഗത്തോളം ഉയര്ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില് നടന്ന വീര്യപ്രവൃത്തികള് സൊദോമില് നടന്നിരുന്നു എങ്കില് അതു ഇന്നുവരെ നിലക്കുമായിരുന്നു.
ഉല്പത്തി 19:24-28, യെശയ്യാ 14:13, യെശയ്യാ 14:15

23. And thou Capernaum which art lift vp vnto heauen, shalt be brought downe vnto hel. For yf the miracles which haue bene done in the, had bene shewed in Sodom, they had remained vnto this daye.

24. എന്നാല് ന്യായവിധിദിവസത്തില് നിന്നെക്കാള് സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

24. Neuertheles I saye vnto you: It shalbe easyer for the londe of Sodome in the daye of iudgment, the for the.

25. ആ സമയത്തു തന്നേ യേശു പറഞ്ഞതുപിതാവേ, സ്വര്ഗ്ഗത്തിന്നും ഭൂമിക്കും കര്ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്ക്കും വിവേകികള്ക്കും മറെച്ചു ശിശുക്കള്ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന് നിന്നെ വാഴ്ത്തുന്നു.

25. At ye same tyme Iesus answered, and sayde: I prayse the (O father and LORDE of heauen and earth) that thou hast hid these thinges from the wyse and prudent, and opened the vnto babes.

26. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.

26. Euen so father, for so it pleased the.

27. എന്റെ പിതാവു സകലവും എങ്കല് ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന് വെളിപ്പെടുത്തിക്കൊടുപ്പാന് ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 30:4

27. All thinges are geuen ouer vnto me of my father: and no ma knoweth the sonne, but the father: nether knoweth eny man the father, saue the sonne, and he to whom the sonne wil open it.

28. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല് വരുവിന് ; ഞാന് നിങ്ങളെ ആശ്വസിപ്പിക്കും.
യിരേമ്യാവു 31:25

28. Come vnto me all ye that laboure and are laden, and I wil ease you.

29. ഞാന് സൌമ്യതയും താഴ്മയും ഉള്ളവന് ആകയാല് എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന് ; എന്നാല് നിങ്ങളുടെ ആത്മാക്കള്ക്കു ആശ്വാസം കണ്ടത്തും.
യിരേമ്യാവു 6:16

29. Take my yock vpon you, and lerne of me, for I am meke and lowlye of hert, & ye shal fynde rest vnto youre soules:

30. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”

30. for my yock is easy, and my burden is light.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |