22. എന്നാല് ന്യായവിധിദിവസത്തില് നിങ്ങളെക്കാള് സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.ஏசாயா 23:1-8 സോരിനെക്കുറിച്ചുള്ള പ്രവാചകംതര്‍ശീശ് കപ്പലുകളേ, മുറയിടുവിന്‍ ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവര്‍ക്കും അറിവു കിട്ടിയിരിക്കുന്നു.സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിന്‍ ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവര്‍ത്തകന്മാര്‍ നിന്നെ പരിപൂര്‍ണ്ണയാക്കിയല്ലോ.വലിയ വെള്ളത്തിന്മേല്‍ സീഹോര്‍പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‍വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.സീദോനേ, ലജ്ജിച്ചുകൊള്‍ക; എനിക്കു നോവു കിട്ടീട്ടില്ല, ഞാന്‍ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളര്‍ത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുര്‍ഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.സോരിന്റെ വര്‍ത്തമാനം മിസ്രയീമില്‍ എത്തുമ്പോള്‍ അവര്‍ ആ വര്‍ത്തമാനത്താല്‍ ഏറ്റവും വ്യസനിക്കും.തര്‍ശീശിലേക്കു കടന്നുചെല്ലുവിന്‍ ; സമുദ്രതീരനിവാസികളേ, മുറയിടുവിന്‍ .പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല്‍ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാന്‍ വഹിച്ചു കൊണ്ടുപോകും.കിരീടം നലകുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്‍ണ്ണയിച്ചതാര്‍?
ஆமோஸ் 1:9-10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഔര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.ഞാന്‍ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
சகரியா 9:2-4 അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.സോര്‍ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.എന്നാല്‍ കര്‍ത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലില്‍ ഇട്ടുകളയും; അവള്‍ തീക്കു ഇരയായ്തീരുകയും ചെയ്യും.