Matthew - മത്തായി 26 | View All

1. ഈ വചനങ്ങള് ഒക്കെയും പറഞ്ഞു തീര്ന്നശേഷം യേശു ശിഷ്യന്മാരോടു

2. “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള് അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന് ഏല്പിക്കും” എന്നു പറഞ്ഞു.

யாத்திராகமம் 12:1-27 യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാല്‍ഈ മാസം നിങ്ങള്‍ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കേണം.നിങ്ങള്‍ യിസ്രായേലിന്റെ സര്‍വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്‍ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന്‍ കുട്ടി വീതം ഔരോരുത്തന്‍ ഔരോ ആട്ടിന്‍ കുട്ടിയെ എടുക്കേണം.ആട്ടിന്‍ കുട്ടിയെ തിന്നുവാന്‍ വീട്ടിലുള്ളവര്‍ പോരായെങ്കില്‍ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയല്‍ക്കാരനും കൂടി അതിനെ എടുക്കേണം ഔരോരുത്തന്‍ തിന്നുന്നതിന്നു ഒത്തവണ്ണം കണകൂനോക്കി നിങ്ങള്‍ ആട്ടിന്‍ കുട്ടിയെ എടുക്കേണം.ആട്ടിന്‍ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.അതിന്റെ രക്തം കുറെ എടുത്തു തങ്ങള്‍ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.അന്നു രാത്രി അവര്‍ തീയില്‍ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.തലയും കാലും അന്തര്‍ഭാഗങ്ങളുമായി തീയില്‍ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തില്‍ പുഴുങ്ങിയതായിട്ടോ തിന്നരുതു.പിറ്റെന്നാള്‍ കാലത്തേക്കു അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള്‍ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം.അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില്‍ വടി പിടിച്ചുംകൊണ്ടു നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നുനിങ്ങള്‍ പാര്‍ക്കുംന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല.ഈ ദിവസം നിങ്ങള്‍ക്കു ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്‍നിന്നു നീക്കേണം; ഒന്നാം ദിവസംമുതല്‍ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല്‍ അവനെ യിസ്രായേലില്‍നിന്നു ഛേദിച്ചുകളയേണം.ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ നിങ്ങള്‍ ആചരിക്കേണം; ഈ ദിവസത്തില്‍ തന്നേയാകുന്നു ഞാന്‍ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ ആചരിക്കേണം.ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതല്‍ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം.ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാല്‍ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേല്‍സഭയില്‍ നിന്നു ഛേദിച്ചുകളയേണം.പുളിച്ചതു യാതൊന്നും നിങ്ങള്‍ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.അനന്തരം മോശെ യിസ്രായേല്‍മൂപ്പനാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതുനിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കു ഒത്തവണ്ണം ഔരോ ആട്ടിന്‍ കുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിന്‍ .ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തില്‍ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാള്‍ വെളുക്കുംവരെ നിങ്ങളില്‍ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല.ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങള്‍ക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം നിങ്ങള്‍ ഈ കര്‍മ്മം ആചരിക്കേണം.ഈ കര്‍മ്മം എന്തെന്നു നിങ്ങളുടെ മക്കള്‍ നിങ്ങളോടു ചോദിക്കുമ്പോള്‍മിസ്രയീമ്യരെ ദണ്ഡിപ്പിക്കയില്‍ മിസ്രയീമിലിരുന്ന യിസ്രായേല്‍മക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങള്‍ പറയേണം. അപ്പോള്‍ ജനം കുമ്പിട്ടു നമസ്കരിച്ചു.

3. അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില് വന്നു കൂടി.

4. യേശുവിനെ ഉപായത്താല് പിടിച്ചു കൊല്ലുവാന് ആലോചിച്ചു;

5. എങ്കിലും ജനത്തില് കലഹമുണ്ടാകാതിരിപ്പാന് പെരുനാളില് അരുതു എന്നു പറഞ്ഞു.

6. യേശു ബേഥാന്യയില് കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടില് ഇരിക്കുമ്പോള്

7. ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവന് പന്തിയില് ഇരിക്കുമ്പോള് അതു അവന്റെ തലയില് ഒഴിച്ചു.

8. ശിഷ്യന്മാര് അതു കണ്ടിട്ടു മുഷിഞ്ഞുഈ വെറും ചെലവു എന്തിന്നു?

9. ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്ക്കും കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.

10. യേശു അതു അറിഞ്ഞു അവരോടു“സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള് എങ്കല് നല്ല പ്രവൃത്തിയല്ലോ ചെയ്തതു.

11. ദരിദ്രര് നിങ്ങള്ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാന് നിങ്ങള്ക്കു എല്ലായ്പേഴും ഇല്ലതാനും.

உபாகமம் 15:11 ദരിദ്രന്‍ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.

12. അവള് ഈ തൈലം എന്റെ ദേഹത്തിന്മേല് ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു.

13. ലോകത്തില് എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള് ചെയ്തതും അവളുടെ ഔര്മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

14. അന്നു പന്തിരുവരില് ഒരുത്തനായ യൂദാ ഈസ്കര്യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല് ചെന്നു

15. നിങ്ങള് എന്തു തരും? ഞാന് അവനെ കാണിച്ചുതരാം എന്നു പറഞ്ഞുഅവര് അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.

யாத்திராகமம் 21:32 കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല്‍ അവന്‍ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല്‍ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.

சகரியா 11:12 ഞാന്‍ അവരോടുനിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരുവിന്‍ ; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.

16. അന്നു മുതല് അവനെ കാണിച്ചുകൊടുപ്പാന് അവന് തക്കം അന്വേഷിച്ചു പോന്നു.

17. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില് ശിഷ്യന്മാര് യേശുവിന്റെ അടുക്കല് വന്നുനീ പെസഹ കഴിപ്പാന് ഞങ്ങള് ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.

யாத்திராகமம் 12:14-20 ഈ ദിവസം നിങ്ങള്‍ക്കു ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്‍നിന്നു നീക്കേണം; ഒന്നാം ദിവസംമുതല്‍ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല്‍ അവനെ യിസ്രായേലില്‍നിന്നു ഛേദിച്ചുകളയേണം.ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ നിങ്ങള്‍ ആചരിക്കേണം; ഈ ദിവസത്തില്‍ തന്നേയാകുന്നു ഞാന്‍ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ ആചരിക്കേണം.ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതല്‍ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം.ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാല്‍ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേല്‍സഭയില്‍ നിന്നു ഛേദിച്ചുകളയേണം.പുളിച്ചതു യാതൊന്നും നിങ്ങള്‍ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

18. അതിന്നു അവന് പറഞ്ഞതു“നിങ്ങള് നഗരത്തില് ഇന്നവന്റെ അടുക്കല് ചെന്നുഎന്റെ സമയം അടുത്തിരിക്കുന്നു; ഞാന് എന്റെ ശിഷ്യരുമായി നിന്റെ അടുക്കല് പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്.”

19. ശിഷ്യന്മാര് യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.

20. സന്ധ്യയായപ്പോള് അവന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില് ഇരുന്നു.

21. അവര് ഭക്ഷിക്കുമ്പോള് അവന്“നിങ്ങളില് ഒരുവന് എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

22. അപ്പോള് അവര് അത്യന്തം ദുഃഖിച്ചുഞാനോ, ഞാനോ, കര്ത്താവേ, എന്നു ഔരോരുത്തന് പറഞ്ഞുതുടങ്ങി.

23. അവന് ഉത്തരം പറഞ്ഞതു“എന്നോടുകൂടെ കൈ താലത്തില് മുക്കുന്നവന് തന്നേ എന്നെ കാണിച്ചുകൊടുക്കും.

சங்கீதம் 41:9 ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു.

24. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന് പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന് ജനിക്കാതിരുന്നു എങ്കില് അവന്നു കൊള്ളായിരുന്നു.”

சங்கீதம் 22:7-8 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.

சங்கீதம் 22:16-18 നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.

ஏசாயா 53:9 അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു; അവന്റെ മരണത്തില്‍ അവന്‍ സന്‍ പന്നന്മാരോടു കൂടെ ആയിരുന്നു

25. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു“നീ തന്നേ” എന്നു അവന് പറഞ്ഞു.

26. അവര് ഭക്ഷിക്കുമ്പോള് യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്ക്കും കൊടുത്തു“വാങ്ങി ഭക്ഷിപ്പിന്; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

27. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്ക്കും കൊടുത്തു“എല്ലാവരും ഇതില് നിന്നു കുടിപ്പിന്.

28. ഇതു അനേകര്ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തില് നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്വരെ ഞാന് മുന്തിരിവള്ളിയുടെ ഈ അനുഭവത്തില് നിന്നു ഇനി കുടിക്കയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

யாத்திராகமம் 24:8 അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേല്‍ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

எரேமியா 31:31 അവര്‍ ഈ നഗരത്തെ പാണിത നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ അതിനെ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയത്തക്കവണ്ണം അതു എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.

சகரியா 9:11 നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും.

29. പിന്നെ അവര് സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.

30. യേശു അവരോടു“ഈ രാത്രിയില് നിങ്ങള് എല്ലാവരും എങ്കല് ഇടറും; ഞാന് ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള് ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.

சங்கீதம் 113:8 പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.

31. എന്നാല് ഞാന് ഉയിര്ത്തെഴുന്നേറ്റശേഷം നിങ്ങള്ക്കു മുമ്പായി ഗലീലെക്കു പോകും.”

சகரியா 13:7 വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരെ കൈ തിരിക്കും.

32. അതിന്നു പത്രൊസ്; എല്ലാവരും നിങ്കല് ഇടറിയാലും ഞാന് ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.

33. യേശു അവനോടു“ഈ രാത്രിയില് കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന് സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

34. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന് നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര് എല്ലാവരും പറഞ്ഞു.

35. അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില് വന്നു ശിഷ്യന്മാരോടു“ഞാന് അവിടെ പോയി പ്രാര്ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്” എന്നു പറഞ്ഞു,

36. പത്രൊസിനെയും സെബെദി പുത്രന്മാര് ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി

37. “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്ന്നിരിപ്പിന്” എന്നു അവരോടു പറഞ്ഞു.

38. പിന്നെ അവന് അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു“പിതാവേ, കഴിയും എങ്കില് ഈ പാനപാത്രം എങ്കല് നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന് ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാര്ത്ഥിച്ചു.

சங்கீதம் 42:5 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

சங்கீதம் 42:11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശവെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

சங்கீதம் 43:5 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

யோனா 4:9 ദൈവം യോനയോടുനീ ആവണകൂനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന്നു അവന്‍ ഞാന്‍ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.

39. പിന്നെ അവന് ശിഷ്യന്മാരുടെ അടുക്കല് വന്നു, അവര് ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്ന്നിരിപ്പാന് നിങ്ങള്ക്കു കഴിഞ്ഞില്ലയോ?

40. പരീക്ഷയില് അകപ്പെടാതിരിപ്പാന് ഉണര്ന്നിരുന്നു പ്രാര്ത്ഥിപ്പിന് ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.

41. രണ്ടാമതും പോയി“പിതാവേ, ഞാന് കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാര്ത്ഥിച്ചു.

42. അനന്തരം അവന് വന്നു, അവര് കണ്ണിന്നു ഭാരം ഏറുകയാല് പിന്നെയും ഉറങ്ങുന്നതുകണ്ടു.

43. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്ത്ഥിച്ചു.

44. പിന്നെ ശിഷ്യന്മാരുടെ അടുക്കല് വന്നു“ഇനി ഉറങ്ങി ആശ്വസിച്ചു കൊള്വിന് ; നാഴിക അടുത്തു; മനുഷ്യപുത്രന് പാപികളുടെ കയ്യില് ഏല്പിക്കപ്പെടുന്നു;

45. എഴുന്നേല്പിന് , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന് അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.

46. അവന് സംസാരിക്കുമ്പോള് തന്നേ പന്തിരുവരില് ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.

47. അവനെ കാണിച്ചുകൊടുക്കുന്നവന് ; ഞാന് ഏവനെ ചുംബിക്കുമോ അവന് തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്വിന് എന്നു അവര്ക്കും ഒരു അടയാളം കൊടുത്തിരുന്നു.

48. ഉടനെ അവന് യേശുവിന്റെ അടുക്കല് വന്നുറബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.

49. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള് അവര് അടുത്തു യേശുവിന്മേല് കൈ വെച്ചു അവനെ പിടിച്ചു.

50. അപ്പോള് യേശുവിനോടുകൂടെയുള്ളവരില് ഒരുവന് കൈ നീട്ടി വാള് ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.

51. യേശു അവനോടു“വാള് ഉറയില് ഇടുക; വാള് എടുക്കുന്നവര് ഒക്കെയും വാളാല് നശിച്ചുപോകും.

52. എന്റെ പിതാവിനോടു ഇപ്പോള് തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?

ஆதியாகமம் 9:6 ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.

53. എന്നാല് ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്ക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.

54. ആ നാഴികയില് യേശു പുരുഷാരത്തോടു“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള് എന്നെ പിടിപ്പാന് വാളും വടിയുമായി വന്നിരിക്കുന്നു; ഞാന് ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില് ഇരുന്നിട്ടും നിങ്ങള് എന്നെ പിടിച്ചില്ല.

55. എന്നാല് ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള് നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള് ശിഷ്യന്മാര് എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.

56. യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല് ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.

சகரியா 13:7 വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരെ കൈ തിരിക്കും.

57. എന്നാല് പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിന് ചെന്നു, അകത്തു കടന്നു അവസാനം കാണ്മാന് സേവകന്മാരോടുകൂടി ഇരുന്നു

58. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;

59. കള്ളസ്സാക്ഷികള് പലരും വന്നിട്ടും പറ്റിയില്ല.

60. ഒടുവില് രണ്ടുപേര് വന്നുദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന് എനിക്കു കഴിയും എന്നു ഇവന് പറഞ്ഞു എന്നു ബോധിപ്പിച്ചു.

61. മഹാപുരോഹിതന് എഴുന്നേറ്റു അവനോടുനീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര് നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.

62. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന് പിന്നെയും അവനോടുനീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന് ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.

63. യേശു അവനോടു“ഞാന് ആകുന്നു; ഇനി മനുഷ്യപുത്രന് സര്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള് കാണും എന്നു ഞാന് പറയുന്നു” എന്നു പറഞ്ഞു.

ஏசாயா 53:7 തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു

64. ഉടനെ മഹാപുരോഹിതന് വസ്ത്രം കീറിഇവന് ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള് ഇപ്പോള് ദൈവദൂഷണം കേട്ടുവല്ലോ

சங்கீதம் 110:1-2 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതുഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

தானியேல் 7:13 രാത്രിദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്റെ അടുക്കല്‍ ചെന്നു; അവര്‍ അവനെ അവന്റെ മുമ്പില്‍ അടുത്തുവരുമാറാക്കി.

65. നിങ്ങള്ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന് മരണയോഗ്യന് എന്നു അവര് ഉത്തരം പറഞ്ഞു.

66. അപ്പോള് അവര് അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര് അവനെ കന്നത്തടിച്ചു

லேவியராகமம் 24:16 യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

67. ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര് എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.

ஏசாயா 50:6 അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.

ஏசாயா 53:5 എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു

68. എന്നാല് പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കല് ഒരു വേലക്കാരത്തി വന്നുനീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

69. അതിന്നു അവന് നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്ക്കെ തള്ളിപ്പറഞ്ഞു.

70. പിന്നെ അവന് പടിപ്പുരയിലേക്കു പുറപ്പെടുമ്പോള് മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടുഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു

71. ആ മനുഷ്യനെ ഞാന് അറിയുന്നില്ല എന്നു അവന് രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.

72. അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര് അടുത്തുവന്നു പത്രൊസിനോടുനീയും അവരുടെ കൂട്ടത്തില് ഉള്ളവന് സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.

73. അപ്പോള് അവന് ആ മനുഷ്യനെ ഞാന് അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി ക്കുകി.

74. എന്നാറെ“കോഴി ക്കുകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഔര്ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |