Matthew - മത്തായി 5 | View All

1. അവന് പുരുഷാരത്തെ കണ്ടാറെ മലമേല് കയറി. അവന് ഇരുന്നശേഷം ശിഷ്യന്മാര് അടുക്കല് വന്നു.

1. Seeing the crowds, Yeshua walked up the hill. After he sat down, his [talmidim] came to him,

2. അവന് തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്

2. and he began to speak. This is what he taught them:

3. “ആത്മാവില് ദരിദ്രരായവര് ഭാഗ്യവാന്മാര്; സ്വര്ഗ്ഗരാജ്യം അവര്ക്കുംള്ളതു.
യെശയ്യാ 61:1

3. 'How blessed are the poor in spirit! for the Kingdom of Heaven is theirs.

4. ദുഃഖിക്കുന്നവര് ഭാഗ്യവാന്മാര്; അവര്ക്കും ആശ്വാസം ലഭിക്കും.
യെശയ്യാ 61:2

4. 'How blessed are those who mourn! for they will be comforted.

5. സൌമ്യതയുള്ളവര് ഭാഗ്യവാന്മാര്; അവര് ഭൂമിയെ അവകാശമാക്കും.
സങ്കീർത്തനങ്ങൾ 37:11

5. 'How blessed are the meek! for they will inherit the Land!

6. നീതിക്കു വിശന്നു ദാഹിക്കുന്നവര് ഭാഗ്യവാന്മാര്; അവര്ക്കും തൃപ്തിവരും.

6. How blessed are those who hunger and thirst for righteousness! for they will be filled.

7. കരുണയുള്ളവര് ഭാഗ്യവാന്മാര്; അവര്ക്കും കരുണ ലഭിക്കും.

7. How blessed are those who show mercy! for they will be shown mercy.

8. ഹൃദയ ശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും.
സങ്കീർത്തനങ്ങൾ 24:2

8. How blessed are the pure in heart! for they will see God.

9. സമാധാനം ഉണ്ടാക്കുന്നവര് ഭാഗ്യവാന്മാര്; അവര് ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും.

9. How blessed are those who make peace! for they will be called sons of God.

10. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര് ഭാഗ്യവാന്മാര്; സ്വര്ഗ്ഗരാജ്യം അവര്ക്കുംള്ളതു.

10. How blessed are those who are persecuted because they pursue righteousness! for the Kingdom of Heaven is theirs.

11. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള് നിങ്ങള് ഭാഗ്യവാന്മാര്.

11. 'How blessed you are when people insult you and persecute you and tell all kinds of vicious lies about you because you follow me!

12. സ്വര്ഗ്ഗത്തില് നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന് ; നിങ്ങള്ക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര് അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
2 ദിനവൃത്താന്തം 36:16

12. Rejoice, be glad, because your reward in heaven is great- they persecuted the prophets before you in the same way.

13. നിങ്ങള് ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല് അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര് ചവിട്ടുവാന് അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.

13. 'You are salt for the Land. But if salt becomes tasteless, how can it be made salty again? It is no longer good for anything except being thrown out for people to trample on.

14. നിങ്ങള് ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല് ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന് പാടില്ല.

14. 'You are light for the world. A town built on a hill cannot be hidden.

15. വിളകൂ കത്തിച്ചുപറയിന് കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള് അതു വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശിക്കുന്നു.

15. Likewise, when people light a lamp, they don't cover it with a bowl but put it on a lampstand, so that it shines for everyone in the house.

16. അങ്ങനെ തന്നേ മനുഷ്യര് നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില് പ്രകാശിക്കട്ടെ.

16. In the same way, let your light shine before people, so that they may see the good things you do and praise your Father in heaven.

17. ഞാന് ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്ത്തിപ്പാനത്രെ ഞാന് വന്നതു.
യെശയ്യാ 42:21

17. Don't think that I have come to abolish the [Torah] or the Prophets. I have come not to abolish but to complete.

18. സത്യമായിട്ടു ഞാന് നിങ്ങളോടു പറയുന്നുആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
യെശയ്യാ 42:21

18. Yes indeed! I tell you that until heaven and earth pass away, not so much as a [yud] or a stroke will pass from the [Torah]- not until everything that must happen has happened.

19. ആകയാല് ഈ ഏറ്റവും ചെറിയ കല്പനകളില് ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന് സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും ചെറിയവന് എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വര്ഗ്ഗരാജ്യത്തില് വലിയവന് എന്നു വിളിക്കപ്പെടും.

19. So whoever disobeys the least of these [mitzvot] and teaches others to do so will be called the least in the Kingdom of Heaven. But whoever obeys them and so teaches will be called great in the Kingdom of Heaven.

20. നിങ്ങളുടെ നീതി ശാസ്ത്രീമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില് നിങ്ങള് സ്വര്ഗ്ഗരാജ്യത്തില് കടക്കയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.

20. For I tell you that unless your righteousness is far greater than that of the [Torah]-teachers and [P'rushim], you will certainly not enter the Kingdom of Heaven!

21. കുല ചെയ്യരുതു എന്നു ആരെങ്കിലും കുല ചെയ്താല് ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്വന്മാരോടു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.
പുറപ്പാടു് 20:13, പുറപ്പാടു് 21:12, ലേവ്യപുസ്തകം 24:17, ആവർത്തനം 5:17

21. 'You have heard that our fathers were told, 'Do not murder,' and that anyone who commits murder will be subject to judgment.

22. ഞാനോ നിങ്ങളോടു പറയുന്നതുസഹോദരനോടു കോപിക്കുന്നവന് എല്ലാം ന്യായവിധിക്കു യോഗ്യനാകുംസഹോദരനോടു നിസ്സാര എന്നും പറഞ്ഞാല് ന്യായാധിപസഭയുടെ മുമ്പില് നില്ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.

22. But I tell you that anyone who nurses anger against his brother will be subject to judgment; that whoever calls his brother, 'You good-for-nothing!' will be brought before the [Sanhedrin]; that whoever says, 'Fool!' incurs the penalty of burning in the fire of Gei-Hinnom!

23. ആകയാല് നിന്റെ വഴിപാടു യാഗപീഠത്തിങ്കല് കൊണ്ടുവരുമ്പോള് സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഔര്മ്മവന്നാല്

23. So if you are offering your gift at the Temple altar and you remember there that your brother has something against you,

24. നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില് വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

24. leave your gift where it is by the altar, and go, make peace with your brother. Then come back and offer your gift.

25. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയില് ഉള്ളപ്പോള് തന്നേ വേഗത്തില് അവനോടു ഇണങ്ങിക്കൊള്ക; അല്ലാഞ്ഞാല് പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപന് ചേവകന്നും ഏല്പിച്ചിട്ടു നീ തടവില് ആയ്പോകും.

25. If someone sues you, come to terms with him quickly, while you and he are on the way to court; or he may hand you over to the judge, and the judge to the officer of the court, and you may be thrown in jail!

26. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാന് സത്യമായിട്ടു നിന്നോടു പറയുന്നു.

26. Yes indeed! I tell you, you will certainly not get out until you have paid the last penny.

27. വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.
പുറപ്പാടു് 20:14, ആവർത്തനം 5:18

27. 'You have heard that our fathers were told, 'Do not commit adultery.'

28. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന് എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

28. But I tell you that a man who even looks at a woman with the purpose of lusting after her has already committed adultery with her in his heart.

29. എന്നാല് വലങ്കണ്ണു നിനക്കു ഇടര്ച്ചവരുത്തുന്നു എങ്കില് അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില് പോകുന്നതിനെക്കാള് അവയവങ്ങളില് ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

29. If your right eye makes you sin, gouge it out and throw it away! Better that you should lose one part of you than have your whole body thrown into Gei-Hinnom.

30. വലങ്കൈ നിനക്കു ഇടര്ച്ചവരുത്തുന്നു എങ്കില് അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില് പോകുന്നതിനെക്കാള് അവയവങ്ങളില് ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

30. And if your right hand makes you sin, cut it off and throw it away! Better that you should lose one part of you than have your whole body thrown into Gei-Hinnom.

31. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല് അവള്ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
ആവർത്തനം 24:1-3

31. It was said, 'Whoever divorces his wife must give her a [get].'

32. ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല് വ്യഭിചാരം ചെയ്യുന്നു.

32. But I tell you that anyone who divorces his wife, except on the ground of fornication, makes her an adulteress; and that anyone who marries a divorcee commits adultery.

33. കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്ത്താവിന്നു നിവര്ത്തിക്കേണം എന്നും പൂര്വന്മാരോടു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.
പുറപ്പാടു് 20:7, ലേവ്യപുസ്തകം 19:12, സംഖ്യാപുസ്തകം 30:2, ആവർത്തനം 5:11, ആവർത്തനം 23:21

33. 'Again, you have heard that our fathers were told, 'Do not break your oath,' and 'Keep your vows to ADONAI.'

34. ഞാനോ നിങ്ങളോടു പറയുന്നതുഅശേഷം സത്യം ചെയ്യരുതു; സ്വര്ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
യെശയ്യാ 66:1

34. But I tell you not to swear at all- not 'by heaven,' because it is God's throne;

35. ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
സങ്കീർത്തനങ്ങൾ 48:2, യെശയ്യാ 66:1

35. not 'by the earth,' because it is his footstool; and not 'by Yerushalayim,' because it is the city of the Great King.

36. നിന്റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.

36. And don't swear by your head, because you can't make a single hair white or black.

37. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില് അധികമായതു ദുഷ്ടനില്നിന്നു വരുന്നു.

37. Just let your 'Yes' be a simple 'Yes,' and your 'No' a simple 'No'; anything more than this has its origin in evil.

38. കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.
പുറപ്പാടു് 21:24, ലേവ്യപുസ്തകം 24:20, ആവർത്തനം 19:21

38. You have heard that our fathers were told, 'Eye for eye and tooth for tooth.'

39. ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.

39. But I tell you not to stand up against someone who does you wrong. On the contrary, if someone hits you on the right cheek, let him hit you on the left cheek too!

40. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന് ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.

40. If someone wants to sue you for your shirt, let him have your coat as well!

41. ഒരുത്തന് നിന്നെ ഒരു നാഴിക വഴി പോകുവാന് നിര്ബന്ധിച്ചാല് രണ്ടു അവനോടുകൂടെ പോക.

41. And if a soldier forces you to carry his pack for one mile, carry it for two!

42. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന് ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.

42. When someone asks you for something, give it to him; when someone wants to borrow something from you, lend it to him.

43. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.
ലേവ്യപുസ്തകം 19:18

43. You have heard that our fathers were told, 'Love your neighbor- and hate your enemy.'

44. ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന് ; നിങ്ങളെ ഉപദ്രവിക്കുന്നവര്ക്കും വേണ്ടി പ്രാര്ത്ഥിപ്പിന് ;
പുറപ്പാടു് 23:4-5, സദൃശ്യവാക്യങ്ങൾ 25:21-22

44. But I tell you, love your enemies! Pray for those who persecute you!

45. സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന് ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.

45. Then you will become children of your Father in heaven. For he makes his sun shine on good and bad people alike, and he sends rain to the righteous and the unrighteous alike.

46. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല് നിങ്ങള്ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

46. What reward do you get if you love only those who love you? Why, even tax-collectors do that!

47. സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല് നിങ്ങള് എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

47. And if you are friendly only to your friends, are you doing anything out of the ordinary? Even the [Goyim] do that!

48. ആകയാല് നിങ്ങളുടെ സ്വര്ഗ്ഗീയപിതാവു സല്ഗുണപൂര്ണ്ണന് ആയിരിക്കുന്നതുപോലെ നിങ്ങളും സല്ഗുണപൂര്ണ്ണരാകുവിന് .”
ലേവ്യപുസ്തകം 19:2, ആവർത്തനം 18:13

48. Therefore, be perfect, just as your Father in heaven is perfect.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |