Mark - മർക്കൊസ് 5 | View All

1. അവര് കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.

1. Then they came to the other side of the sea, to the region of the Gerasenes.

2. പടകില്നിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന് കല്ലറകളില് നിന്നു വന്നു അവനെ എതിരേറ്റു.

2. As soon as He got out of the boat, a man with an unclean spirit came out of the tombs and met Him.

3. അവന്റെ പാര്പ്പു കല്ലറകളില് ആയിരുന്നു; ആര്ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.

3. He lived in the tombs. No one was able to restrain him any more-- even with chains--

4. പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന് ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആര്ക്കും അവനെ അടക്കുവാന് കഴിഞ്ഞില്ല.

4. because he often had been bound with shackles and chains, but had snapped off the chains and smashed the shackles. No one was strong enough to subdue him.

5. അവന് രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താല് കല്ലുകൊണ്ടു ചതെച്ചും പോന്നു.

5. And always, night and day, he was crying out among the tombs and in the mountains and cutting himself with stones.

6. അവന് യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഔടിച്ചെന്നു അവനെ നമസ്കരിച്ചു.

6. When he saw Jesus from a distance, he ran and knelt down before Him.

7. അവന് ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില് എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17:18

7. And he cried out with a loud voice, 'What do You have to do with me, Jesus, Son of the Most High God? I beg You before God, don't torment me!'

8. അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.

8. For He had told him, 'Come out of the man, you unclean spirit!'

9. നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നുഎന്റെ പേര് ലെഗ്യോന് ; ഞങ്ങള് പലര് ആകുന്നു എന്നു അവന് ഉത്തരം പറഞ്ഞു;

9. What is your name?' He asked him. 'My name is Legion,' he answered Him, 'because we are many.'

10. നാട്ടില് നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന് ഏറിയോന്നു അപേക്ഷിച്ചു.

10. And he kept begging Him not to send them out of the region.

11. അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

11. Now a large herd of pigs was there, feeding on the hillside.

12. ആ പന്നികളില് കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവര് അവനോടു അപേക്ഷിച്ചു;

12. The demons begged Him, 'Send us to the pigs, so we may enter them.'

13. അവന് അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള് പുറപ്പെട്ടു പന്നികളില് കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.

13. And He gave them permission. Then the unclean spirits came out and entered the pigs, and the herd of about 2,000 rushed down the steep bank into the sea and drowned there.

14. പന്നികളെ മേയക്കുന്നവര് ഔടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാന് പലരും പുറപ്പെട്ടു,

14. The men who tended them ran off and reported it in the town and the countryside, and people went to see what had happened.

15. യേശുവിന്റെ അടുക്കല് വന്നു, ലെഗ്യോന് ഉണ്ടായിരുന്ന ഭൂതഗ്രസ്തന് വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

15. They came to Jesus and saw the man who had been demon-possessed by the legion, sitting there, dressed and in his right mind; and they were afraid.

16. കണ്ടവര് ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.

16. The eyewitnesses described to them what had happened to the demon-possessed man and [told] about the pigs.

17. അപ്പോള് അവര് അവനോടു തങ്ങളുടെ അതിര് വിട്ടുപോകുവാന് അപേക്ഷിച്ചു തുടങ്ങി.

17. Then they began to beg Him to leave their region.

18. അവന് പടകു ഏറുമ്പോള് ഭൂതഗ്രസ്തനായിരുന്നവന് താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.

18. As He was getting into the boat, the man who had been demon-possessed kept begging Him to be with Him.

19. യേശു അവനെ അനുവദിക്കാതെനിന്റെ വീട്ടില് നിനക്കുള്ളവരുടെ അടുക്കല് ചെന്നു, കര്ത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.

19. But He would not let him; instead, He told him, 'Go back home to your own people, and report to them how much the Lord has done for you and how He has had mercy on you.'

20. അവന് പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില് ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയുമ ചെയ്തു.

20. So he went out and began to proclaim in the Decapolis how much Jesus had done for him, and they were all amazed.

21. യേശു വീണ്ടും പടകില് കയറി ഇവരെ കടന്നു കടലരികെ ഇരിക്കുമ്പോള് വലിയ പുരുഷാരം അവന്റെ അടുക്കല് വന്നുകൂടി.

21. When Jesus had crossed over again by boat to the other side, a large crowd gathered around Him while He was by the sea.

22. പള്ളി പ്രമാണികളില് യായീറൊസ് എന്നു പേരുള്ള ഒരുത്തന് വന്നു, അവനെ കണ്ടു കാല്ക്കല് വീണു

22. One of the synagogue leaders, named Jairus, came, and when he saw Jesus, he fell at His feet

23. എന്റെ കുഞ്ഞുമകള് അത്യാസനത്തില് ഇരിക്കുന്നു; അവള് രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല് കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.

23. and kept begging Him, 'My little daughter is at death's door. Come and lay Your hands on her so she can get well and live.'

24. അവന് അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന് ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.

24. So Jesus went with him, and a large crowd was following and pressing against Him.

25. പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി

25. A woman suffering from bleeding for 12 years

26. പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്ന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വര്ത്തമാനം കേട്ടു

26. had endured much under many doctors. She had spent everything she had and was not helped at all. On the contrary, she became worse.

27. അവന്റെ വസ്ത്രം എങ്കിലും തൊട്ടാല് ഞാന് രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തില്കൂടി പുറകില് വന്നു അവന്റെ വസ്ത്രം തൊട്ടു.

27. Having heard about Jesus, she came behind Him in the crowd and touched His robe.

28. ക്ഷണത്തില് അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന് സ്വസ്ഥയായി എന്നു അവള് ശരീരത്തില് അറിഞ്ഞു.

28. For she said, 'If I can just touch His robes, I'll be made well!'

29. ഉടനെ യേശു തങ്കല്നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില് അറിഞ്ഞിട്ടു പുരുഷാരത്തില് തിരിഞ്ഞുഎന്റെ വസ്ത്രം തൊട്ടതു ആര് എന്നു ചോദിച്ചു.

29. Instantly her flow of blood ceased, and she sensed in her body that she was cured of her affliction.

30. ശിഷ്യന്മാര് അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആര് എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.

30. At once Jesus realized in Himself that power had gone out from Him. He turned around in the crowd and said, 'Who touched My robes?'

31. അവനോ അതു ചെയ്തവളെ കാണ്മാന് ചുറ്റും നോക്കി.

31. His disciples said to Him, 'You see the crowd pressing against You, and You say, 'Who touched Me?''

32. സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പില് വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.

32. So He was looking around to see who had done this.

33. അവന് അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.

33. Then the woman, knowing what had happened to her, came with fear and trembling, fell down before Him, and told Him the whole truth.

34. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള് തന്നേ പള്ളി പ്രമാണിയുടെ വീട്ടില് നിന്നു ആള് വന്നുനിന്റെ മകള് മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 1:17, 1 ശമൂവേൽ 20:42, 2 ശമൂവേൽ 15:9, 2 രാജാക്കന്മാർ 5:19

34. Daughter,' He said to her, 'your faith has made you well. Go in peace and be free from your affliction.'

35. യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.

35. While He was still speaking, people came from the synagogue leader's house and said, 'Your daughter is dead. Why bother the Teacher any more?'

36. പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന് സമ്മതിച്ചില്ല.

36. But when Jesus overheard what was said, He told the synagogue leader, 'Don't be afraid. Only believe.'

37. പള്ളിപ്രമാണിയുടെ വീട്ടില് വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;

37. He did not let anyone accompany Him except Peter, James, and John, James' brother.

38. അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

38. They came to the leader's house, and He saw a commotion-- people weeping and wailing loudly.

39. അവന് എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു

39. He went in and said to them, 'Why are you making a commotion and weeping? The child is not dead but asleep.'

40. ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.

40. They started laughing at Him, but He put them all outside. He took the child's father, mother, and those who were with Him, and entered the place where the child was.

41. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര് അത്യന്തം വിസ്മയിച്ചു

41. Then He took the child by the hand and said to her, 'Talitha koum!' (which is translated, 'Little girl, I say to you, get up!').

42. ഇതു ആരും അറിയരുതു എന്നു അവന് അവരോടു ഏറിയോന്നു കല്പിച്ചു. അവള്ക്കു ഭക്ഷിപ്പാന് കൊടുക്കേണം എന്നും പറഞ്ഞു.

42. Immediately the girl got up and began to walk. (She was 12 years old.) At this they were utterly astounded.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |