Luke - ലൂക്കോസ് 14 | View All

1. പരീശപ്രമാണികളില് ഒരുത്തന്റെ വീട്ടില് അവന് ഭക്ഷണം കഴിപ്പാന് ശബ്ബത്തില് ചെന്നപ്പോള് അവര് അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

1. And it occurred, on His going into a house of one of the Pharisee leaders on a sabbath to eat bread, even they were closely observing Him.

2. മഹോദരമുള്ളോരു മനുഷ്യന് അവന്റെ മുമ്പില് ഉണ്ടായിരുന്നു.

2. And behold, a certain man was dropsical before Him.

3. യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടുംശബ്ബത്തില് സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

3. And answering, Jesus spoke to the lawyers and Pharisees, asking whether it is lawful to heal on the sabbath.

4. അവന് അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.

4. And they were silent. And taking the man, He cured him and let him go.

5. പിന്നെ അവരോടുനിങ്ങളില് ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തു നാളില് കിണറ്റില് വീണാല് ക്ഷണത്തില്

5. And answering to them He said, Whose ass or ox of yours shall fall into a pit, and he will not at once pull it up on the sabbath day?

6. വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാന് അവര്ക്കും കഴിഞ്ഞില്ല.

6. And they were not able to reply to Him against these things.

7. ക്ഷണിക്കപ്പെട്ടവര് മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവന് അവരോടു ഒരുപമ പറഞ്ഞു

7. And He spoke a parable to those who had been invited, noting how they were choosing out the chief seats, saying to them,

8. ഒരുത്തന് നിന്നെ കല്യാണത്തിന്നു വിളിച്ചാല് മുഖ്യാസനത്തില് ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവന് വിളിച്ചിരിക്കാം.

8. When you are invited by anyone to wedding feasts, do not recline at the chief seat lest one more honorable than you be invited by him,

9. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന് വന്നുഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള് നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും.

9. and coming, he who invited you will say to you, Give this one place. And then you begin with shame to take the last place.

10. നിന്നെ വിളിച്ചാല് ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന് വരുമ്പോള് നിന്നോടുസ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന് ഇടവരട്ടെ; അപ്പോള് പന്തിയില് ഇരിക്കുന്നവരുടെ മുമ്പില് നിനക്കു മാനം ഉണ്ടാകും.
സദൃശ്യവാക്യങ്ങൾ 25:7

10. But when you are invited, going in, recline at the last place, so that when he who has invited you may come, he may say to you, Friend, go up higher. Then glory will be to you before those reclining with you.

11. തന്നെത്താന് ഉയര്ത്തുന്നവന് എല്ലാം താഴ്ത്തപ്പെടും; തന്നെത്താന് താഴ്ത്തുന്നവന് ഉയര്ത്തപ്പെടും.

11. For everyone exalting himself will be humbled, and the one humbling himself will be exalted.

12. തന്നെ ക്ഷണിച്ചവനോടു അവന് പറഞ്ഞതുനീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള് സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാര്ച്ചക്കാരെയും സമ്പത്തുള്ള അയല്ക്കാരെയും വിളിക്കരുതു; അവര് നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.

12. And He also said to him who had invited Him, When you make a dinner or supper, do not call your friends, nor your brothers, nor your relatives, nor rich neighbors, lest they also should invite you in return, and it become a repayment to you.

13. നീ വിരുന്നു കഴിക്കുമ്പോള് ദരിദ്രന്മാര്, അംഗഹീനന്മാര് മുടന്തന്മാര്, കുരുടുന്മാര് എന്നിവരെ ക്ഷണിക്ക;

13. But when you make a banquet, call the poor, the crippled, the lame, the blind;

14. എന്നാല് നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്വാന് അവര്ക്കും വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തില് നിനക്കു പ്രത്യുപകാരം ഉണ്ടാകും.

14. and then you will be blessed, for they have nothing to repay you. For it will be repaid to you in the resurrection of the just.

15. കൂടെ പന്തിയിരിരുന്നവരില് ഒരുത്തന് ഇതു കേട്ടിട്ടുദൈവരാജ്യത്തില് ഭക്ഷണം കഴിക്കുന്നവന് ഭാഗ്യവാന് എന്നു അവനോടു പറഞ്ഞു;

15. And one of those reclining with Him, hearing these things, he said to Him, Blessed are those eating bread in the kingdom of God.

16. അവനോടു അവന് പറഞ്ഞതുഒരു മനുഷ്യന് വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.

16. But He said to him, A certain man made a great supper and invited many.

17. അത്താഴസമയത്തു അവന് തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടുഎല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിന് എന്നു പറയിച്ചു.

17. And he sent his slave at the supper hour to say to those who had been invited, Come, for now all is ready.

18. എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന് അവനോടുഞാന് ഒരു നിലം കൊണ്ടതിനാല് അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

18. And all with one mind began to beg off. The first said to him, I have bought a field, and I have need to go out and see it; I ask you, have me excused.

19. മറ്റൊരുത്തന് ഞാന് അഞ്ചേര്കാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്വാന് പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

19. And another said, I bought five yoke of oxen and I am going to try them out; I ask you, have me excused.

20. വേറൊരുത്തന് ഞാന് ഇപ്പോള്വിവാഹം കഴിച്ചിരിക്കുന്നു; വരുവാന് കഴിവില്ല എന്നു പറഞ്ഞു.

20. And another said, I married a wife, and for this reason I am not able to come.

21. ദാസന് മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോള് വീട്ടുടയവന് കോപിച്ചു ദാസനോടുനീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാര്, അംഗഹീനന്മാര്, കുരുടന്മാര്, മുടന്തന്മാര്, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

21. And having come up that slave reported these things to his lord. Then being angry, the housemaster said to his slave, Go out quickly into the streets and lanes of the city, and bring in here the poor and maimed and lame and blind ones.

22. പിന്നെ ദാസന് യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.

22. And the slave said, Sir, it has been done as you ordered, and still there is room.

23. യജമാനന് ദാസനോടുനീ പെരുവഴികളിലും വേലികള്ക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന് നിര്ബ്ബന്ധിക്ക.

23. And the lord said to the slave, Go out into the highways and hedges and compel them to come in, so that my house may be filled.

24. ആ ക്ഷണിച്ച പുരുഷന്മാര് ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

24. For I say to you that not one of those men who had been invited shall taste of my supper.

25. ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള് അവന് തിരിഞ്ഞു അവരോടു പറഞ്ഞതു

25. And great crowds came together to Him. And turning, He said to them,

26. എന്റെ അടുക്കല് വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാന് കഴികയില്ല.
ആവർത്തനം 33:9

26. If anyone comes to Me and does not hate his father, and mother, and wife, and children, and brothers and sisters, and besides, even his own life, he cannot be My disciple.

27. തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാന് കഴിയില്ല.

27. And whoever does not bear his cross and come after Me, he cannot be My disciple.

28. നിങ്ങളില് ആരെങ്കിലും ഒരു ഗോപുരം പണിവാന് ഇച്ഛിച്ചാല് ആദ്യം ഇരുന്നു അതു തീര്പ്പാന് വക ഉണ്ടോ എന്നു കണകൂ നോക്കുന്നില്ലയോ?

28. For who of you desiring to build a tower does not first sit down and count the cost, whether he has the things to finish;

29. അല്ലെങ്കില് അടിസ്ഥാനം ഇട്ടശേഷം തീര്പ്പാന് വകയില്ല എന്നു വന്നേക്കാം;

29. that having laid a foundation, and not having strength to finish, all those seeing begin to mock him,

30. കാണുന്നവര് എല്ലാം; ഈ മനുഷ്യര് പണിവാന് തുടങ്ങി, തീര്പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.

30. saying, This man began to build, and did not have strength to finish.

31. അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാന് പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താന് പതിനായിരവുമായി എതിര്പ്പാന് മതിയോ എന്നു ആലോചിക്കുന്നില്ലയോ?

31. Or what king going to attack another king in war does not first sit down and take counsel whether he is able with ten thousand to meet those coming upon him with twenty thousands?

32. പോരാ എന്നു വരികില് മറ്റവന് ദൂരത്തിരിക്കുമ്പോള് തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.

32. But if not, he being still far off, sending a delegation, he asks the things for peace.

33. അങ്ങനെ തന്നേ നിങ്ങളില് ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില് അവന്നു എന്റെ ശിഷ്യനായിരിപ്പാന് കഴികയില്ല.

33. So then every one of you who does not abandon all his possessions is not able to be My disciple.

34. ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാല് എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?

34. The salt is good, but if the salt becomes tasteless, with what will it be seasoned?

35. പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേള്പ്പാന് ചെവി ഉള്ളവന് കേള്ക്കട്ടെ

35. It is not fit for soil nor for manure; they throw it out. The one having ears to hear, let him hear.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |