Luke - ലൂക്കോസ് 24 | View All

1. അവര് ഒരുക്കിയ സുഗന്ധവര്ഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു എത്തി,

1. But in o dai of the woke ful eerli thei camen to the graue, and brouyten swete smellynge spices, that thei hadden arayed.

2. കല്ലറയില് നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.

2. And thei founden the stoon turned awei fro the graue.

3. അകത്തു കടന്നാറെ കര്ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.

3. And thei yeden in, and founden not the bodi of the Lord Jhesu.

4. അതിനെക്കുറിച്ചു അവര് ചഞ്ചലിച്ചിരിക്കുമ്പോള് മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര് അരികെ നിലക്കുന്നതു കണ്ടു.

4. And it was don, the while thei weren astonyed in thouyt of this thing, lo! twei men stoden bisidis hem in schynynge cloth.

5. ഭയപ്പെട്ടു മുഖം കുനിച്ചു നിലക്കുമ്പോള് അവര് അവരോടുനിങ്ങള് ജീവനുള്ളവനെ മരിച്ചവരുടെ ഇടയില് അന്വേഷിക്കുന്നതു എന്തു?
യെശയ്യാ 8:19

5. And whanne thei dredden, and boweden her semblaunt in to the erthe, thei seiden to hem, What seken ye hym that lyueth with deed men?

6. അവന് ഇവിടെ ഇല്ല ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു;

6. He is not here, but is risun. Haue ye mynde, hou he spak to you, whanne he was yit in Galile,

7. മുമ്പെ ഗലീലയില് ഇരിക്കുമ്പോള് തന്നേ അവന് നിങ്ങളോടുമനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില് ഏല്പിച്ചു ക്രൂശിക്കയും അവന് മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞതു ഔര്ത്തുകൊള്വിന് എന്നു പറഞ്ഞു
സങ്കീർത്തനങ്ങൾ 22:1-18

7. and seide, For it bihoueth mannys sone to be bitakun in to the hondis of synful men, and to be crucified, and the thridde dai to rise ayen.

8. അവര് അവന്റെ വാക്കു ഔര്ത്തു,

8. And thei bithouyten on hise wordis.

9. കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര് മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.

9. And thei yeden ayen fro the graue, and telden alle these thingis to the enleuene, and to alle othir.

10. അവര് ആരെന്നാല് മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര് തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.

10. And ther was Marie Mawdeleyn, and Joone, and Marie of James, and other wymmen that weren with hem, that seiden to apostlis these thingis.

11. ഈ വാക്കു അവര്ക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.

11. And these wordis weren seyn bifor hem as madnesse, and thei bileueden not to hem.

12. (എന്നാല് പത്രൊസ് എഴുന്നേറ്റു കല്ലറെക്കല് ഔടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)

12. But Petir roos vp, and ran to the graue; and he bowide doun, and say the lynen clothis liynge aloone. And he wente bi him silf, wondrynge on that that was don.

13. അന്നു തന്നേ അവരില് രണ്ടുപേര് യെരൂശലേമില്നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്

13. And lo! tweyne of hem wenten in that dai in to a castel, that was fro Jerusalem the space of sixti furlongis, bi name Emaws.

14. ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മില് സംസാരിച്ചുകൊണ്ടിരുന്നു.

14. And thei spaken togidir of alle these thingis that haddun bifallun.

15. സംസാരിച്ചും തര്ക്കിച്ചും കൊണ്ടിരിക്കുമ്പോള് യേശു താനും അടുത്തുചെന്നു അവരോടു ചേര്ന്നു നടന്നു.

15. And it was don, the while thei talkiden, and souyten bi hem silf, Jhesus hym silf neiyede, and wente with hem.

16. അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.

16. But her iyen weren holdun, that thei knewen him not.

17. അവന് അവരോടുനിങ്ങള് വഴിനടന്നു തമ്മില് വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവര് വാടിയ മുഖത്തോടെ നിന്നു.

17. And he seide to hem, What ben these wordis, that ye speken togidir wandrynge, and ye ben sorewful?

18. ക്ളെയൊപ്പാവു എന്നു പേരുള്ളവന് ; യെരൂശലേമിലെ പരദേശികളില് നീ മാത്രം ഈ നാളുകളില് അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.

18. And oon, whos name was Cleofas, answerde, and seide, Thou thi silf art a pilgrym in Jerusalem, and hast thou not knowun, what thingis ben don in it in these daies?

19. ഏതു എന്നു അവന് അവരോടു ചോദിച്ചതിന്നു അവര് അവനോടു പറഞ്ഞതുദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.

19. To whom he seide, What thingis? And thei seiden to hym, Of Jhesu of Nazareth, that was a man prophete, myyti in werk and word bifor God and al the puple;

20. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.

20. and hou the heiyest preestis of oure princis bitoken hym in to dampnacioun of deeth, and crucifieden hym.

21. ഞങ്ങളോ അവന് യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന് എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാള് ആകുന്നു.

21. But we hopiden, that he schulde haue ayenbouyt Israel. And now on alle these thingis the thridde dai is to dai, that these thingis weren don.

22. ഞങ്ങളുടെ കൂട്ടത്തില് ചില സ്ത്രീകള് രാവിലെ കല്ലറെക്കല് പോയി

22. But also summe wymmen of ouris maden vs afered, whiche bifor dai weren at the graue; and whanne his bodi was not foundun,

23. അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവന് ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.

23. thei camen, and seiden, that thei syen also a siyt of aungels, whiche seien, that he lyueth.

24. ഞങ്ങളുടെ കൂട്ടത്തില് ചിലര് കല്ലറക്കല് ചെന്നു സ്ത്രീകള് പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.

24. And summe of oure wenten to the graue, and thei founden so as the wymmen seiden, but thei founden not hym.

25. അവന് അവരോടുഅയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര് പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

25. And he seide to hem, A! foolis, and slowe of herte to bileue in alle thingis that the prophetis han spokun.

26. ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തില് കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.

26. Whethir it bihofte not Crist to suffre these thingis, and so to entre in to his glorie?

27. മോശെ തുടങ്ങി സകലപ്രവാചകന്മാരില് നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവര്ക്കും വ്യാഖ്യാനിച്ചുകൊടുത്തു.
ആവർത്തനം 18:15

27. And he bigan at Moises and at alle the prophetis, and declaride to hem in alle scripturis, that weren of hym.

28. അവര് പോകുന്ന ഗ്രാമത്തോടു അടുത്തപ്പോള് അവന് മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.

28. And thei camen nyy the castel, whidur thei wenten. And he made countenaunce that he wolde go ferthere.

29. അവരോഞങ്ങളോടുകൂടെ പാര്ക്കുംക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്ബന്ധിച്ചു; അവന് അവരോടുകൂടെ പാര്പ്പാന് ചെന്നു.

29. And thei constreyneden hym, and seiden, Dwelle with vs, for it drawith to nyyt, and the dai is now bowid doun.

30. അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള് അവന് അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്ക്കുംകൊടുത്തു.

30. And he entride with hem. And it was don, while he sat at the mete with hem, he took breed, and blesside, and brak, and took to hem.

31. ഉടനെ അവരുടെ കണ്ണു തുറന്നു അവര് അവനെ അറിഞ്ഞു; അവന് അവര്ക്കും അപ്രത്യക്ഷനായി

31. And the iyen of hem weren openyd, and thei knewen hym; and he vanyschide fro her iyen.

32. അവന് വഴിയില് നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള് നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില് കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവര് തമ്മില് പറഞ്ഞു.

32. And thei seiden togidir, Whether oure herte was not brennynge in vs, while he spak in the weie, and openyde to vs scripturis?

33. ആ നാഴികയില് തന്നേ അവര് എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

33. And thei risen vp in the same our, and wenten ayen in to Jerusalem, and founden the enleuene gaderid togidir, and hem that weren with hem,

34. കര്ത്താവു വാസ്തവമായി ഉയിര്ത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.

34. seiynge, That the Lord is risun verrili, and apperide to Symount.

35. വഴിയില് സംഭവിച്ചതും അവന് അപ്പം നുറുക്കുകയില് തങ്ങള്ക്കു അറിയായ്വന്നതും അവര് വിവരിച്ചു പറഞ്ഞു.

35. And thei tolden what thingis weren don in the weie, and hou thei knewen hym in brekyng of breed.

36. ഇങ്ങനെ അവര് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് അവന് അവരുടെ നടുവില് നിന്നു(നിങ്ങള്ക്കു സമാധാനം എന്നു പറഞ്ഞു.)

36. And the while thei spaken these thingis, Jhesus stood in the myddil of hem, and seide to hem, Pees to you; Y am, nyle ye drede.

37. അവര് ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്ക്കും തോന്നി.

37. But thei weren affraied and agast, and gessiden hem to se a spirit.

38. അവന് അവരോടു നിങ്ങള് കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില് സംശയം പൊങ്ങുന്നതും എന്തു?

38. And he seide to hem, What ben ye troblid, and thouytis comen vp in to youre hertis?

39. ഞാന് തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിന് ; എന്നെ തൊട്ടുനോക്കുവിന് ; എന്നില് കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.

39. Se ye my hoondis and my feet, for Y my silf am. Fele ye, and se ye; for a spirit hath not fleisch and boonys, as ye seen that Y haue.

40. (ഇങ്ങനെ പറഞ്ഞിട്ടു അവന് കയ്യും കാലും അവരെ കാണിച്ചു.)

40. And whanne he hadde seid this thing, he schewide hoondis and feet to hem.

41. അവര് സന്തോഷത്താല് വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള് അവരോടുതിന്നുവാന് വല്ലതും ഇവിടെ നിങ്ങളുടെ പക്കല് ഉണ്ടോ എന്നു ചോദിച്ചു.

41. And yit while thei bileueden not, and wondriden for ioye, he seide, Han ye here ony thing that schal be etun?

42. അവര് ഒരു ഖണ്ഡം വറുത്ത മീനും (തേന് കട്ടയും) അവന്നു കൊടുത്തു.

42. And thei proferden hym a part of a fisch rostid, and an hony combe.

43. അതു അവന് വാങ്ങി അവര് കാണ്കെ തിന്നു.

43. And whanne he hadde etun bifore hem, he took that that lefte, and yaf to hem;

44. പിന്നെ അവന് അവരോടുഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള് ഞാന് പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

44. and seide `to hem, These ben the wordis that Y spak to you, whanne Y was yit with you; for it is nede that alle thingis ben fulfillid, that ben writun in the lawe of Moises, and in prophetis, and in salmes, of me.

45. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാള് മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്ക്കയും അവന്റെ നാമത്തില് മാനസാന്തരവും പാപമോചനവും യെരൂശലേമില് തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

45. Thanne he openyde to hem wit, that thei schulden vnderstonde scripturis.

46. ഇതിന്നു നിങ്ങള് സാക്ഷികള് ആകുന്നു.
യെശയ്യാ 53:5, ഹോശേയ 6:2

46. And he seide to hem, For thus it is writun, and thus it bihofte Crist to suffre, and ryse ayen fro deeth in the thridde dai;

47. എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന് നിങ്ങളുടെ മേല് അയക്കും. നിങ്ങളോ ഉയരത്തില്നിന്നു ശക്തി ധരിക്കുവോളം നഗരത്തില് പാര്പ്പിന് എന്നും അവരോടു പറഞ്ഞു.

47. and penaunce and remyssioun of synnes to be prechid in his name `in to alle folkis, bigynnynge at Jerusalem.

48. അനന്തരം അവന് അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്ത്തി അവരെ അനുഗ്രഹിച്ചു.

48. And ye ben witnessis of these thingis.

49. അവരെ അനുഗ്രഹിക്കയില് അവന് അവരെ വിട്ടു പിരിഞ്ഞു (സ്വര്ഗ്ഗാരോഹണം ചെയ്തു).

49. And Y schal sende the biheest of my fadir in to you; but sitte ye in the citee, til that ye be clothid with vertu from an hiy.

50. അവര് (അവനെ നമസ്ക്കുരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില് ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

50. And he ledde hem forth in to Betanye, and whanne his hondis weren lift vp, he blesside hem.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |