Romans - റോമർ 1 | View All

1. ദൈവം തന്റെ പുത്രനും നമ്മുടെ കര്ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചു

1. Pavl the seruaunte of Iesus Christ, called to be an Apostle, put aparte to preach the Gospell of God

2. വിശുദ്ധരേഖകളില് തന്റെ പ്രവാചകന്മാര് മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേര്തിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്

2. (which he promysed a fore by his prophetes in ye holy scriptures)

3. റോമയില് ദൈവത്തിന്നു പ്രയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്ക്കും എഴുതുന്നതു

3. off his sonne, which was begotte of ye sede of Dauid after the flesh:

4. നമ്മുടെ പിതാവായ ദൈവത്തിങ്കല് നിന്നും കര്ത്താവായ യേശുക്രിസ്തുവിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4. and mightely declared to be the sonne of God after the sprete which sanctifieth, sence the tyme that he rose agayne from the deed, namely, Iesus Christ oure LORDE,

5. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയില്നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്ത്തെഴുന്നേല്ക്കയാല് വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രന് എന്നു ശക്തിയോടെ നിര്ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്

5. by whom we haue receaued grace and Apostelshippe amonge all Heythen, to set vp the obedience of faith vnder his name,

6. അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയില് വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.

6. of whom ye are a parte also, which are called of Iesus Christ.

7. അവരില് യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉള്പ്പെട്ടിരിക്കുന്നു.
സംഖ്യാപുസ്തകം 6:25-26

7. To all you that be at Rome, beloued of God, and sayntes by callynge Grace be wt you and peace fro God oure father, and the LORDE Iesus Christ.

8. നിങ്ങളുടെ വിശ്വാസം സര്വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല് ഞാന് ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങള്ക്കെല്ലാവര്ക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.

8. First, I thanke my God thorow Iesus Christ for you all, that youre faith is spoken of thorow out all the worlde.

9. ഞാന് ഇടവിടാതെ നിങ്ങളെ ഔര്ത്തുകൊണ്ടു ദൈവേഷ്ടത്താല് എപ്പോള് എങ്കിലും നിങ്ങളുടെ അടുക്കല് വരുവാന് സാധിക്കേണ്ടതിന്നു എന്റെ പ്രാര്ത്ഥനയില് എപ്പോഴും യാചിക്കുന്നു

9. For God is my witnesse ( whom I serue in my sprete in the Gospell of his sonne) that without ceassynge I make mencion of you besekinge allwayes in my prayers,

10. എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തില് ഞാന് എന്റെ ആത്മാവില് ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.

10. that I mighte once haue a prosperous iourney ( by the will off God) to come vnto you.

11. നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങള്ക്കു നല്കേണ്ടതിന്നു,

11. For I longe to se you, that I mighte bestowe vpon you some spirituall gifte to stregth you

12. അതായതു നിങ്ങള്ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല് നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാന് നിങ്ങളെ കാണ്മാന് വാഞ്ഛിക്കുന്നു.

12. (that is)that I mighte be conforted with you, thorow yor faith & myne, which we haue together.

13. എന്നാല് സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില് എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കല് വരുവാന് പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള് അറിയാതിരിക്കരുതു എന്നു ഞാന് ആഗ്രഹിക്കുന്നു.

13. But I wolde ye shulde knowe (brethren) how that I haue often tymes purposed to come vnto you (but haue bene let hither to) that I mighte do some good amonge you, like as amonge other Gentyles.

14. യവനന്മാര്ക്കും ബര്ബരന്മാര്ക്കും ജ്ഞാനികള്ക്കും ബുദ്ധിഹീനര്ക്കും ഞാന് കടക്കാരന് ആകുന്നു.

14. I am detter both to the Grekes, and to the vngrekes, to the wyse and to the vnwyse.

15. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാന് എന്നാല് ആവോളം ഞാന് ഒരുങ്ങിയിരിക്കുന്നു.

15. Wherfore (as moch as i me is) I am ready to preach the Gospell vnto you at Rome also.

16. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 119:46

16. For I am not ashamed of the Gospell of Christ: for it is the power of God, which saueth all that beleue theron, the Iewe first & also the Greke:

17. അതില് ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാന് വിശ്വാസത്താല് ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ഹബക്കൂക്‍ 2:4

17. for in it ye righteousnes that is of value before God, is opened, which cometh out of faith i to faith.

18. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്ഗ്ഗത്തില് നിന്നു വെളിപ്പെടുന്നു.

18. As it is wrytte: The iust shal lyue by his faith. For ye wrath of God is declared from heauen vpon all vngodlynes and vnrighteousnes of me,which witholde the trueth of God in vnrighteousnes:

19. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്ക്കും വെളിവായിരിക്കുന്നു;

19. because that it, which maye be knowne of God, is manifest with the. For God hath shewed it vnto the,

20. ദൈവം അവര്ക്കും വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള് ലോകസൃഷ്ടിമുതല് അവന്റെ പ്രവൃത്തികളാല് ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്ക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
ഇയ്യോബ് 12:7-9, സങ്കീർത്തനങ്ങൾ 19:1

20. that the inuisible thinges of God (that is, his euerlastinge power and Godheade) mighte be sene whyle they are considered by the workes from the creacion of the worlde: so that they are without excuse,

21. അവര് ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില് വ്യര്ത്ഥരായിത്തീര്ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.

21. in as moch as they knewe, that there is a God, and haue not praysed him as God ner thanked him, but became vayne in their ymaginacions, and their foolish hert was blynded.

22. ജ്ഞാനികള് എന്നു പറഞ്ഞു കൊണ്ടു അവര് മൂഢരായിപ്പോയി;
യിരേമ്യാവു 10:14

22. Whan they counted them selues wyse, they became fooles:

23. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര് ക്ഷയമുള്ള മനുഷ്യന് , പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.
ആവർത്തനം 4:15-19, സങ്കീർത്തനങ്ങൾ 106:20

23. and turned ye glory of the incorruptible God in to ye symilitude of ye ymage of a corruptible ma, & of byrdes, & of foure foted, & of crepinge beestes

24. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില് സ്വന്തശരീരങ്ങളെ തമ്മില് തമ്മില് അവമാനിക്കേണ്ടതിന്നു അശുദ്ധിയില് ഏല്പിച്ചു.

24. Wherfore God likewyse gaue them vp vnto their hertes lustes in to vnclennes, to defyle their awne bodies in them selues,

25. ദൈവത്തിന്റെ സത്യം അവര് വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള് സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന് എന്നേക്കും വാഴ്ത്തപ്പെട്ടവന് , ആമേന് .
യിരേമ്യാവു 13:25, യിരേമ്യാവു 16:19

25. which turned the trueth of God vnto a lye, & worshipped and serued the creature more then the maker, which is blessed for euer. Amen.

26. അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില് ഏല്പിച്ചു; അവരുടെ സ്ത്രീകള് സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.

26. Therfore God gaue the vp vnto shamefull lustes. For their wemen chaunged the naturall vse in to the vnnaturall:

27. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ് അവലക്ഷണമായതു പ്രവര്ത്തിച്ചു. ഇങ്ങനെ അവര് തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില് തന്നേ പ്രാപിച്ചു.
ലേവ്യപുസ്തകം 18:22, ലേവ്യപുസ്തകം 20:13

27. likewyse ye me also lefte the naturall vse of the woman, and brent in their lustes one on another, and man with man wrought fylthines, and receaued in them selues the rewarde of their erroure, as it was acordinge.

28. ദൈവത്തെ പരിജ്ഞാനത്തില് ധരിപ്പാന് ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാന് നികൃഷ്ടബുദ്ധിയില് ഏല്പിച്ചു.

28. And as they regarded not to knowe God, euen so God gaue the vp in to a lewde mynde, to do those thinges which were not comly,

29. അവര് സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്ബ്ബുദ്ധിയും നിറഞ്ഞവര്; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്,

29. beynge full of all vnrighteousnes, whordome, wickednes, couetousnes, maliciousnes, full of enuye, murthur, strife, disceate, euell codicioned whisperers,

30. കുരളക്കാര്, ഏഷണിക്കാര്, ദൈവദ്വേഷികള്, നിഷ്ഠൂരന്മാര്, ഗര്വ്വിഷ്ഠന്മാര്, ആത്മപ്രശംസക്കാര്, പുതുദോഷം സങ്കല്പിക്കുന്നവര്, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്,

30. backbyters, despysers of God, doers of wronge, proude, boosters, bryngers vp of euell thinges, disobedient to their Elders,

31. ബുദ്ധി ഹീനര്, നിയമലംഘികള്, വാത്സല്യമില്ലാത്തവര്, കനിവറ്റവര്

31. without vnderstondinge, couenaunt breakers, vnlouynge, stubborne, vnmercifull:

32. ഈ വക പ്രവൃത്തിക്കുന്നവര് മരണയോഗ്യര് എന്നുള്ള ദൈവന്യായം അവര് അറിഞ്ഞിട്ടും അവയെ പ്രവര്ത്തിക്ക മാത്രമല്ല പ്രവര്ത്തിക്കുന്നവരില് പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

32. which men, though they knowe the righteousnes of God (that they which do soch, are worthy of death) yet not onely do the same, but also haue pleasure in those that do the.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |