Romans - റോമർ 3 | View All

1. എന്നാല് യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല് എന്തു പ്രയോജനം?

1. Then what advantage has the Jew? Or what is the value of circumcision?

2. സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകള് അവരുടെ പക്കല് സമര്പ്പിച്ചിരിക്കുന്നതു തന്നേ.
ആവർത്തനം 4:7-8, സങ്കീർത്തനങ്ങൾ 103:7, സങ്കീർത്തനങ്ങൾ 147:19-20

2. Much in every way. To begin with, the Jews are entrusted with the oracles of God.

3. ചിലര് വിശ്വസിച്ചില്ല എങ്കില് അവരുടെ അവിശ്വാസത്താല് ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.

3. What if some were unfaithful? Does their faithlessness nullify the faithfulness of God?

4. “നിന്റെ വാക്കുകളില് നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തില് ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന് , സകല മനുഷ്യരും ഭോഷകു പറയുന്നവര് എന്നേ വരൂ.
സങ്കീർത്തനങ്ങൾ 51:4, സങ്കീർത്തനങ്ങൾ 116:11

4. By no means! Let God be true though every man be false, as it is written, 'That thou mayest be justified in thy words, and prevail when thou art judged.'

5. എന്നാല് നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില് നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന് എന്നോ? ഞാന് മാനുഷരീതിയില് പറയുന്നു — ഒരുനാളുമല്ല;

5. But if our wickedness serves to show the justice of God, what shall we say? That God is unjust to inflict wrath on us? (I speak in a human way.)

6. അല്ലെങ്കില് ദൈവം ലോകത്തെ എങ്ങനെ വിധിക്കും?

6. By no means! For then how could God judge the world?

7. ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാല് അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില് എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?

7. But if through my falsehood God's truthfulness abounds to his glory, why am I still being condemned as a sinner?

8. നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള് അങ്ങനെ പറയുന്നു എന്നു ചിലര് ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.

8. And why not do evil that good may come? -- as some people slanderously charge us with saying. Their condemnation is just.

9. ആകയാല് എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന് കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

9. What then? Are we Jews any better off? No, not at all; for I have already charged that all men, both Jews and Greeks, are under the power of sin,

10. “നീതിമാന് ആരുമില്ല. ഒരുത്തന് പോലുമില്ല.
സങ്കീർത്തനങ്ങൾ 14:1-3, സങ്കീർത്തനങ്ങൾ 53:1-3, സഭാപ്രസംഗി 7:20

10. as it is written: 'None is righteous, no, not one;

11. ഗ്രഹിക്കുന്നവന് ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

11. no one understands, no one seeks for God.

12. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന് പോലും ഇല്ല.

12. All have turned aside, together they have gone wrong; no one does good, not even one.'

13. അവരുടെ തൊണ്ട തുറന്ന ശവകൂഴിനാവുകൊണ്ടു അവര് ചതിക്കുന്നു; സര്പ്പവിഷം അവരുടെ അധരങ്ങള്ക്കു കീഴെ ഉണ്ടു.
സങ്കീർത്തനങ്ങൾ 5:9, സങ്കീർത്തനങ്ങൾ 140:3

13. 'Their throat is an open grave, they use their tongues to deceive.' 'The venom of asps is under their lips.'

14. അവരുടെ വായില് ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 10:7

14. 'Their mouth is full of curses and bitterness.'

15. അവരുടെ കാല് രക്തം ചൊരിയുവാന് ബദ്ധപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 1:16, യെശയ്യാ 59:7-8

15. 'Their feet are swift to shed blood,

16. നാശവും അരിഷ്ടതയും അവരുടെ വഴികളില് ഉണ്ടു.

16. in their paths are ruin and misery,

17. സമാധാനമാര്ഗ്ഗം അവര് അറിഞ്ഞിട്ടില്ല.
സദൃശ്യവാക്യങ്ങൾ 1:16

17. and the way of peace they do not know.'

18. അവരുടെ ദൃഷ്ടയില് ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 36:1

18. 'There is no fear of God before their eyes.'

19. ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന് കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്വലോകവും ദൈവസന്നിധിയില് ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

19. Now we know that whatever the law says it speaks to those who are under the law, so that every mouth may be stopped, and the whole world may be held accountable to God.

20. അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല് ഒരു ജഡവും അവന്റെ സന്നിധിയില് നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല് പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
സങ്കീർത്തനങ്ങൾ 143:2

20. For no human being will be justified in his sight by works of the law, since through the law comes knowledge of sin.

21. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

21. But now the righteousness of God has been manifested apart from law, although the law and the prophets bear witness to it,

22. അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

22. the righteousness of God through faith in Jesus Christ for all who believe. For there is no distinction;

23. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്ന്നു,

23. since all have sinned and fall short of the glory of God,

24. അവന്റെ കൃപയാല് ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

24. they are justified by his grace as a gift, through the redemption which is in Christ Jesus,

25. വിശ്വസിക്കുന്നവര്ക്കും അവന് തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന് ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില് മുന് കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്ശിപ്പിപ്പാന് ,

25. whom God put forward as an expiation by his blood, to be received by faith. This was to show God's righteousness, because in his divine forbearance he had passed over former sins;

26. താന് നീതിമാനും യേശുവില് വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദര്ശിപ്പിപ്പാന് തന്നേ അങ്ങനെ ചെയ്തതു.

26. it was to prove at the present time that he himself is righteous and that he justifies him who has faith in Jesus.

27. ആകയാല് പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാര്ഗ്ഗത്താല്? കര്മ്മ മാര്ഗ്ഗത്താലോ? അല്ല, വിശ്വാസമാര്ഗ്ഗത്താലത്രേ.

27. Then what becomes of our boasting? It is excluded. On what principle? On the principle of works? No, but on the principle of faith.

28. അങ്ങനെ മനുഷ്യന് ന്യായപ്രമാണത്തിന്റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല് തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

28. For we hold that a man is justified by faith apart from works of law.

29. അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

29. Or is God the God of Jews only? Is he not the God of Gentiles also? Yes, of Gentiles also,

30. ദൈവം ഏകനല്ലോ; അവന് വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല് അഗ്രചര്മ്മികളെയും നീതീകരിക്കുന്നു.
ആവർത്തനം 6:5

30. since God is one; and he will justify the circumcised on the ground of their faith and the uncircumcised through their faith.

31. ആകയാല് നാം വിശ്വാസത്താല് ന്യായപ്രമാണത്തെ ദുര്ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

31. Do we then overthrow the law by this faith? By no means! On the contrary, we uphold the law.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |