10. അവരില് ചിലര് പിറുപിറുത്തു സംഹാരിയാല് നശിച്ചുപോയതുപോലെ നിങ്ങള് പിറുപിറുക്കയുമരുതു.எண்ணாகமம் 14:2 യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടുമിസ്രയീംദേശത്തുവെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. അല്ലെങ്കില്‍ ഈ മരുഭൂമിയില്‍വെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
எண்ணாகமம் 14:36 ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന്‍ സംഗതി വരുത്തിയ വരും,
எண்ணாகமம் 16:41-49 പിറ്റെന്നാള്‍ യിസ്രായേല്‍മക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തുനിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള്‍ അവര്‍ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കിമേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.അപ്പോള്‍ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ ചെന്നു.യഹോവ മോശെയോടുഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ;ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവില്‍ നിന്നപ്പോള്‍ ബാധ അടങ്ങി.കോരഹിന്റെ സംഗതിവശാല്‍ മരിച്ചവരെ കൂടാതെ ബാധയാല്‍ മരിച്ചവര്‍ പതിന്നാലായിരത്തെഴുനൂറുപേര്‍ ആയിരുന്നു
சங்கீதம் 106:25-27 അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നുംഅവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തി സത്യംചെയ്തു.