Galatians - ഗലാത്യർ ഗലാത്തിയാ 3 | View All

1. ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പില് വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആര്?

1. O foolishe Galathians, who hath bewitched you, that ye shoulde not obey ye trueth? To whom Iesus Christe was described before the eyes, & among you crucified.

2. ഞാന് ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന് ഇച്ഛിക്കുന്നു; നിങ്ങള്ക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?

2. This only woulde I learne of you, whether ye receaued the spirite by the deedes of the lawe, or by the hearyng of the fayth?

3. നിങ്ങള് ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോള് ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?

3. Are ye such fooles, that after ye haue begun in the spirite, ye woulde nowe ende in the fleshe?

4. വെറുതെ അത്രേ എന്നു വരികില്,

4. Haue ye suffered so great thynges in vayne? Yf it be yet in vayne.

5. എന്നാല് നിങ്ങള്ക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയില് വീര്യപ്രവൃത്തികളെ ചെയ്യുന്നവന് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?

5. He therfore that ministreth to you the spirite, and worketh miracles among you, doth he it through the deedes of the lawe, or by hearyng of the fayth?

6. അബ്രാഹാം ദൈവത്തില് വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
ഉല്പത്തി 15:6

6. Euen as Abraham beleued God, & it was ascribed to hym for righteousnesse.

7. അതുകൊണ്ടു വിശ്വാസികള് അത്രേ അബ്രാഹാമിന്റെ മക്കള് എന്നു അറിവിന് .

7. Knowe ye therfore, that they which are of fayth, the same are the chyldren of Abraham.

8. എന്നാല് ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന് കണ്ടിട്ടു“നിന്നാല് സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
ഉല്പത്തി 12:3, ഉല്പത്തി 18:18

8. For the scripture seyng aforehande that God woulde iustifie the Heathen through fayth, shewed beforehand glad tydynges vnto Abraham, [saying]: In thee shall all nations be blessed.

9. അങ്ങനെ വിശ്വാസികള് വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

9. So then, they which be of fayth, are blessed with the faythfull Abraham.

10. എന്നാല് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില് ആശ്രയിക്കുന്ന ഏവരും ശാപത്തിന് കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില് എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാന് തക്കവണ്ണം അതില് നിലനില്ക്കാത്തവന് എല്ലാം ശപിക്കപ്പെട്ടവന് എന്നു എഴുതിയിരിക്കുന്നുവല്ലോ.
ആവർത്തനം 27:26

10. For as many as are of the deedes of the lawe, are vnder the curse. For it is writte: Cursed is euery one that continueth not in all thinges which are written in the booke of the lawe, to do them.

11. എന്നാല് ന്യായപ്രമാണത്താല് ആരും ദൈവസന്നിധിയില് നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന് വിശ്വാസത്താല് ജീവിക്കും” എന്നല്ലോ ഉള്ളതു.
ഹബക്കൂക്‍ 2:4

11. But that no man is iustified by ye lawe in the sight of God, it is euident. For the iust shall lyue by fayth.

12. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവന് അതിനാല് ജീവിക്കും” എന്നുണ്ടല്ലോ.
ലേവ്യപുസ്തകം 18:5

12. And the lawe is not of fayth: but the man that doth them, shall lyue in them.

13. “മരത്തിന്മേല് തൂങ്ങുന്നവന് എല്ലാം ശപിക്കപ്പെട്ടവന് ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്ന്നു. ന്യായപ്രമാണത്തിന്റെ ശാപത്തില്നിന്നു നമ്മെ വിലെക്കു വാങ്ങി.
ആവർത്തനം 21:23

13. Christe hath redeemed vs from the curse of the lawe, beyng made a curse for vs. For it is written: Cursed is euery one that hangeth on tree:

14. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില് ജാതികള്ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല് പ്രാപിപ്പാന് തന്നേ.

14. That the blessyng of Abraham might come on the gentiles through Iesus Christe, that we myght receaue the promise of the spirite through fayth.

15. സഹോദരന്മാരേ, ഞാന് മനുഷ്യരുടെ ഇടയില് നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാംഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുര്ബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.

15. Brethren, I speake after ye maner of men: Though it be but a mans testamet, yet if it be alowed, no man reiecteth it, or addeth therto.

16. എന്നാല് അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങള് ലഭിച്ചു; സന്തതികള്ക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
ഉല്പത്തി 12:7, ഉല്പത്തി 13:15, ഉല്പത്തി 17:7, ഉല്പത്തി 22:18, ഉല്പത്തി 24:7

16. To Abraham and his seede were the promises made. He sayth not to the seedes, as of many: but to thy seede, as of one, which is Christe.

17. ഞാന് പറയുന്നതിന്റെ താല്പര്യമോനാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന് തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുര്ബ്ബലമാക്കുന്നില്ല.
പുറപ്പാടു് 12:40

17. This I say, that the lawe which began afterwarde, beyonde foure hundred and thirtie yeres, doth not disanull the testament that was confirmed afore of God, vnto Christe warde, to make the promise of none effect.

18. അവകാശം ന്യായപ്രമാണത്താല് എങ്കില് വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.

18. For yf the inheritauce be of the lawe, then not nowe of promise: But God gaue it vnto Abraham by promise.

19. എന്നാല് ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള് നിമിത്തം കൂട്ടിച്ചേര്ത്തതും ദൂതന്മാര് മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില് ഏല്പിച്ചതുമത്രേ.

19. Wherfore then [serueth] the lawe? It was added because of transgressions, tyl the seede came to whom the promise was made: and it was ordayned by Angels in the hande of a mediatour.

20. ഒരുത്തന് മാത്രം എങ്കില് മദ്ധ്യസ്ഥന് വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന് മാത്രം.

20. A mediatour is not [a mediatour] of one, but God is one.

21. എന്നാല് ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന് കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില് ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.

21. Is the lawe then against the promise of God? God forbyd. For yf there had ben a lawe geuen which coulde haue geuen life: then no doubt righteousnesse shoulde haue ben by the lawe.

22. എങ്കിലും വിശ്വസിക്കുന്നവര്ക്കും വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല് ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിന് കീഴടെച്ചുകളഞ്ഞു.

22. But the scripture hath concluded all vnder sinne, that the promise by ye fayth of Iesus Christe shoulde be geuen vnto them that beleue.

23. വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.

23. But before fayth came, we were kept vnder the lawe, and were shut vp vnto the fayth which shoulde afterwarde be reuealed.

24. അങ്ങനെ നാം വിശ്വാസത്താല് നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാന് നമുക്കു ശിശുപാലകനായി ഭവിച്ചു.

24. Wherfore, the lawe was our scholemaister vnto Christe, that we shoulde be iustified by fayth.

25. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴില് അല്ല.

25. But after that fayth is come, we are no longer vnder a scholemaister.

26. ക്രിസ്തുയേശുവിലെ വിശ്വാസത്താല് നിങ്ങള് എല്ലാവരും ദൈവത്തിന്റെ മക്കള് ആകുന്നു.

26. For ye are all the chyldren of God by fayth in Christe Iesu.

27. ക്രിസ്തുവിനോടു ചേരുവാന് സ്നാനം ഏറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

27. For all ye that are baptized, haue put on Christe.

28. അതില് യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള് എല്ലാവരും ക്രിസ്തു യേശുവില് ഒന്നത്രേ.

28. There is no Iewe, neither Greke, there is neither bonde nor free, there is neither male, nor female: For ye are all one in Christe Iesu.

29. ക്രിസ്തുവിന്നുള്ളവര് എങ്കിലോ നിങ്ങള് അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

29. If [ye be] Christes, then are ye Abrahams seede, and heyres accordyng to the promise.



Shortcut Links
ഗലാത്യർ ഗലാത്തിയാ - Galatians : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |