Deuteronomy - ആവർത്തനം 7 | View All

1. നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള് പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്, ഗിര്ഗ്ഗശ്യര്, അമോര്യ്യര്, കനാന്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പില്നിന്നു നീക്കിക്കളകയും
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:19

1. 'The Lord your God will bring you into the land you are taking for your own. He will drive away many nations in front of you, the Hittites, the Girgashites, the Amorites, the Canaanites, the Perizzites, the Hivites, and the Jebusites, seven nations bigger and stronger than you.

2. നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില് ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള് അവരെ നിര്മ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.

2. When the Lord your God gives them to you and you win the battles against them, you must destroy all of them. Make no agreement with them and show no favor to them.

3. അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാര്ക്കും എടുക്കയോ ചെയ്യരുതു.

3. Do not take any of them in marriage. Do not give your daughters to their sons. And do not take their daughters for your sons.

4. അന്യദൈവങ്ങളെ സേവിപ്പാന് തക്കവണ്ണം അവര് നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്ക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തില് നശിപ്പിക്കും.

4. For they will turn your sons away from following Me to serve other gods. Then the anger of the Lord will burn against you. And He will be quick to destroy you.

5. ആകയാല് നിങ്ങള് അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള് ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില് ഇട്ടു ചുട്ടുകളയേണം.

5. But do this to them: Break down their altars. Crush their objects of worship. Cut down their female goddess Asherim. And burn their false gods with fire.

6. നിന്റെ ദൈവമായ യഹോവേക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
റോമർ 9:4, തീത്തൊസ് 2:14, 1 പത്രൊസ് 2:9

6. 'For you are a holy nation to the Lord your God. The Lord your God has chosen you out of all the nations on the earth, to be His own.

7. നിങ്ങള് സംഖ്യയില് സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങള് സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

7. The Lord did not give you His love and choose you because you were more people than any of the nations. For the number of your people was less than all nations.

8. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന് ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല് പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്നിന്നു വീണ്ടെടുത്തതു.

8. But it is because the Lord loves you and is keeping the promise He made to your fathers. So the Lord brought you out by a strong hand. He set you free from the land where you were servants, and from the power of Pharaoh king of Egypt.

9. ആകയാല് നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവന് തന്നേ സത്യദൈവം എന്നു നീ അറിയേണംഅവന് തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവര്ക്കും ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
1 കൊരിന്ത്യർ 1:9, 1 കൊരിന്ത്യർ 10:13

9. Know then that the Lord your God is God, the faithful God. He keeps His promise and shows His lovingkindness to those who love Him and keep His Laws, even to a thousand family groups in the future.

10. തന്നെ പകെക്കുന്നവരെ നശിപ്പിപ്പാന് അവര്ക്കും നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവന് താമസിയാതെ നേരിട്ടു പകരം കൊടുക്കും.

10. But He destroys those who hate Him. He will not show kindness to the one who hates Him, but will punish him to his face.

11. ആകയാല് ഞാന് ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.

11. So keep and obey all the Laws I am telling you today.

12. നിങ്ങള് ഈ വിധികള് കേട്ടു പ്രമാണിച്ചു നടന്നാല് നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.

12. 'If you listen to these Laws and keep and obey them, the Lord your God will keep His agreement and loving-kindness as He promised to your fathers.

13. അവന് നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്ദ്ധിപ്പിക്കും; അവന് നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗര്ഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.

13. He will love you and bring good to you and make you a nation of many. He will bring good to your children and the fruit of your land, your grain, your new wine and your oil. And He will give you many cattle and young ones in your flock, in the land He promised to your fathers to give you.

14. നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.

14. More good will come to you than to any other nation. There will be no male or female among you or your cattle that is not able to have young ones.

15. യഹോവ സകലരോഗവും നിങ്കല്നിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്വ്വ്യാധികളില് ഒന്നും അവന് നിന്റെ മേല് വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്ക്കും അവയെ കൊടുക്കും.

15. The Lord will take all sickness from you. He will not let any bad diseases come upon you that you have known in Egypt. But He will give them to all who hate you.

16. നിന്റെ ദൈവമായ യഹോവ നിന്റെ കയ്യില് ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.

16. You will destroy all the nations the Lord your God will give to you. You will not pity them or worship their gods, for that would be a trap to you.

17. ഈ ജാതികള് എന്നെക്കാള് പെരുപ്പം ഉള്ളവര്; അവരെ നീക്കിക്കളവാന് എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തില് പറയുമായിരിക്കും എന്നാല് അവരെ ഭയപ്പെടരുതു;

17. 'You may say in your heart, 'These nations are stronger than I. How can I drive them out?'

18. നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി

18. But you will not be afraid of them. You will remember what the Lord your God did to Pharaoh and to all Egypt.

19. നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഔര്ക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.

19. You will remember the hard trials you saw, the powerful works, and the strong hand and powerful arm the Lord your God used to bring you out. The Lord your God will do the same to all the nations who make you afraid.

20. അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പില്നിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയില് കടുന്നലിനെ അയക്കും.

20. And the Lord your God will send the hornet against them. Those who are left will hide themselves from you and be destroyed.

21. നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.

21. You will not be afraid of them. For the Lord your God is among you, a great and powerful God.

22. ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള് പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന് അവരെ ക്ഷണത്തില് നശിപ്പിച്ചുകൂടാ.

22. The Lord your God will drive away these nations in front of you one by one. You will not be able to destroy them in a short time, or the wild animals may become too many for you.

23. നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില് ഏല്പിക്കയും അവര് നശിച്ചുപോകുംവരെ അവര്ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില് ഏല്പിക്കും; നീ അവരുടെ പേര് ആകാശത്തിന് കീഴില്നിന്നു ഇല്ലാതെയാക്കേണം.

23. But the Lord your God will give them to you. He will bring much trouble upon them until they are destroyed.

24. അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പില് നില്ക്കയില്ല.

24. He will give their kings into your hand. And you will destroy their name from under heaven. No man will be able to stand in front of you until you have destroyed them.

25. അവരുടെ ദേവപ്രതിമകളെ തീയില് ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന് അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.

25. You must burn with fire their objects of worship. Do not want the silver or gold that is on them, or take it for yourselves. It would be a trap to you, for it is a hated thing to the Lord your God.

26. നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടില് കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.

26. Do not bring a hated thing into your house. You would become hated also. But turn from it with fear and hate, for bad will come from it.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |