Deuteronomy - ആവർത്തനം 9 | View All

1. യിസ്രായേലേ, കേള്ക്ക; നീ ഇന്നു യോര്ദ്ദാന് കടന്നു നിന്നെക്കാള് വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും

1. Hear, O, Israel! You are to pass over Jordan today, to go in to expel nations greater and mightier than you, cities great and fenced up to heaven,

2. വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന് പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്ക്കാകുന്നവന് ആര് എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.

2. a people great and tall, the sons of the giants, whom you know and have heard it said, Who can stand before the sons of Anak!

3. എന്നാല് നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില് കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്ക. അവന് അവരെ നശിപ്പിക്കയും നിന്റെ മുമ്പില് താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില് നശിപ്പിക്കയും ചെയ്യും.
എബ്രായർ 12:29

3. Therefore, understand today that Jehovah your God is He who goes over before you. Like a consuming fire, He shall destroy them, and He shall bring them down before your face. So you shall drive them out and destroy them quickly, as Jehovah has said to you.

4. നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്നിന്നു നീക്കിക്കളഞ്ഞശേഷംഎന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന് യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തില് പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പില്നിന്നു നീക്കിക്കളയുന്നതു.
റോമർ 10:6

4. Do not speak in your heart, after Jehovah your God has cast them out from before you, saying: For my righteousness, Jehovah has brought me in to possess this land. But for the wickedness of these nations, Jehovah your God drives them out from before you.

5. നീ അവരുടെ ദേശം കൈവശമാക്കുവാന് ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാര്ത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്ത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്നിന്നു നീക്കിക്കളയുന്നതു.

5. Not for your righteousness, or for the uprightness of your heart, do you go to possess their land. But for the wickedness of these nations Jehovah your God drives them out from before you, so that He may perform the Word which Jehovah swore to your fathers, Abraham, Isaac, and Jacob.

6. ആകയാല് നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;

6. Therefore, understand that Jehovah your God does not give you this good land, to possess it, for your righteousness. For you are a stiff-necked people.

7. നീ മരുഭൂമിയില്വെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്മുതല് ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള് യഹോവയോടു മത്സരിക്കുന്നവരായിരുന്നു.

7. Remember, and do not forget, how you provoked Jehovah your God to wrath in the wilderness. From the day you departed out of the land of Egypt, until you came to this place, you have been rebellious against Jehovah.

8. ഹോരേബിലും നിങ്ങള് യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാന് വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.

8. Also in Horeb you provoked Jehovah to wrath, so that Jehovah was angry with you to have destroyed you.

9. യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാന് ഞാന് പര്വ്വതത്തില്കയറി നാല്പതു രാവും നാല്പതു പകലും പര്വ്വതത്തില് താമസിച്ചുഞാന് ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

9. When I had gone up into the mountain to receive the tablets of stone, the tablets of the covenant which Jehovah made with you, then I stayed in the mountain forty days and forty nights. I neither ate bread nor drank water.

10. ദൈവത്തിന്റെ വിരല്കൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കല് തന്നു; മഹായോഗം ഉണ്ടായിരുന്ന നാളില് യഹോവ പര്വ്വതത്തില്വെച്ചു തീയുടെ നടുവില്നിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയില് എഴുതിയിരുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38, 2 കൊരിന്ത്യർ 3:3

10. And Jehovah delivered to me two tablets of stone written with the finger of God, and on them according to all the words which Jehovah spoke with you in the mountain out of the midst of the fire in the day of the assembly.

11. നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കല് നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38, 2 കൊരിന്ത്യർ 3:3

11. And it happened, at the end of forty days and forty nights Jehovah gave me the two tables of stone, the tablets of the covenant.

12. അപ്പോള് യഹോവ എന്നോടുനീ എഴുന്നേറ്റു ക്ഷണത്തില് ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമില്നിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാന് അവരോടു കല്പിച്ച വഴി വേഗത്തില് വിട്ടുമാറി ഒരു വിഗ്രഹം വാര്ത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.

12. And Jehovah said to me, Arise! Get down quickly from here, for your people whom you have brought forth out of Egypt have corrupted. They have quickly turned aside out of the way which I commanded them. They have made them a molten image.

13. ഞാന് ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;

13. And Jehovah spoke to me saying: I have seen this people, and, behold, it is a stiff-necked people.

14. എന്നെ വിടുക; ഞാന് അവരെ നശിപ്പിച്ചു അവരുടെ പേര് ആകാശത്തിന് കീഴില്നിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള് ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.

14. Let Me alone, so that I may destroy them and blot out their name from under the heavens. And I will make of you a nation mightier and greater than they.

15. അങ്ങനെ ഞാന് തിരിഞ്ഞു പര്വ്വതത്തില്നിന്നു ഇറങ്ങി; പര്വ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കയ്യിലും ഉണ്ടായിരുന്നു.

15. So I turned and came down from the mountain, and the mountain burned with fire. And the two tables of the covenant were in my two hands.

16. ഞാന് നോക്കിയാറെ നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളകൂട്ടിയെ വാര്ത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തില് വിട്ടുമാറിയിരുന്നതു കണ്ടു.

16. And I looked, and behold! You had sinned against Jehovah your God, and had made you a molten calf. You had turned aside quickly out of the way which Jehovah had commanded you.

17. അപ്പോള് ഞാന് പലക രണ്ടും എന്റെ രണ്ടുകയ്യില്നിന്നു നിങ്ങള് കാണ്കെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.

17. And I took the two tablets and threw them out of my hands and broke them before your eyes.

18. പിന്നെ യഹോവയെ കോപിപ്പിപ്പാന് തക്കവണ്ണം നിങ്ങള് അവന്നു അനിഷ്ടമായി പ്രവര്ത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന് യഹോവയുടെ സന്നിധിയില് മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന് ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

18. And I fell down before Jehovah, as at the first, forty days and forty nights. I neither ate bread nor drank water, because of all your sins which you sinned in doing wickedly in the sight of Jehovah to provoke Him to anger.

19. യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാന് ഭയപ്പെട്ടു; എന്നാല് യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
എബ്രായർ 12:21

19. For I was afraid of the anger and fury with which Jehovah was angry against you to destroy you. But Jehovah listened to me at that time also.

20. അഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാല് ഞാന് അന്നു അഹരോന്നു വേണ്ടിയും അപേക്ഷിച്ചു.

20. And Jehovah was very angry with Aaron to have destroyed him. And I prayed for Aaron also at the same time.

21. നിങ്ങള് ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളകൂട്ടിയെ ഞാന് എടുത്തു തീയില് ഇട്ടു ചുട്ടുനന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പര്വ്വതത്തില്നിന്നു ഇറങ്ങുന്ന തോട്ടില് ഇട്ടുകളഞ്ഞു.

21. And I took your sin, the calf which you had made, and burned it with fire, and stamped it, grinding it very small, until it was as small as dust. And I threw the dust of it into the torrent that descended out of the mountain.

22. തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലുംവെച്ചു നിങ്ങള് യഹോവയെ കോപിപ്പിച്ചു.

22. And at Taberah, and at Massah, and at the Graves of Lust, you provoked Jehovah to anger.

23. നിങ്ങള് ചെന്നു ഞാന് നിങ്ങള്ക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിന് എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്--ബര്ന്നേയയില്നിന്നു അയച്ചപ്പോഴും നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല.

23. And when Jehovah sent you from Kadesh-barnea, saying: Go up and possess the land which I have given you, then you rebelled against the commandment of Jehovah your God, and you did not believe Him, nor listened to His voice.

24. ഞാന് നിങ്ങളെ അറിഞ്ഞ നാള്മുതല് നിങ്ങള് യഹോവയോടു മത്സരികളായിരിക്കുന്നു.

24. You have been rebellious against Jehovah from the day that I knew you.

25. യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാന് യഹോവയുടെ സന്നിധിയില് നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;

25. And I fell down before Jehovah forty days and forty nights, that I had thrown myself down, for Jehovah had said to destroy you.

26. ഞാന് യഹോവയോടു അപേക്ഷിച്ചുപറഞ്ഞതുകര്ത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാല് മിസ്രയീമില്നിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.

26. I prayed therefore to Jehovah and said, O, Lord God, do not destroy Your people and Your inheritance which You have redeemed through Your greatness, which You have brought forth out of Egypt with a mighty hand.

27. അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഔര്ക്കേണമേ; താന് അവര്ക്കും വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാന് യഹോവേക്കു കഴിയായ്കകൊണ്ടും അവന് അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയില്വെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാര് പറയാതിരിപ്പാന്

27. Remember Your servants, Abraham, Isaac, and Jacob. Do not look to the stubbornness of this people, nor to their wickedness, nor to their sin,

28. ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.

28. lest the land from where You bring us out say, Because Jehovah was not able to bring them into the land which He promised them, and because He hated them, He has brought them out to kill them in the wilderness.

29. അവര് നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ.

29. Yet they are Your people and Your inheritance which You brought out by Your mighty power and by Your stretched-out arm.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |