James - യാക്കോബ് 4 | View All

1. നിങ്ങളില് ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില് പോരാടുന്ന ഭോഗേച്ഛകളില് നിന്നല്ലയോ?

1. From whence commeth warre and fighttynge amonge you: come they not here hence? even of youre volupteousnes that rayne in youre members.

2. നിങ്ങള് മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള് കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള് കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.

2. Ye lust and have not. Ye envie and have indignacion and cannot obtayne. Ye fight and warre and have not because ye axe not.

3. നിങ്ങള് യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില് ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.

3. Ye axe and receave not because ye axe a mysse: even to consume it apon youre volupteousnes.

4. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള് അറിയുന്നില്ലയോ? ആകയാല് ലോകത്തിന്റെ സ്നേഹിതന് ആകുവാന് ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.

4. Ye advouterars and wemen that breke matrimonie: knowe ye not how yt the freshippe of ye worlde is ennimite to god warde? Whosoever wilbe a frende of the worlde is made the enemie of god.

5. അല്ലെങ്കില് തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവന് നമ്മില് വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?

5. Ether do ye thinke that the scripture sayth in vayne The sprite that dwelleth in you lusteth eve contrary to envie:

6. എന്നാല് അവന് അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്ത്തുനില്ക്കയും താഴ്മയുള്ളവര്ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 3:34

6. but geveth more grace.

7. ആകയാല് നിങ്ങള് ദൈവത്തിന്നു കീഴടങ്ങുവിന് ; പിശാചിനോടു എതിര്ത്തുനില്പിന് ; എന്നാല് അവന് നിങ്ങളെ വിട്ടു ഔടിപ്പോകും.

7. Submit youre selves to god and resist the devyll and he will flye from you.

8. ദൈവത്തോടു അടുത്തു ചെല്ലുവിന് ; എന്നാല് അവന് നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന് ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന് ;
യെശയ്യാ 1:16, സെഖർയ്യാവു 1:3, മലാഖി 3:7

8. Drawe nye to god and he will drawe nye to you. Clense youre hondes ye synners and pourdge youre hertes ye waverynge mynded.

9. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന് ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.

9. Suffre affliccios: sorowe ye and wepe. Let youre laughter be turned to mornynge and youre ioye to hevynes.

10. കര്ത്താവിന്റെ സന്നിധിയില് താഴുവിന് ; എന്നാല് അവന് നിങ്ങളെ ഉയര്ത്തും.
ഇയ്യോബ് 5:11

10. Cast doune youre selves before the lorde and he shall lift you vp.

11. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന് ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില് നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.

11. Backbyte not one another brethren. He that backbyteh hys brother and he that iudgeth his brother backbyteth the lawe and iudgeth the lawe. But and yf thou iudge the lawe thou art not an observer of ye lawe: but a iudge.

12. ന്യായപ്രമാണകര്ത്താവും ന്യായാധിപതിയും ഒരുവനേയുള്ളുരക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന് തന്നേ; കൂട്ടുകാരനെ വിധിപ്പാന് നീ ആര്?

12. Ther is one lawe gever which is able to save and to distroye. What art thou that iudgest another man?

13. ഇന്നോ നാളെയോ ഞങ്ങള് ഇന്ന പട്ടണത്തില് പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്പ്പിന്
സദൃശ്യവാക്യങ്ങൾ 27:1

13. Go to now ye that saye: to daye and to morow let vs go into soche a citie and continue there a yeare and bye and sell and wynne:

14. നാളെത്തേതു നിങ്ങള് അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന് എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
സദൃശ്യവാക്യങ്ങൾ 27:1

14. and yet can not tell what shall happen to morowe. For what thynge is youre lyfe? It is even a vapoure that apereth for a lytell tyme and the vanyssheth awaye:

15. കര്ത്താവിന്നു ഇഷ്ടമുണ്ടെങ്കില് ഞങ്ങള് ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.

15. For that ye ought to saye: yf the lorde will and yf we live let vs do this or that.

16. നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.

16. But nowe ye reioyce in youre bostinges. All soche reioysynge is evyll.

17. നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.

17. Therfore to him that knoweth how to do good and doth it not to him it is synne.



Shortcut Links
യാക്കോബ് - James : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |