Joshua - യോശുവ 1 | View All

1. യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു

1. Nowe after the death of Moses the seruant of the Lord, the Lord spake vnto Ioshua the sonne of Nun, Moses minister, saying,

2. എന്റെ ദാസനായ മോശെ മരിച്ചു; ആകയാല് നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്ദ്ദാന്നക്കരെ ഞാന് യിസ്രായേല്മക്കള്ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന് .

2. Moses my seruant is dead: nowe therefore arise, go ouer this Iorden, thou, and all this people, vnto the lande which I giue them, that is, to ye children of Israel.

3. നിങ്ങളുടെ ഉള്ളങ്കാല് ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന് മോശെയോടു കല്പിച്ചതുപോലെ നിങ്ങള്ക്കു തന്നിരിക്കുന്നു.

3. Euery place that the sole of your foote shall treade vpon, haue I giuen you, as I said vnto Moses.

4. മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.

4. From the wildernesse and this Lebanon euen vnto the great riuer, the riuer Perath: all the land of the Hittites, euen vnto the great Sea towarde the going downe of the sunne, shalbe your coast.

5. നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാന് മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന് നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
എബ്രായർ 13:5

5. There shall not a man be able to withstande thee all the dayes of thy life: as I was with Moses, so will I be with thee: I will not leaue thee, nor forsake thee.

6. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന് അവര്ക്കും കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.

6. Be strong and of a good courage: for vnto this people shalt thou deuide the lande for an inheritance, which I sware vnto their fathers to giue them.

7. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

7. Onely be thou strong, and of a most valiant courage, that thou mayest obserue and doe according to all the Lawe which Moses my seruant hath commanded thee: thou shalt not turne away from it to the right hande, nor to the left, that thou mayest prosper whithersoeuer thou goest.

8. ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായില്നിന്നു നീങ്ങിപ്പോകരുതു; അതില് എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല് നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്ത്ഥനായും ഇരിക്കും.

8. Let not this booke of the Law depart out of thy mouth, but meditate therin day and night, that thou mayest obserue and doe according to all that is written therein: for then shalt thou make thy way prosperous, and then shalt thou haue good successe.

9. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാന് നിന്നോടു കല്പിച്ചുവല്ലോ.

9. Haue not I commanded thee, saying, Be strong and of a good courage, feare not, nor be discouraged? for I the Lord thy God will be with thee, whithersoeuer thou goest.

10. എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു

10. Then Ioshua commanded the officers of the people, saying,

11. പാളയത്തില് കൂടി കടന്നു ജനത്തോടുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന് ചെല്ലേണ്ടതിന്നു നിങ്ങള് മൂന്നു ദിവസം കഴിഞ്ഞിട്ടു യോര്ദ്ദാന്നക്കരെ കടക്കേണ്ടതാകയാല് ഭക്ഷണസാധനം ഒരുക്കിക്കൊള്വിന് എന്നു കല്പിപ്പിന് .

11. Passe through the hoste, and commande the people, saying, Prepare you vitailes: for after three dayes ye shall passe ouer this Iorden, to goe in to possesse the lande, which the Lord your God giueth you to possesse it.

12. പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാല്

12. And vnto the Reubenites, and to the Gadites, and to halfe the tribe of Manasseh spake Ioshua, saying,

13. യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഔര്ത്തുകൊള്വിന് ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

13. Remember the worde, which Moses the seruant of the Lord commanded you, saying, The Lord your God hath giuen you rest, and hath giuen you this land.

14. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്ദ്ദാന്നിക്കരെ മോശെ നിങ്ങള്ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാല് നിങ്ങളില് യുദ്ധപ്രാപ്തന്മാരായവര് ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്ക്കും മുമ്പായി കടന്നുചെന്നു

14. Your wiues, your children, and your cattell shall remaine in the land which Moses gaue you on this side Iorden: but ye shall goe ouer before your brethren armed, all that be men of warre, and shall helpe them,

15. യഹോവ നിങ്ങള്ക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാര്ക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്ക്കും കൊടുക്കുന്ന ദേശം അവര് കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങള് യഹോവയുടെ ദാസനായ മോശെ കിഴക്കു യോര്ദ്ദാന്നിക്കരെ നിങ്ങള്ക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.

15. Vntill the Lord haue giuen your brethren rest, as well as to you, and vntill they also shall possesse the land, which the Lord your God giueth them: then shall ye returne vnto the lande of your possession and shall possesse it, which land Moses the Lordes seruant gaue you on this side Iorden toward the sunne rising.

16. അവര് യോശുവയോടുനീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള് ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങള് പോകും.

16. Then they answered Ioshua, saying, Al that thou hast commanded vs, we will doe, and whithersoeuer thou sendest vs, we will goe.

17. ഞങ്ങള് മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാല് മതി.

17. As we obeyed Moses in all things, so will we obey thee: onely the Lord thy God be with thee, as he was with Moses.

18. ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താല് അവന് മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.

18. Whosoeuer shall rebell against thy commandement, and will not obey thy wordes in all that thou commaundest him, let him bee put to death: onely be strong and of good courage.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |