Joshua - യോശുവ 2 | View All

1. അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമില്നിന്നു രണ്ടുപേരെ അയച്ചുനിങ്ങള് പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന് എന്നു പറഞ്ഞു. അവര് പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടില് ചെന്നു അവിടെ പാര്ത്തു.

1. Joshua son of Nun secretly sent out from Shittim two men as spies: 'Go. Look over the land. Check out Jericho.' They left and arrived at the house of a harlot named Rahab and stayed there.

2. യിസ്രായേല്മക്കളില് ചിലര് ദേശത്തെ ശോധനചെയ്വാന് രാത്രിയില് ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.

2. The king of Jericho was told, 'We've just learned that men arrived tonight to spy out the land. They're from the People of Israel.'

3. യെരീഹോരാജാവു രാഹാബിന്റെ അടുക്കല് ആളയച്ചുനിന്റെ അടുക്കല് വന്നു വീട്ടില് കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര് ദേശമൊക്കെയും ഒറ്റുനോക്കുവാന് വന്നവരാകുന്നു എന്നു പറയിച്ചു.

3. The king of Jericho sent word to Rahab: 'Bring out the men who came to you to stay the night in your house. They're spies; they've come to spy out the whole country.'

4. ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടുഅവര് എന്റെ അടുക്കല് വന്നിരുന്നു എങ്കിലും എവിടത്തുകാര് എന്നു ഞാന് അറിഞ്ഞില്ല;
യാക്കോബ് 2:25

4. The woman had taken the two men and hidden them. She said, 'Yes, two men did come to me, but I didn't know where they'd come from.

5. ഇരുട്ടായപ്പോള് പട്ടണവാതില് അടെക്കുന്ന സമയത്തു, അവര് പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന് അറിയുന്നില്ല; വേഗത്തില് അവരുടെ പിന്നാലെ ചെല്ലുവിന് ; എന്നാല് അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.

5. At dark, when the gate was about to be shut, the men left. But I have no idea where they went. Hurry up! Chase them--you can still catch them!'

6. എന്നാല് അവള് അവരെ വീട്ടിന് മുകളില് കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില് ഒളിപ്പിച്ചിരുന്നു.

6. (She had actually taken them up on the roof and hidden them under the stalks of flax that were spread out for her on the roof.)

7. ആ ആളുകള് യോര്ദ്ദാനിലേക്കുള്ള വഴിയായി കടവുകള്വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര് പുറപ്പെട്ട ഉടനെ പട്ടണവാതില് അടെച്ചു.

7. So the men set chase down the Jordan road toward the fords. As soon as they were gone, the gate was shut.

8. എന്നാല് അവര് കിടപ്പാന് പോകുംമുമ്പെ അവള് മുകളില് അവരുടെ അടുക്കല് ചെന്നു അവരോടു പറഞ്ഞതു

8. Before the spies were down for the night, the woman came up to them on the roof

9. യഹോവ ഈ ദേശം നിങ്ങള്ക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേല് വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള് എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന് അറിയുന്നു.

9. and said, 'I know that GOD has given you the land. We're all afraid. Everyone in the country feels hopeless.

10. നിങ്ങള് മിസ്രയീമില് നിന്നു പുറപ്പെട്ടുവരുമ്പോള് യഹോവ നിങ്ങള്ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്ദ്ദാന്നക്കരെവെച്ചു നിങ്ങള് നിര്മ്മൂലമാക്കിയ സീഹോന് , ഔഗ് എന്ന രണ്ടു അമോര്യ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള് കേട്ടു.

10. We heard how GOD dried up the waters of the Red Sea before you when you left Egypt, and what he did to the two Amorite kings east of the Jordan, Sihon and Og, whom you put under a holy curse and destroyed.

11. കേട്ടപ്പോള് തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്ക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വര്ഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
എബ്രായർ 11:31

11. We heard it and our hearts sank. We all had the wind knocked out of us. And all because of you, you and GOD, your God, God of the heavens above and God of the earth below.

12. ആകയാല് ഞാന് നിങ്ങളോടു ദയ ചെയ്ക കൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു.

12. 'Now promise me by GOD. I showed you mercy; now show my family mercy. And give me some tangible proof, a guarantee

13. എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവര്ക്കുംള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തില്നിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.

13. of life for my father and mother, my brothers and sisters--everyone connected with my family. Save our souls from death!'

14. അവര് അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള് അറിയിക്കാതെയിരുന്നാല് നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന് വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്ക്കു തരുമ്പോള് ഞങ്ങള് നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.

14. 'Our lives for yours!' said the men. 'But don't tell anyone our business. When GOD turns this land over to us, we'll do right by you in loyal mercy.'

15. എന്നാറെ അവള് അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേല് ആയിരുന്നു; അവള് മതിലിന്മേല് പാര്ത്തിരുന്നു.
യാക്കോബ് 2:25

15. She lowered them down out a window with a rope because her house was on the city wall to the outside.

16. അവള് അവരോടുതിരിഞ്ഞുപോയവര് നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങള് പര്വ്വതത്തില് കയറി അവര് മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിന് ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.

16. She told them, 'Run for the hills so your pursuers won't find you. Hide out for three days and give your pursuers time to return. Then get on your way.'

17. അവര് അവളോടു പറഞ്ഞതുഞങ്ങള് ഈ ദേശത്തു വരുമ്പോള് നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്ക്കല്

17. The men told her, 'In order to keep this oath you made us swear,

18. ഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കല് വീട്ടില് വരുത്തിക്കൊള്ളുകയും വേണം.

18. here is what you must do: Hang this red rope out the window through which you let us down and gather your entire family with you in your house--father, mother, brothers, and sisters.

19. അല്ലെങ്കില് നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്നിന്നു ഞങ്ങള് ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല് അവന്റെ രക്തം അവന്റെ തലമേല് ഇരിക്കും; ഞങ്ങള് കുറ്റമില്ലാത്തവര് ആകും; നിന്നോടുകൂടെ വീട്ടില് ഇരിക്കുമ്പോള് വല്ലവനും അവന്റെ മേല് കൈവെച്ചാല് അവന്റെ രക്തം ഞങ്ങളുടെ തലമേല് ഇരിക്കും.

19. Anyone who goes out the doors of your house into the street and is killed, it's his own fault--we aren't responsible. But for everyone within the house we take full responsibility. If anyone lays a hand on one of them, it's our fault.

20. എന്നാല് നീ ഞങ്ങളുടെ കാര്യം അറിയിച്ചാല് നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില് നിന്നു ഞങ്ങള് ഒഴിവുള്ളവര് ആകും.

20. But if you tell anyone of our business here, the oath you made us swear is canceled--we're no longer responsible.'

21. അതിന്നു അവള്നിങ്ങള് പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര് പോയി; അവള് ആ ചുവപ്പുചരടു കിളിവാതില്ക്കല് കെട്ടി.

21. She said, 'If that's what you say, that's the way it is,' and sent them off. They left and she hung the red rope out the window.

22. അവര് പുറപ്പെട്ടു പര്വ്വതത്തില് ചെന്നു; തിരഞ്ഞുപോയവര് മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര് വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.

22. They headed for the hills and stayed there for three days until the pursuers had returned. The pursuers had looked high and low but found nothing.

23. അങ്ങനെ അവര് ഇരുവരും പര്വ്വതത്തില്നിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കല് ചെന്നു തങ്ങള്ക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.

23. The men headed back. They came down out of the hills, crossed the river, and returned to Joshua son of Nun and reported all their experiences.

24. യഹോവ ദേശമൊക്കെയും നമ്മുടെ കയ്യില് ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള് എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവര് യോശുവയോടു പറഞ്ഞു.

24. They told Joshua, 'Yes! GOD has given the whole country to us. Everybody there is in a state of panic because of us.'



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |