Joshua - യോശുവ 5 | View All

1. യിസ്രായേല്മക്കള് ഇക്കരെ കടപ്പാന് തക്കവണ്ണം യഹോവ അവരുടെ മുമ്പില് യോര്ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോര്ദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോള് അവരുടെ ഹൃദയം ഉരുകി; യിസ്രായേല്മക്കളുടെ നിമിത്തം അവരില് അശേഷം ചൈതന്യമില്ലാതെയായി.

1. All the kings of the Amorites west of the Jordan and the Canaanite kings living by the Mediterranean Sea heard that the Lord dried up the Jordan River until the Israelites had crossed it. After that they were scared and too afraid to face the Israelites.

2. അക്കാലത്തു യഹോവ യോശുവയോടുതീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.

2. At that time the Lord said to Joshua, 'Make knives from flint stones and circumcise the Israelites.'

3. യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്മക്കളെ അഗ്രചര്മ്മഗിരിയിങ്കല്വെച്ചു പരിച്ഛേദന ചെയ്തു.

3. So Joshua made knives from flint stones and circumcised the Israelites at Gibeath Haaraloth.

4. യോശുവ പരിച്ഛേദന ചെയ്വാനുള്ള കാരണമോ മിസ്രയീമില്നിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമില്നിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തില് മരുഭൂമിയില്വെച്ചു മരിച്ചുപോയി;

4. This is why Joshua circumcised the men: After the Israelites left Egypt, all the men old enough to serve in the army died in the desert on the way out of Egypt.

5. പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമില്നിന്നു പുറപ്പെട്ടശേഷം മരുഭൂമിയില്വെച്ചു പ്രയാണത്തില് ജനിച്ചവരില് ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.

5. The men who had come out of Egypt had been circumcised, but none of those who were born in the desert on the trip from Egypt had been circumcised.

6. മിസ്രയീമില്നിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവര് മരിച്ചൊടുങ്ങുംവരെ യിസ്രായേല്മക്കള് നാല്പതു സംവത്സരം മരുഭൂമിയില് സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.

6. The Israelites had moved about in the desert for forty years. During that time all the fighting men who had left Egypt had died because they had not obeyed the Lord. So the Lord swore they would not see the land he had promised their ancestors to give them, a fertile land.

7. എന്നാല് അവര്ക്കും പകരം അവന് എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തില് പരിച്ഛേദന ചെയ്യായ്കകൊണ്ടു അവര് അഗ്രചര്മ്മികളായിരുന്നു.

7. Their sons took their places. But none of the sons born on the trip from Egypt had been circumcised, so Joshua circumcised them.

8. അവര് സര്വ്വജനത്തെയും പരിച്ഛേദനചെയ്തു തീര്ന്നശേഷം അവര്ക്കും സൌഖ്യമായതുവരെ അവര് പാളയത്തില് താന്താങ്ങളുടെ സ്ഥലത്തു പാര്ത്തു.

8. After all the Israelites had been circumcised, they stayed in camp until they were healed.

9. യഹോവ യോശുവയോടുഇന്നു ഞാന് മിസ്രയീമിന്റെ നിന്ദ നിങ്ങളില്നിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാല് (ഉരുള്) എന്നു പേര്.

9. Then the Lord said to Joshua, 'As slaves in Egypt you were ashamed, but today I have removed that shame.' So Joshua named that place Gilgal, which it is still named today.

10. യിസ്രായേല്മക്കള് ഗില്ഗാലില് പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയില് വെച്ചു പെസഹ കഴിച്ചു.

10. The people of Israel were camped at Gilgal on the plains of Jericho. It was there, on the evening of the fourteenth day of the month, they celebrated the Passover Feast.

11. പെസഹയുടെ പിറ്റെ ദിവസം തന്നേ അവര് ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.

11. The day after the Passover, the people ate food grown on that land: bread made without yeast and roasted grain.

12. അവര് ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേല്മക്കള്ക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവര് കനാന് ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.

12. The day they ate this food, the manna stopped coming. The Israelites no longer got the manna from heaven. They ate the food grown in the land of Canaan that year.

13. യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള് തല ഉയര്ത്തി നോക്കി; ഒരു ആള് കയ്യില് വാള് ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കല് ചെന്നു അവനോടുനീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.

13. Joshua was near Jericho when he looked up and saw a man standing in front of him with a sword in his hand. Joshua went to him and asked, 'Are you a friend or an enemy?'

14. അതിന്നു അവന് അല്ല, ഞാന് യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോള് വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള് യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടുകര്ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
മത്തായി 14:33, മത്തായി 15:25

14. The man answered, 'I am neither. I have come as the commander of the Lord's army.' Then Joshua bowed facedown on the ground and asked, 'Does my master have a command for me, his servant?'

15. യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടുനിന്റെ കാലില്നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.

15. The commander of the Lord's army answered, 'Take off your sandals, because the place where you are standing is holy.' So Joshua did.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |